അലപ്പോയിലേക്ക് സഹായവുമായി റാഫും ഈദ് ചാരിറ്റിയും
text_fieldsദോഹ: സ്വന്തം സൈന്യത്തിന്‍െറ വ്യോമാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ സിറിയയിലെ അലപ്പോ നിവാസികള്‍ക്ക് സഹായവാഗ്ദാനവും പിന്തുണയുമായി ശൈഖ് ഥാനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസും (റാഫും) ശൈഖ് ഈദ് ബിന്‍ മുഹമ്മദ് ആല്‍ഥാനി ചാരിറ്റി ഫൗണ്ടേഷനും (ഈദ് ചാരിറ്റി) രംഗത്തത്തെി.
ഹോളി ഖുര്‍ആന്‍ റേഡിയോയുമായി സഹകരിച്ച് അലപ്പോയിലെയും മറ്റു സിറിയന്‍ നഗരങ്ങളിലെയും ദുരിതമനുഭവിക്കുന്ന സിവിലിയന്‍മാര്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ സഹായവും ചികിത്സയും നല്‍കുകയാണ് ലക്ഷ്യമെന്ന് റാഫ് അധികൃതര്‍ വ്യക്തമാക്കി. സിറിയന്‍ ജനതയുടെ ദുരന്തത്തില്‍ സഹായിക്കുന്നതിന് മുസ്ലിംകള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരായ ഉന്നത വ്യക്തിത്വങ്ങളാല്‍ സമൂഹത്തെ ഹോളി ഖുര്‍ആന്‍ റേഡിയോയിലൂടെ ബോധവല്‍കരിക്കുകയും ചെയ്യുമെന്നും റാഫ് കൂട്ടിച്ചേര്‍ത്തു. രണ്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ അലപ്പോയിലും സമീപ പ്രദേശങ്ങളിലും ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് സഹായമത്തെിക്കുന്നതിന് ലോകത്തോട് ആവശ്യപ്പെടും.
സിറിയന്‍ സൈന്യത്തിന്‍െറ ക്രൂരതകള്‍ക്കിരയായ അലപ്പോയിലേക്ക് അടിയന്തിര സഹായത്തിനായി പ്രത്യേക സന്നദ്ധ സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഈദ് ചാരിറ്റി വ്യക്തമാക്കി. അലപ്പോ നിവാസികള്‍ക്ക് ആവശ്യയമായ പ്രഥമ ശുശ്രൂഷ നല്‍കുന്നതിനും അവരുടെ ഗതാഗത സൗകര്യം ഒരുക്കുന്നതിനായും ഇവര്‍ സജ്ജമാണെന്നും ചാരിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഉത്തര സിറിയയില്‍ ഈദ് ചാരിറ്റിയുടെ 40 ആംബുലന്‍സുകളും 150 പാരമെഡിക്കല്‍ ജീവനക്കാരും ഈദ് ചാരിറ്റിക്ക് സ്വന്തമായുണ്ട്. അലപ്പോയിലേക്ക് അടിയന്തിര സഹായമത്തെിക്കാന്‍ 25 വാഹനങ്ങള്‍ തിരിച്ചിട്ടുണ്ടെന്നും ആക്രമണത്തില്‍ പരിക്കേറ്റവരെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.