അലപ്പോ നിവാസികള്‍ക്കായി ഖത്തര്‍ ചാരിറ്റി കാമ്പയിന്‍ തുടരുന്നു
text_fieldsദോഹ: സിറിയന്‍ ഭരണകൂടം ബോംബിട്ട് തകര്‍ത്ത സിറിയയിലെ അലപ്പോ നിവാസികള്‍ക്കായി ഖത്തര്‍ ചാരിറ്റി ഖുര്‍ആന്‍ റേഡിയോയുമായി സഹകരിച്ച് നടത്തുന്ന ‘തഫ്രീജ് കുര്‍ബ’ റിലീഫ് കാമ്പയിന്‍ തുടരുന്നു. കാമ്പയിന്‍ വഴി ഇതുവരെ 55 ലക്ഷം ഖത്തര്‍ റിയാല്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിച്ചതായി ഖത്തര്‍ ചാരിറ്റി അധികൃതര്‍ വ്യക്തമാക്കി. അലപ്പോ നിവാസികള്‍ക്കായി ഭക്ഷണ വിതരണം, ജല വിതരണം, മെഡിക്കല്‍-ആംബുലന്‍സ് സേവനങ്ങള്‍ എന്നിവയാണ് കാമ്പയിനിലൂടെ ഖത്തര്‍ ചാരിറ്റി ലക്ഷ്യമിടുന്നത്. കാമ്പയിനിലൂടെ ഖത്തര്‍ ചാരിറ്റി മുന്നോട്ട് വെക്കുന്നത് 20,000 വരുന്ന ജനങ്ങളെ സഹായിക്കുന്നതിനായി പത്ത് ദശലക്ഷം റിയാല്‍ സംഭരിക്കുകയെന്ന വലിയ കടമ്പയാണ്. ഇതിനായി ഖത്തര്‍ ചാരിറ്റിയുടെ കീഴിലുള്ള ബ്രാഞ്ചുകളിലും ഓഫീസുകളിലും പ്രത്യേക കൗണ്ടര്‍ ആരംഭിക്കുകയും വെബ്സൈറ്റില്‍ പ്രത്യേക കോളം നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ എസ്.എം.എസ് വഴിയും ഖത്തര്‍ ചാരിറ്റിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും കാമ്പയിനിലേക്കും പണം അയക്കാന്‍ ഖത്തര്‍ ചാരിറ്റി സൗകര്യം ചെയ്തിട്ടുണ്ട്. 11776644 ഈ നമ്പറില്‍ വിളിച്ചും സഹായമത്തെിക്കാം.
അലപ്പോയുടെ ദുരിതമകറ്റുന്നതിന്‍െറ ഭാഗമായി ഖത്തര്‍ ചാരിറ്റി നടത്തുന്ന ബോധവല്‍കരണ റേഡിയോഷോ പരിപാടിയുടെ പ്രത്യേക എപ്പിസോഡ് കഴിഞ്ഞ ചൊവ്വാഴ്ച പ്രക്ഷേപണം ചെയ്തു. ഇതുവഴി അലപ്പോയുടെ ദുരിതം ജനങ്ങളിലത്തെിക്കാന്‍ സാധിച്ചതായും തുടര്‍ന്ന് കനത്ത സഹായങ്ങളാണ് ഖത്തര്‍ ചാരിറ്റിയിലേക്ക് എത്തിയതെന്നും അധികൃതര്‍ പറഞ്ഞു. ഖത്തര്‍ ചാരിറ്റി, ഖുര്‍ആന്‍ റേഡിയോയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പ്രത്യേക റേഡിയോ ഷോയാണ് തഫ്രീജ് കുര്‍ബ. അലപ്പോയിലെ ജനങ്ങള്‍ക്കാവശ്യമായ അടിയന്തര സഹായങ്ങളെ സംബന്ധിച്ച് റേഡിയോയില്‍ ചര്‍ച്ച ചെയ്തിരുന്നു. ശൈഖ് അബ്ദുറഹ്മാന്‍ അല്‍ ബസ്യൂനി, ഹസന്‍ അല്‍ ഹുസൈനി എന്നിവരാണ് ഷോ സംഘടിപ്പിക്കുന്നത്. ശഖര്‍ അല്‍ ശഹ്വാനി, അബ്ദുറഹ്മാന്‍ അല്‍ ഹറമി എന്നിവരാണ് തഫ്രീജ് കുര്‍ബ റേഡിയോ ഷോയുടെ അവതാരകര്‍.
അലപ്പോയുടെ ദയനീയാവസ്ഥ വ്യക്തമായി കേള്‍വിക്കാരിലേക്ക് എത്തിക്കുന്നതിന് ഷോക്ക് കഴിഞ്ഞിട്ടുണ്ട്. സിറിയന്‍ ജനതയെ പ്രത്യേകിച്ച് അലപ്പോയിലെ ദുരിത ബാധിതരെ സഹായിക്കാനായി മുമ്പോട്ട് വന്ന മുഴുവനാളുകള്‍ക്കും ഹൃദയം കൊണ്ട് നന്ദി രേഖപ്പെടുത്തുന്നതായി ചാരിറ്റി അധികൃര്‍ വ്യക്തമാക്കി. സിറിയയിലെ അലപ്പോ നഗരം ഇന്ന് ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ പട്ടണവും ദുരന്തമുഖവുമായമാണെന്ന് ഖത്തര്‍ ചാരിറ്റിക്ക് വേണ്ടി ഖുര്‍ആന്‍ റേഡിയോയില്‍ കാമ്പയിന്‍ നയിച്ച ശൈഖ് അല്‍ ബസ്യൂനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.