അമീര്‍ കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തി
text_fieldsദോഹ: ഹ്രസ്വ സന്ദര്‍ശനത്തിനായി കുവത്തെിലത്തെിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കുവത്തെ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല് ജാബിര്‍ അല്‍ സ്വബാഹുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് മുമ്പായി ഇരുരാഷ്ട്രത്തലവന്മാരും റമദാന്‍ ആശംസകള്‍ പരസ്പരം കൈമാറി.
കുവൈത്തും ഖത്തറും തമ്മിലുള്ള നയതന്ത്രബന്ധത്തെ സംബന്ധിച്ചും വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും ഇരു അമീറുമാരും ചര്‍ച്ച ചെയ്തു. പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ഇരുവരും, അറബ് അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളും വിശകലനം ചെയ്തു. നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ പ്രതിരോധിക്കുന്നതിനായി രൂപപ്പെടുത്തിയ ജി.സി.സി സംയുക്ത നടപടിക്കുള്ള പിന്തുണ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും പരസ്പര പ്രാധാന്യമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തു. അമീറിന്‍െറ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, കുവൈത്ത് കിരീടവകാശി നവാഫ് അല്‍ അഹ്മദ് അല് ജാബിര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ് തുടങ്ങി ഉന്നത വ്യക്തികള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
അമീറിന്‍െറ സന്ദര്‍ശനത്തോടനുബന്ധിച്ച് ആദരസൂചകമായി കുവത്തെ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് സംഘടിപ്പിച്ച പ്രത്യേക ഇഫ്താര്‍ വിരുന്നില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പങ്കെടുത്തു.
നേരത്തെ കുവത്തെ് സിറ്റിയിലെ കുവൈത്ത് ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിലത്തെി അമീറിനെ കുവൈത്ത് അമീര്‍ സ്വീകരിച്ചു.
കിരീടവകാശി ശൈഖ് നവാഫ് അല്‍ ജാബിര്‍ അല്‍ സബാഹ്, കുവൈത്തിലെ ഖത്തര്‍ അംബാസഡര്‍ ഹമദ് ബിന്‍ അലി അല്‍ ഹന്‍സാബ്, ഖത്തറിലെ കുവൈത്ത് അമീര്‍ മുതിബ് സാലിഹ് അല്‍ മുതൗത തുടങ്ങിയവരും അമീറിനെ സ്വീകരിക്കുന്നതിന് വിമാനത്താവളത്തിലത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.