പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: പ്രവാസി സമൂഹങ്ങളുമായി ദേശീയ മനുഷ്യാവകാശ സമിതി ധാരണ
text_fieldsദോഹ: പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതിയും (എന്‍.എച്ച്.ആര്‍.സി) പ്രവാസിസമൂഹങ്ങളുമായി കൈകോര്‍ക്കുന്നു. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ പരാതികള്‍ കൈകാര്യം ചെയ്യുന്നിതിന് സമിതിയും പ്രവാസി കമ്യൂണിറ്റി പ്രതിനിധികളും ധാരണപത്രത്തില്‍ ഒപ്പുവെച്ചു. പ്രവാസി കമ്യൂണിറ്റികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അന്വേഷണം നടത്തി പരിഹാരത്തിനായി, ബന്ധപ്പെട്ട അധികൃതര്‍ക്ക് സമര്‍പ്പിക്കുന്നത് സംബന്ധിച്ച ധാരണപത്രത്തിലാണ് ഒപ്പുവച്ചത്. എന്‍.എച്ച്.ആര്‍.സി നിയമകാര്യ ഡയറക്ടര്‍ ജാബിര്‍ അല്‍ഹുവായിലും ഇന്ത്യ, ഫിലിപ്പീന്‍സ്, നൈജിരിയ, നേപ്പാള്‍ പ്രതിനിധികളുമായാണ് ധാരണാപത്രം ഒപ്പിട്ടത്. ധാരണപത്രത്തിന്‍െറ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി സംഘടനകളും മനുഷ്യാവകാശ സമിതിയും യോജിച്ച് പ്രവര്‍ത്തിക്കും. പ്രവാസി പ്രതിനിധികളുടെ ഓഫീസും ദേശീയ മനുഷ്യാവകാശ സമിതിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി സമിതിയുടെ നിയമകാര്യ വകുപ്പില്‍ നിന്ന് ഗവേഷകരെ ലെയ്സണ്‍ ഓഫീസര്‍മാരായി നിയമിക്കുമെന്നും അവര്‍ ഉറപ്പ് നല്‍കി. കൂടുതല്‍ അന്വേഷണത്തിനും പഠനത്തിനുമായി സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കുന്ന കേസുകളുടെ രജിസ്ട്രേഷന്‍ നടപടികളുടെ മേല്‍നോട്ടവും അവയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുകയുമാണ് ഇവരുടെ ചുമതല. കേസുകള്‍ സംബന്ധിച്ച് പ്രവാസി കമ്യൂണിറ്റി കോ ഓഡിനേറ്റര്‍മാരുമായും സമിതിയുടെ നിയമകാര്യ വകുപ്പുമായും ചര്‍ച്ച ചെയ്ത് അഭിപ്രായങ്ങള്‍ തേടും.
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരസ്പര സമ്പര്‍ക്കം പ്രോത്സാഹിപ്പിക്കുന്നതാണ് ധാരണ പത്രമെന്ന് സമിതി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കരാര്‍ പ്രകാരം പ്രവാസി കമ്യൂണിറ്റിയിലെ കോര്‍ഡിനേറ്റര്‍മാര്‍ സമിതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. മുന്‍ഗണനാടിസ്ഥാനത്തില്‍ പ്രവാസി സമൂഹത്തിലെ അംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമിതിക്ക് മുമ്പില്‍ സമര്‍പ്പിക്കും.
ചില നിശ്ചിത കാര്യങ്ങളില്‍ സൂപ്പര്‍വൈസറി കമ്മറ്റി കോ ഓഡിനേറ്റര്‍മാരുമായി സഹകരണം പുലര്‍ത്തും. കോ ഓഡിനേറ്റര്‍മാര്‍ അതാത് കമ്യൂണിറ്റികളിലെ അംഗങ്ങളുമായും സന്നദ്ധപ്രവര്‍ത്തകരുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കണമെന്നും ധാരണപത്രത്തില്‍ പറയുന്നു. കമ്യൂണിറ്റിക്ക് വേണ്ടി സംസാരിക്കാന്‍ കോ ഓഡിനേറ്റര്‍മാര്‍ പ്രാപ്തരായിരിക്കണം. സല്‍പ്പേര്, ബഹുമാനം, കരുണ ഇവയെല്ലാം നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും ഇതിനായി പ്രത്യേക ജോലി സമയം ഇല്ളെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കമ്യൂണിറ്റി പ്രതിനിധികള്‍ ആഴ്ചയില്‍ പത്ത് മണിക്കൂര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കണം. കമ്യൂണിറ്റി അംഗങ്ങളെ പിന്തുണക്കുന്നവരായിരിക്കണം പ്രതിനിധികള്‍. അറബിയിലോ ഇംഗ്ളീഷിലോ എഴുതാനും സംസാരിക്കാനും പ്രാവീണ്യം ഉണ്ടായിരിക്കണം. വിദേശത്ത് എന്‍.എച്ച്.ആര്‍.സി അംഗീകൃതമല്ലാത്ത ഒരു സംഘടനകളുമായും പ്രവര്‍ത്തിക്കുന്നവരാകാനും പാടില്ളെന്ന് ധാരണാപത്രത്തില്‍ പറയുന്നു. എന്‍.എച്ച്.ആര്‍.സിയുടെ പങ്കിനെക്കുറിച്ചും കരാറില്‍ വ്യക്തമാക്കുന്നുണ്ട്. കോ ഓഡിനേറ്റര്‍മാരുമായി സഹകരിക്കുന്നതിലാകും സമിതി ശ്രദ്ധ ചെലുത്തുന്നത്. ഖത്തറിലെ നിയമ സംവിധാനത്തെക്കുറിച്ച് അവര്‍ക്ക് പരിശീലനവും നല്‍കും.
തൊഴില്‍, താമസം, പ്രശ്നങ്ങള്‍ മനസിലാക്കുക, ഉചിതമായ പരിഹാരങ്ങള്‍ കണ്ടത്തെുക എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.
കേസുകളുടെ സ്വഭാവമനുസരിച്ച് നിയമകാര്യ വകുപ്പുമായി എങ്ങനെയാണ് സഹകരിക്കേണ്ടതെന്നും പരിശീലനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.