ഖിഫ് ഫുട്ബാള്‍മേളക്ക് ഒൗപചാരിക ഉദ്ഘാടനം
text_fieldsദോഹ: കാല്‍പന്തഴകിന്‍്റെ നക്ഷത്രവിരുന്നൊരുക്കി വര്‍ണ വസന്തത്തില്‍ വിരിഞ്ഞ പത്താമത് ഖിഫ് ഇന്ത്യന്‍ ഫുട്ബാള്‍ മേളക്ക് ഒൗപചാരികമായ തുടക്കം. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മെഷ്യന്‍ ആര്‍.കെ. സിംഗ്, ഖത്തര്‍ ആഭ്യന്തര വകുപ്പ് സെക്യൂരിറ്റി മീഡിയ ഓഫീസര്‍ മുബാറക് ഷെറീത അല്‍മുത്തലഖ്, കമ്മ്യൂണിറ്റി പോലീസ് വാറണ്ട് ഓഫീസര്‍ അലി അല്‍-മിരി, ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ മീഡിയാ വിഭാഗം ഇബ്തിസാം അല്‍ സഅദ്, ക്യു.എഫ്.എ. സ്പോണ്‍സര്‍ഷിപ്പ് ഇന്‍ചാര്‍ജ് ജമാല്‍ ദര്‍ജാനി, ക്യു.എഫ്.എ. മത്സര വിഭാഗം ഇന്‍ചാര്‍ജ് ഖാലിദ് അല്‍ റുമൈഹി, ദോഹ സ്റ്റഡേിയം ഡയറക്്ടര്‍ മന്‍സൂര്‍, ഐ.സി.സി. പ്രസിഡന്‍്റ് ഗിരീഷ്കുമാര്‍, ഐ.സി.ബി.എഫ്. പ്രസിഡന്‍്റ് അരവിന്ദ് പട്ടേല്‍, ഐ.ബി.പി.എന്‍. പ്രസിഡന്‍്റ് കെ.എം. വര്‍ഗീസ് എന്നിവരും സംബന്ധിച്ചു.
മുഖ്യപ്രായോജകരായ സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ. ശറഫ് പി. ഹമീദ് ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്‍്റ് ശംസുദ്ദീന്‍ ഒളകയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് ജന.സെക്രട്ടറി പി.കെ. ഹൈദരലി സ്വാഗതവും സെക്രട്ടറി കെ. മുഹമ്മദ് ഷമീന്‍ നന്ദിയും പറഞ്ഞു.
ആവേശകരമായ മാര്‍ച്ച് പാസ്റ്റ് മത്സരത്തില്‍ തൃശൂര്‍ ജില്ലാ സൗഹൃദവേദി ഒന്നാം സ്ഥാനവും കെ.എം.സി.സി. മലപ്പുറം രണ്ടാം സ്ഥാനവും കെ.എം.സി.സി. കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.