ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് ആല്‍ഥാനി ഖത്തര്‍ ഫൗണ്ടേഷന്‍ സി.ഇ.ഒ
text_fieldsദോഹ: ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് ആല്‍ഥാനിയെ ഖത്തര്‍ ഫൗണ്ടേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. നിലവില്‍ ഖത്തര്‍ ഫൗണ്ടേഷന്‍െറ വൈസ് ചെയര്‍പേഴ്സനാണ് ശൈഖ ഹിന്ദ്.
വൈസ് ചെയര്‍പേഴ്സന്‍ പദവിയോടൊപ്പം തന്നെയാണ് പുതിയ സ്ഥാനവും കൈയാളും. പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ മകളും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ സഹോദരിയുമാണ്. ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ ശൈഖ മൗസ ബിന്‍ത് നാസറാണ് മാതാവ്.
ഖത്തറിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂനിവേഴ്സിറ്റി ജോയിന്‍റ് അഡൈ്വസറി ബോര്‍ഡ് കോ-ചെയര്‍പേഴ്സന്‍, ഖത്തര്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ട്രസ്റ്റീസ് അംഗം തുടങ്ങി ഖത്തറിലെ വിദ്യാഭ്യാസ രംഗത്തെ നിരവധി ഒൗദ്യോഗിക പദവികള്‍ ശൈഖ ഹിന്ദ് വഹിച്ചിട്ടുണ്ട്. ലണ്ടന്‍ യൂനിവേഴ്സിറ്റി കോളജില്‍ നിന്ന് ഹ്യുമന്‍ റൈറ്റ്സില്‍ ബിരുദാനന്തര ബിരുദവും യു.എസിലെ ഡ്യൂക് യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും കരസ്ഥമാക്കിയ ശൈഖ ഹിന്ദ്, നേരത്തെ പിതാവ് അമീറിന്‍െറ മുഖ്യ ഉപദേശഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിലവില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റായിരുന്ന സാദ് അല്‍ മുഹന്നദി സ്ഥാപനത്തില്‍ നിന്നും വിരമിച്ചതായി സാമൂഹിക മാധ്യമങ്ങളെ ഉദ്ധരിച്ച് പ്രമുഖ വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. മാനേജ്മെന്‍റ് തല അഴിച്ചുപണികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഖത്തര്‍ ഫൗണ്ടേഷനില്‍ നടപ്പാക്കുന്ന സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായാണ് പുതിയ നടപടികളെന്നാണ് വിലയിരുത്തല്‍. ജീവനക്കാരെ കുറക്കുകയും എജുക്കേഷന്‍ സിറ്റിയിലെ സ്വയംഭരണാവകാശമുള്ള സര്‍വകലാശാലകളുടെ പ്രവര്‍ത്തന ചെലവുകള്‍ കുറക്കുന്നതടക്കമുള്ള നടപടികളും ഖത്തര്‍ ഫൗണ്ടേഷന്‍ നടപ്പാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.