പിരിച്ചുവിട്ട ഗവണ്‍മെന്‍റ് ജോലിക്കാരില്‍ ചിലരെ തിരിച്ചെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്
text_fieldsദോഹ: എണ്ണ വിലയിടിവിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഗവണ്‍മെന്‍റ് ജീവനക്കാരില്‍ ചിലരെ തിരിച്ചുവിളിച്ചേക്കുമെന്ന് പ്രാദേശിക പത്രം അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. മന്ത്രാലയങ്ങള്‍ കൂട്ടിച്ചേര്‍ത്ത് രൂപവല്‍കരിച്ച പുതിയ വകുപ്പുകളില്‍ ജീവനക്കാരെ ആവശ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രിസഭ പുനസംഘടനക്കൊപ്പം മന്ത്രാലയങ്ങളും പുനസംഘടിപ്പിക്കച്ചെങ്കിലും ജോലി പോയ കുറച്ചുപേരെയെങ്കിലു തിരിച്ചുവിളിക്കുമെന്നാണ് സൂചന. മന്ത്രാലയങ്ങള്‍ ആവശ്യമായി തസ്തികകളിലേക്ക് ഉടന്‍ നിയമനം നടത്തും. പുതുതായി രൂപവല്‍കരിക്കപ്പെട്ട മന്ത്രാലയങ്ങളും അവയ്ക്ക് കീഴിലെ വകുപ്പുകളും ആവശ്യമായ തസ്തികകളും ഒഴിവുകളും തയാറാക്കി അയച്ചു തുടങ്ങിയിട്ടുണ്ട്. ഇതാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്്ടിക്കപ്പെടാനും നിയമനം നടക്കാനുമുള്ള സാധ്യത തുറക്കുന്നത്. ജീവനക്കാര്‍ കുറഞ്ഞ വകുപ്പുകളിലും പിരിച്ചുവിടപ്പെട്ടവരെ തിരിച്ചുവിളിക്കാന്‍ സാധ്യതയുണ്ട്.
രാജ്യത്തെ ഒട്ടേറെകമ്പനികളിലും ജീവനക്കാരെ നിയമിക്കുന്നത് തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്. 34 ശതമാനം കമ്പനികളും അടുത്ത മൂന്നു മാസത്തിനകം തന്നെ ജീവനക്കാരെ എടുക്കുമെന്ന് മിഡില്‍ ഈസ്റ്റിലെ പ്രമുഖ ജോബ് സൈറ്റായ ബയ്ത് ഡോട്ട് കോമും റിസര്‍ച്ച്, കണ്‍സള്‍ട്ടിങ് സ്ഥാപനമായ യുഗോവും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.