ഹമാസ്-ഫതഹ് ചര്‍ച്ച ശനിയാഴ്ച ദോഹയില്‍
text_fieldsദോഹ: ഫലസ്തീനിലെ ഹമാസ്, ഫതഹ് ഗ്രൂപ്പുകള്‍ തമ്മിലുള്ള അനുരഞ്ജന ചര്‍ച്ച ശനിയാഴ്ച ദോഹയില്‍ നടക്കും. 2014ല്‍ ഇരു സംഘടനകളും ഒപ്പുവെച്ച മഞ്ഞുരുക്ക കരാര്‍ ശനിയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.
ഹമാസ് മുന്‍നിര നേതാവ് ഇസ്മാഈല്‍ റദ്വാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരാറിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലൂടെ കൂടുതല്‍ പൊതുവായ തലത്തിലേക്ക് എത്തിച്ചേരാനും യോജിപ്പിലത്തൊനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റദ്വാന്‍ തുര്‍ക്കി ന്യൂസ് ഏജന്‍സിയായ അനാദുല്‍ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മൂസ അബു മര്‍സൂഖ് ഹമാസ് സംഘത്തെയും ഫതഹ് കേന്ദ്ര കമ്മിറ്റി അംഗം അസ്സാം അല്‍ അഹ്മദ് ഫതഹ് സംഘത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇരു ഗ്രൂപ്പുകളും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ കരാറില്‍ സംബന്ധിക്കാത്ത മറ്റു വിഷയങ്ങളും വിശകലനം ചെയ്യുമെന്ന് ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ കഴിഞ്ഞ ആഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇരുഗ്രൂപ്പുകളും തമ്മിലുള്ള അനുരഞ്ജന കരാര്‍ നടപ്പിലാക്കുന്നതിന്‍െറ സാങ്കേതിക വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും തടസ്സങ്ങള്‍ നീക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനും കഴിഞ്ഞ മാസം ഇരുസംഘടനകളുടെയും മുതിര്‍ന്ന പ്രതിനിധികള്‍ ദോഹയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഫതഹും ഹമാസും തമ്മിലുള്ള അനുരഞ്ജന കരാറിന്‍െറ പ്രായോഗികതയെ സംബന്ധിച്ച് സംയുക്തമായ കാഴ്ചപ്പാടിലത്തെിയതായും ഇരുസംഘടനകളും തമ്മില്‍ ദീര്‍ഘ കാലമായുള്ള തര്‍ക്കങ്ങളും വ്യതിയാനങ്ങളും അവസാനിപ്പിക്കുന്നതിന് ഇത് കാരണമാകുമെന്നും നേരത്തെ ഹമാസ് വ്യക്തമാക്കിയിരുന്നു. 2014 ഏപ്രിലിലാണ് ഫലസ്തീനിലെ ആഭ്യന്തര പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സംയുക്ത ഫലസ്തീന്‍ ഐക്യ മന്ത്രിസഭ രൂപീകരിക്കുന്നതിനുമായി ഹമാസും ഫതഹും തമ്മില്‍ അനുരഞ്ജന കരാറിലത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.