ഹജ്ജ്: ഖത്തറില്‍ നിന്നുളള ആദ്യ സംഘം പുറപ്പെട്ടു
text_fieldsദോഹ: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് ഖത്തറില്‍ നിന്നുള്ള ആദ്യ സംഘം കഴിഞ്ഞ ദിവസം പുറപ്പെട്ടു. കരമാര്‍ഗമുള്ള ഹാജിമാരാണ് അല്‍ഹമ്മാനി ഏജന്‍സിക്ക് കീഴില്‍ യാത്ര തിരിച്ചത്. 55 തീര്‍ഥാടകരാണ് ഈ വര്‍ഷം കരമാര്‍ഗം ഖത്തറില്‍ നിന്ന് യാത്ര തിരിച്ചത്. തീര്‍ഥാടകരുടെ എണ്ണക്കുറവ് കാരണം ഈ വര്‍ഷം ഒരു ഏജന്‍സി മാത്രമാണ് കരമാര്‍ഗമുള്ള സേവനം നടത്തുന്നത്. നിലവില്‍ ഹജ്ജ് ആന്‍റ് ഉംറ സേവനം നടത്തുന്ന 13 ഏജന്‍സികളാണ് ഇവിടെയുള്ളത്.
ചുരുങ്ങിയത് 50 പേരെങ്കിലും ഇല്ളെങ്കില്‍ സേവനം നടത്താന്‍ കഴിയാത്ത അവസ്ഥയാണുണ്ടായിരുന്നത്. അത് കൊണ്ട്12 ഏജന്‍സികളും സര്‍വീസില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഖത്തര്‍ സംഘം ഇന്നലെ വൈകുന്നേരത്തോടെ മക്കയിലത്തെി. ഖത്തര്‍ ഹജ്ജ് കമ്മിറ്റി അദ്ധ്യക്ഷനടക്കം ഉന്നത സംഘം തീര്‍ത്ഥാടകരെ സ്വീകരിച്ചു. ഒൗഖാഫ് മന്ത്രാലയം 26 ഏജന്‍സികള്‍ക്കാണ് ഹജ്ജ് സര്‍വീസിന് അനുമതി നല്‍കിയിരുന്നത്.
ഇതില്‍ 11 ഏജന്‍സികള്‍ കരമാര്‍ഗവും 15 ഏജന്‍സികള്‍ വിമാന മാര്‍ഗവുമാണ് സര്‍വീസ് നടത്തേണ്ടിയിരുന്നത്. ഈ വര്‍ഷം 1200 തീര്‍ത്ഥാടകര്‍ക്കാണ് സൗദി ഹജ്ജ് മന്ത്രാലയം അനുമതി നല്‍കിയത്. അതില്‍ 55 ആളുകള്‍ മാത്രമാണ് കരമാര്‍ഗം യാത്ര തിരിച്ചത്. അഞ്ച് ബസ്സുകളാണ് 55 ഹാജിമാരെയും കൊണ്ട് യാത്ര തിരിച്ചത്. ഒരു ബസില്‍ 17 വീതം തീര്‍ഥാടകരും മറ്റ് ബസുകളില്‍ ഹാജിമാര്‍ക്കുളള അവശ്യ സാധനങ്ങളുമാണുള്ളത്. വിമാന മാര്‍ഗം തീര്‍ഥാടനത്തിന് പോകുന്ന ഹാജിമാര്‍ നാളെ യാത്ര തിരിക്കും. ഒന്‍പത് ഏജന്‍സികളാണ് ഈ വര്‍ഷം ഹജ്ജ് സേവനത്തിന് സന്നദ്ധരായിട്ടുളളത്. ഈ വര്‍ഷംസ്വദേശികളും വിദേശികളും അടക്കം 18400 അപേക്ഷകളാണ് ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചതെന്ന് ഹജ്ജ് കമ്മിറ്റി ഡയറക്ടര്‍ അലി സുല്‍ അല്‍മുസൈഫിരി അറിയിച്ചു. അതില്‍ നിന്ന് 1200 പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്. 900 സ്വദേശികളും 300 വിദേശികളും. ഈ വര്‍ഷം ഇനി കൂടുതല്‍ പേര്‍ക്ക് അനുമതി ലഭിക്കാന്‍ സാധ്യതയില്ളെന്ന് ഡയറക്ടര്‍ വ്യക്തമാക്കി. അതിനിടെ തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് കര്‍മം കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കാന്‍ സഹായിക്കുന്നതിന് ഹജ്ജ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രത്യേക സംഘവും കഴിഞ്ഞ ദിവസം മക്കയിലത്തെി. ഹാജിമാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് വേണ്ടിയാണ് ഈ സംഘത്തെ പ്രത്യേകം നിശ്ചയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.