ഇന്ത്യന്‍ എംബസി ഇനി ദഫ്നയില്‍
text_fieldsദോഹ: സ്ഥലപരിമിതികളാല്‍ വീര്‍പ്പുമുട്ടിയിരുന്ന ഖത്തറിലെ ഇന്ത്യന്‍ എംബസി ഇനി ദഫ്നയിലെ ഒനൈസയില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. സോണ്‍ 63ല്‍ സ്ട്രീറ്റ് നമ്പര്‍ 941, അല്‍ ഐത്രിയ റോഡില്‍ 86, 90 വില്ലകളിലാകും രാജ്യത്തെ ഏറ്റവും തിരക്കേറിയ എംബസികളിലൊന്നായ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുക. ഹിലാലില്‍ നിന്നും ഡിപ്ളോമാറ്റിക് ഏരിയയിലേക്ക് മാറ്റുന്നതിന്‍്റെ ഭാഗമായി ജൂണ്‍ 22,23, 26 തിയ്യതികളില്‍ എംബസിയിലെ സാധാരണ കോണ്‍സുലര്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.
എന്നാല്‍, ഇക്കാലയളവില്‍ അടിയന്തിരമായ കേസുകളില്‍ ഇടപെടുന്നതിനുള്ള സൗകര്യങ്ങള്‍ എംബസി സൗകര്യപ്പെടുത്തിയിരുന്നതായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, അടിയന്തരമല്ലാത്ത കോണ്‍സുലര്‍ കേസുകളുമായി ഇന്നലെ പുതിയ കെട്ടിടത്തിലത്തെിയവരുടെ അപേക്ഷകള്‍ സ്വീകരിച്ചു. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് പൂര്‍ണമായി സഹകരിച്ച ഖത്തര്‍ ഗവണ്‍മെന്‍റിന് ഇന്ത്യന്‍ എംബസി നന്ദി അറിയിച്ചു.
കൂടാതെ പുതിയ കെട്ടിടത്തിലേക്ക് ആശയവിനിമയത്തിനുള്ള ഫോണ്‍, ഇന്‍റര്‍നെറ്റ് തുടങ്ങിയവ മാറ്റിവെക്കുന്നതില്‍ സഹകരിച്ച ഉരീദു നെറ്റ്വര്‍ക്കിനും, പ്രത്യേകിച്ചും ഉരീദു കമ്പനി ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സൗദ് ആല്‍ഥാനിക്കും ഇന്ത്യന്‍ എംബസി നന്ദി രേഖപ്പെടുത്തി. നേരത്തെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട ഫോണ്‍, ഫാക്സ് നമ്പറുകളും ഇ മെയില്‍ അഡ്രസുകളും തന്നെയായിരിക്കും തുടര്‍ന്നുമുണ്ടാകുകയെന്നും എല്ലാം ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ ലഭ്യമാണെന്നും എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ന് മുതല്‍ പൂര്‍ണമായും കോണ്‍സുലര്‍ സര്‍വീസുകളും മറ്റു സേവനങ്ങളും പുതിയ കെട്ടിടത്തില്‍ ചെയ്തുകൊടുക്കും. സെപ്റ്റംബര്‍ 15 വരെ അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് രാവിലെ എട്ട് മുതല്‍ 11.15 വരെയും വൈകിട്ട് മൂന്ന് മുതല്‍ 4.15 വരെ കോണ്‍സുലേറ്റില്‍ നിന്നും തിരിച്ചെടുക്കാന്‍ സാധിക്കുമെന്നും എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി ഓള്‍ഡ് ഹിലാലിലാണ് എംബസി പ്രവര്‍ത്തിച്ചിരുന്നത്. ഹിലാലിലെ അസൗകര്യങ്ങള്‍ കണക്കിലെടുത്ത് പുതിയ കെട്ടിടത്തിനായി നേരത്തെ തന്നെ എംബസി അധികൃതര്‍ ശ്രമം തുടങ്ങിയിരുന്നു. വെസ്റ്റ് ബേ പെട്രോള്‍ സ്റ്റേഷന് സമീപത്ത് ലെബനീസ് സ്കൂളിന് എതിര്‍വശത്തായാണ് വില്ല സമുച്ചയം പുതിയ ഓഫീസിനായി എടുത്തിരിക്കുന്നത്.
ഖത്തറില്‍ 6,30,000 ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. വളരെ സൗകര്യപ്രദമായ കെട്ടിടമാണ് എംബസിക്കായി കണ്ടത്തെിയിരിക്കുന്നത്. എന്നാല്‍, എല്ലാവര്‍ക്കും വേഗത്തിലും സൗകര്യപ്രദമായും എത്താവുന്ന സ്ഥലത്ത് എംബസി പ്രവര്‍ത്തിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
പൊതുഗതാഗത സംവിധാനം നിലവിലില്ലാത്ത മേഖലയിലാണ് പുതുതായി എംബസി തുറക്കുന്നത്. അതിനാല്‍ സാധാരണക്കാര്‍ക്ക് പുതിയ എംബസി അപ്രാപ്യമാവുമെന്ന ആശങ്കയുണ്ട്. ഓള്‍ഡ് ഹിലാലില്‍ നിലവില്‍ എംബസി പ്രവര്‍ത്തിക്കുന്ന കെട്ടിടം ബസ് സ്റ്റോപ്പില്‍ നിന്ന് നടന്ന് പോകാവുന്ന ദൂരത്താണ്. എന്നാല്‍, പൊതുഗതാഗതത്തിന് എല്ലാ സൗകര്യവുമുള്ള സ്ഥലത്ത് തന്നെയാണ് പുതിയ എംബസി കെട്ടിടമെന്നാണ് അധികൃതര്‍ അറിയിച്ചു. പുതിയ കെട്ടിടത്തോട് ചേര്‍ന്ന് സന്ദര്‍ശകരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.