എംബസി മാറ്റുന്നതിനെതിരെ പ്രധാനമന്ത്രിക്ക് പരാതി
text_fieldsദോഹ: ദോഹയിലെ ഇന്ത്യന്‍ എംബസി സാധാരണക്കാര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലത്തേക്ക് മാറ്റുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ്-ഖത്തര്‍ (സി.ഐ.എ.ക്യു) ആണ് പരാതി അയച്ചത്. ഖത്തറിലെ വിവിധ സംഘടനകളിലുള്ളവരും ഇന്ത്യന്‍ കമ്യൂണിറ്റിയിലെ പ്രമുഖരും ഉള്‍പ്പെടുന്നതാണ് കൂട്ടായ്മ. ദോഹയിലത്തെിയ പ്രധാനമന്ത്രിക്ക് നേരിട്ടും പരാതി കൈമാറിയിട്ടുണ്ട്. നിലവിലുള്ള എംബസിയെ അപേക്ഷിച്ച് പുതുതായി കണ്ടത്തെിയ സ്ഥലത്തിന്‍െറ അപര്യാപ്തതകളും ഇക്കാര്യത്തില്‍ എംബസിയുടെ ഭാഗത്ത് നിന്നുണ്ടായ ഏകപക്ഷീയ നിലപാടും ഇ മെയില്‍ പരാതിയില്‍ വിശദീകരിക്കുന്നുണ്ട്. എംബസി മാറ്റുന്നത് സംബന്ധിച്ച് ‘ഗള്‍ഫ് മാധ്യമം’ അടക്കമുള്ള പത്രങ്ങള്‍ പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകള്‍ സഹിതമാണ് പരാതി അയച്ചത്.
ഹിലാലില്‍ നിലവിലുള്ള എംബസി ഈ മാസം വെസ്റ്റ് ബേയിലെ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് അംബാസഡര്‍ ഈയിടെ വിളിച്ചുചേര്‍ത്ത പ്രവാസി സംഘടനകളുടെ യോഗത്തില്‍ അറിയിച്ചിരുന്നു. അതേ യോഗത്തില്‍ തന്നെ സംഘടനകള്‍ സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് ഇവിടെ എത്തിപ്പെടാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, പ്രശ്നം പരോക്ഷമായി അംഗീകരിച്ച അംബാസഡര്‍ പാസ്പോര്‍ട്ട് സര്‍വീസുകള്‍ക്ക് പുറംകരാര്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയാണുണ്ടായത്. എന്നാല്‍, പുറംകരാര്‍ നല്‍കുന്നതിന് കമ്പനികളെ ക്ഷണിക്കുന്നതിനുള്ള ടെന്‍ഡറിന്‍െറ പ്രാഥമിക നടപടികള്‍ പോലും ആയില്ളെന്നാണ് അറിയുന്നതെന്ന് ഇമെയിലില്‍ പറയുന്നു. ഇതിന്‍െറ നടപടികള്‍ പൂര്‍ത്തിയാവാന്‍ മാസങ്ങള്‍ തന്നെ എടുത്തേക്കും.
പുതിയ എംബസി കെട്ടിത്തിന് ടെന്‍ഡര്‍ ക്ഷണിക്കുമ്പോള്‍ 100 പാര്‍ക്കിങ് വേണമെന്നായിരുന്നു നിബന്ധന. എന്നാല്‍, നിര്‍ദിഷ്ട കെട്ടിടത്തിന് പുറത്ത് ഒരു വാഹനം ഇടാന്‍ പോലുമുള്ള സ്ഥലമില്ളെന്ന് ഇമെയിലില്‍ പറയുന്നു. പൊതു ഗതാഗത സൗകര്യത്തിന്‍െറ അഭാവമാണ് മറ്റൊരു പ്രധാന പ്രശ്നം. തൊട്ടടുത്ത ബസ് സ്റ്റോപ്പ് രണ്ട് കിലോമീറ്റര്‍ ദൂരെയാണ്. 50 ഡിഗ്രിയോളം താപനില ഉയരുന്ന ചൂട് കാലത്ത് ഇത്രയും ദൂരം നടന്നു പോവേണ്ടി വരും. മറ്റൊരു മാര്‍ഗം മെട്രോ റെയിലാണ്. ഇത് പൂര്‍ത്തിയാവാന്‍ 2019 വരെ കാത്തിരിക്കണം. പൊതുപാര്‍ക്കിങ് സ്ഥലത്ത് (സിറ്റി സെന്‍റര്‍ പാര്‍ക്കിങ്) നിന്ന് എംബസിയിലേക്ക് 25 മിനിറ്റ് നടക്കേണ്ടി വരും. തിരക്കേറിയ പാര്‍പ്പിട കേന്ദ്രവും, ലബനീസ് സ്കൂള്‍, ഫ്രഞ്ച് സ്കൂള്‍ തുടങ്ങിയ കമ്യൂണിറ്റി സ്കൂളുകള്‍ നില്‍ക്കുന്ന സ്ഥലവും ആയതിനാല്‍ ഉച്ചക്ക് ശേഷവും വൈകുന്നേരങ്ങളിലും ടാക്സികള്‍ ലഭിക്കാന്‍ പോലും പ്രയാസമായിരിക്കും.
ഹിലാലിലെ വില്ല നമ്പര്‍ 19ല്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ ഇന്ത്യന്‍ എംബസി സാധാരണക്കാര്‍ക്ക് എത്തിപ്പെടാന്‍ എളുപ്പമുള്ള സ്ഥലത്താണ്. ബസ് സ്റ്റോപ്പ് തൊട്ടടുത്ത് തന്നെയുണ്ട്. ആവശ്യത്തിന് പാര്‍ക്കിങും തിരക്കുള്ള സമയത്ത് വിശ്രമിക്കാന്‍ തൊട്ടടുത്ത് പാര്‍ക്കും ഉണ്ട്. ഭക്ഷണവും വെള്ളവും കിട്ടുന്ന കടകളും സമീപത്തുണ്ട്. മാത്രമല്ല, വിവിധ പ്രശ്നങ്ങളിലകപ്പെട്ട് എംബസിയിലത്തെുന്ന തൊഴിലാളികള്‍ക്ക് ഇതിന് തൊട്ടടുത്തുള്ള പാര്‍ക്കിലെ കാര്‍ ഷെഡ് ആശ്രയമാവാറുമുണ്ട്.
2015 ഒക്ടോബറില്‍ പുതിയ എംബസി കെട്ടിടത്തിന് വേണ്ടി കണ്ടത്തെിയ സ്ഥലം വിദേശ കാര്യ മന്ത്രാലയത്തില്‍ നിന്നുള്ള സംഘമത്തെി പരിശോധിച്ചിരുന്നു. അഡീഷനല്‍ സെക്രട്ടറിയും ഇന്‍സ്പെക്ഷന്‍സ് ഡയറക്ടര്‍ ജനറലുമായ എ.എം ഗൊണ്ടാനെയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പുതിയ സ്ഥലത്ത് സാധാരണക്കാര്‍ക്ക് എത്തിപ്പെടാനുള്ള പ്രയാസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയിരുന്നതായി ഇമെയിലില്‍ പറയുന്നു.
നിലവിലുള്ള അംബാസഡര്‍ സഞ്ജീവ് അറോറയുടെ കാലാവധി അവസാനിക്കാനിരിക്കേ പുതിയ അംബാസഡര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് വരെ എംബസി മാറ്റുന്ന നടപടി നിര്‍ത്തിവെക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
പുതിയ എംബസി പൊതുഗതാഗത സൗകര്യമില്ലാത്ത സ്ഥലത്ത്
ദോഹ: വര്‍ഷങ്ങളായി ഓള്‍ഡ് ഹിലാലില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസി വെസ്റ്റ് ബേയിലെ ഒനൈസയിലേക്കാണ് മാറ്റുന്നത്. ഹിലാലിലെ അസൗകര്യങ്ങള്‍ കണക്കിലെടുത്ത് പുതിയ കെട്ടിടത്തിനായി നേരത്തെ തന്നെ എംബസി അധികൃതര്‍ ശ്രമം തുടങ്ങിയിരുന്നു. വെസ്റ്റ് ബേ പെട്രോള്‍ സ്റ്റേഷന് സമീപത്ത് ലെബനീസ് സ്കൂളിന് എതിര്‍വശത്തായാണ് വില്ല സമുച്ചയം പുതിയ ഓഫീസിനായി എടുത്തിരിക്കുന്നത്. ഇവിടെ ഇന്‍റീരിയര്‍ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.
ഹിലാലിലെ എംബസി കാര്യാലയത്തില്‍ നിന്ന് ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറും മറ്റ് വസ്തുക്കളും ഒനൈസയിലെ വില്ലയിലേക്ക് മാറ്റുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ച് എംബസി വെബ്സൈറ്റില്‍ നേരത്തെ അറിയിപ്പുണ്ടായിരുന്നു. എംബസി വെബ്സൈറ്റില്‍ ഏപ്രില്‍ 21ന് ആണ് ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചത്.
ഖത്തറില്‍ 6,30,000 ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. വളരെ സൗകര്യപ്രദമായ കെട്ടിടമാണ് എംബസിക്കായി കണ്ടത്തെിയിരിക്കുന്നത്.
എന്നാല്‍, എല്ലാവര്‍ക്കും വേഗത്തിലും സൗകര്യപ്രദമായും എത്താവുന്ന സ്ഥലത്ത് എംബസി പ്രവര്‍ത്തിക്കണമെന്ന ആവശ്യം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. പൊതുഗതാഗത സംവിധാനം നിലവിലില്ലാത്ത മേഖലയിലാണ് പുതുതായി എംബസി തുറക്കുന്നത്. അതിനാല്‍ സാധാരണക്കാര്‍ക്ക് പുതിയ എംബസി അപ്രാപ്യമാവുമെന്ന ആശങ്കയുണ്ട്.
ഓള്‍ഡ് ഹിലാലില്‍ നിലവില്‍ എംബസി പ്രവര്‍ത്തിക്കുന്ന കെട്ടിടം ബസ് സ്റ്റോപ്പില്‍ നിന്ന് നടന്ന് പോകാവുന്ന ദൂരത്താണ്. പുതിയ കെട്ടിടത്തോട് ചേര്‍ന്ന് സന്ദര്‍ശകരുടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യം ഉണ്ടാവുമോ എന്നതിലും വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.