രാജ്യത്ത് വീണ്ടും കൊറോണ ബാധ
text_fieldsദോഹ: രാജ്യത്ത് വീണ്ടും കൊറോണ വൈറസ് കണ്ടത്തെിയതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ക്രോണിക് രോഗബാധയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 23 കാരനിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
സാധാരണയായി കാണപ്പെടുന്ന രോഗലക്ഷണങ്ങളോടെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നടത്തിയ പരിശോധനയിലാണ് മിഡിലീസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) വൈറസിന്‍െറ സാന്നിധ്യം കണ്ടത്തെിയത്. രോഗിയെ പ്രത്യേക തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗി സാധാരണ നിലയില്‍ തന്നെയാണെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഈ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന മൂന്നാമത്തെ കൊറോണ വൈറസ് ബാധയാണ് ഇത്.
മെര്‍സ് ബാധിച്ച 66 വയസുള്ള സ്വദേശി മാര്‍ച്ച് മാസത്തില്‍ മരണത്തിന് കീഴടങ്ങിയിരുന്നു. സൗദിയിലുള്ള തന്‍െറ ഒട്ടക ഫാമില്‍ നിന്ന് നാട്ടില്‍ തിരിച്ചത്തെിയ സ്വദേശിക്ക് പനിയും ചുമയും അതിസാരവും പിടിപെടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. പിന്നീട് അദ്ദേഹം മരണപ്പെട്ടു.
മെയ് ആദ്യം ഒട്ടകഫാമിലെ 40 വയസുള്ള തൊഴിലാളിക്കാണ് കൊറോണ ബാധ കണ്ടത്തെിയത്. മറ്റൊരു രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ വിദേശ രാജ്യത്തേക്ക് അടുത്തിടെ പോകുകയോ ചെയ്യാത്ത തൊഴിലാളിക്കാണ് കൊറോണ ബാധ കണ്ടത്തെിയത്. ഒട്ടകങ്ങളില്‍ നിന്ന് രോഗം പകരാമെന്ന സാധ്യത ഉറപ്പിക്കുന്നതാണിത്.
സാധാരണ അസുഖങ്ങളുമായി ഹമദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തിന് മെര്‍സ് ടെസ്റ്റില്‍ രോഗം കണ്ടത്തെുകയായിരുന്നു. പ്രമേഹം, ശ്വാസകോശ അസുഖങ്ങള്‍, വൃക്കരോഗം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും ഒട്ടകങ്ങളുമായി ഇടപഴകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒട്ടകഫാമുകളിലും ഒട്ടകങ്ങളെ അറുക്കുന്ന സ്ഥലങ്ങളിലും പരിപൂര്‍ണ ശുചിത്വം ഉറപ്പുവരുത്തണം. ഇവിടെ തൊഴിലെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്കും കയ്യുറയും അണിഞ്ഞിരിക്കണം.
മൃഗങ്ങളെ സ്പര്‍ശിക്കുന്നതിന് മുമ്പും ശേഷവും കൈ വളരെ വൃത്തിയായി ലോഷനുപയോഗിച്ച് കഴുകണം. കൊറോണ വൈറസ് ബാധക്ക് സാധ്യതയുള്ളതിനാല്‍ ഒട്ടകങ്ങള്‍ ഉള്‍പ്പടെ മൃഗങ്ങളുമായി ഇടപഴകുന്നവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2013ലാണ് രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.