ഖത്തര്‍ റെയിലിന് അന്താരാഷ്ട്ര പരിസ്ഥിതി മാനേജ്മെന്‍റ് അവാര്‍ഡ്
text_fieldsദോഹ: 2016ലെ അന്താരാഷ്ട്ര പരിസ്ഥിതി മാനേജ്മെന്‍റ് അവാര്‍ഡ് ഖത്തര്‍ റെയില്‍ സ്വന്തമാക്കി. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ കൂട്ടായ്മയായ ഇന്‍റര്‍നാഷണല്‍ ക്വാളിറ്റി എന്‍വയണ്‍മെന്‍റ് മാനേജ്മെന്‍റ് അസോസിയേഷനാണ് അവാര്‍ഡ് നല്‍കുന്നത്. പരിസ്ഥിതി മാനേജ്മെന്‍റ് രംഗത്ത് ഖത്തര്‍ റെയില്‍ പുലര്‍ത്തുന്ന പ്രതിബദ്ധതക്കും മികച്ച പരിപാടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണ് അവാര്‍ഡ്.
പരിസ്ഥിതി മാനേജ്മെന്‍റ് രംഗത്ത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഈ മഹത്തായ അംഗീകാരത്തില്‍ അതിയായ സന്തോഷം പ്രകടിപ്പിക്കുന്നതായി ഖത്തര്‍ റെയില്‍ ഡെപ്യൂട്ടി സി.ഇ.ഒ എന്‍ജിനീയര്‍ ഹമദ് അല്‍ ബിഷ്രി പറഞ്ഞു. പരിസ്ഥിതി മാനേജ്മെന്‍റ് സംവിധാനം നടപ്പാക്കുന്നിടത്ത് നമ്മുടെ നേതൃത്വത്തോടും ഉദ്യോഗസ്ഥരോടും പങ്കാളികളോടുമുള്ള നമ്മുടെ പ്രതിബദ്ധതയെ അളക്കുന്നതാണ് ഇതെന്നും ബ്രിട്ടന്‍ ആസ്ഥാനമായ പ്രൊഫഷണല്‍ കൂട്ടായ്മയില്‍ നിന്നുമുള്ള ഈ അംഗീകാരം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ റെയിലിന്‍െറ മികച്ച പ്രകടനത്തില്‍ ഇന്‍റനാഷണല്‍ സേഫ്റ്റി ക്വാളിറ്റി എന്‍വയണ്‍മെന്‍റ് മനേജ്മെന്‍റ് അസോസിയേഷന്‍ ചെയര്‍മാന്‍ വെയ്ന്‍ ഹാരിസ് കമ്പനിയെ അഭിനന്ദിച്ചു. തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പരിസ്ഥിതി സൗഹൃദ മാനേജ്മെന്‍റ് സംവിധാനം മികവുറ്റ രീതിയില്‍ അവതരിപ്പിക്കുന്നവര്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നതെന്നും ഈ നേട്ടത്തില്‍ ഖത്തര്‍ റെയിലിന് അഭിമാനിക്കാനേറെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ വളര്‍ന്നുകൊണ്ടിരിക്കുന്ന ജനസംഖ്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും വിധത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ തന്നെ ഏറ്റവും വലിയ പദ്ധതിയാണ് 2011ല്‍ സ്ഥാപിതമായ ഖത്തര്‍ റെയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഖത്തറിന്‍െറ മുഴുവന്‍ റെയില്‍-ട്രെയിന്‍ സംവിധാനത്തെയും പൂര്‍ണമായും നിയന്ത്രിക്കുന്നതും വികസിപ്പിക്കുന്നതും ഖത്തര്‍ റെയിലായിരിക്കും. ഖത്തറിലെ തിരക്കേറിയ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ദോഹ മെട്രോ പദ്ധതി, ലുസൈല്‍ ലൈറ്റ് റെയില്‍ പദ്ധതി തുടങ്ങിയവയാണ് ഖത്തര്‍ റെയിലിന്‍െറ പ്രധാന പദ്ധതികള്‍. 2019/20കളില്‍ ദോഹ മെട്രോയുടെ ആദ്യഘട്ടം തുറക്കുമ്പോള്‍, 2020ലാകും വളര്‍ന്നുകൊണ്ടിരിക്കുന്ന ലുസൈലിലെ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ് പദ്ധതിയുടെ കമ്മീഷനിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.