‘പൊതുമാപ്പ്: മടിപിടിച്ച് മലയാളികള്‍’
text_fieldsദോഹ: ഖത്തറില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരില്‍ മലയാളികളുടെ എണ്ണം കുറവാണെന്ന് സന്നദ്ധപ്രവര്‍ത്തകര്‍. ഒരാഴ്ചക്കകം ആയിരത്തോളം പേര്‍ ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ സെര്‍ച്ച് ആന്‍്റ് ഫോളോഅപ് വിഭാഗത്തില്‍ എത്തിയപ്പോള്‍ നൂറില്‍താഴെയാണ് മലയാളികളുടെ എണ്ണം. രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് ശിക്ഷയോ പിഴയോ കൂടാതെ നാടുകളിലേക്കത്തൊനുള്ള അവസരമൊരുക്കി ഖത്തര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്‍്റെ ആദ്യദിവസങ്ങളില്‍ നിരവധി പ്രവാസികളാണ് സെര്‍ച്ച് ആന്‍്റ് ഫോളോ അപ്പ് വിഭാഗത്തെ സമീപിച്ചത് .
ഇവര്‍ക്ക് വേണ്ട രേഖകള്‍ വേഗത്തില്‍ ശരിപ്പെടുത്തി നല്‍കാനും അധികൃതര്‍ക്കായിട്ടുണ്ട് . മലയാളി സംഘടനകളടക്കമുളള സന്നദ്ധ സംഘങ്ങളും ഹെല്‍പ്പ് ഡെസ്കുകളുമായി രംഗത്തുണ്ട് എന്നാല്‍ ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മലയാളികളുടെ എണ്ണം വളരെ കുറവാണെന്നാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നത്. സ്ത്രീകള്‍ അടക്കമുള്ള നിരവധി മലയാളികള്‍ പൊതുമാപ്പിന് അപേക്ഷിക്കാന്‍ പ്രവാസി സംഘടനകളുടെ ഹെല്‍പ്പ് ഡെസ്ക്കുകളില്‍ വിവരം അന്വേഷിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. വര്‍ഷങ്ങളായി അനധികൃതമായിഎ രാജ്യത്ത് തങ്ങുന്ന നിരവധി പേര്‍ ഇത്തരത്തില്‍ വിളിച്ച് അന്വേഷിച്ചിരുന്നെങ്കിലും ഇവരില്‍ പലരും ഇതുവരെ അപേക്ഷയുമായി മുന്നോട്ട് വന്നിട്ടില്ല. വിരലില്‍ എണ്ണാവുന്ന മലയാളികളാണ് ഓരോ ദിനവും സെര്‍ച്ച് ആന്‍്റ് ഫോളോഅപ് വിഭാഗത്തില്‍ എത്തുന്നത്. വിമാന ടിക്കറ്റിന് പണമില്ലാത്ത നല്ളൊരു കൂട്ടരും അപേക്ഷിക്കാന്‍ ഗതിയില്ലാതെ നില്‍ക്കുന്നു. എന്നാല്‍ പൊതുമാപ്പിന് അപേക്ഷിക്കുന്നത് നവംബര്‍ അവസാനത്തോടെ മതിയെന്ന് കരുതി, ഇപ്പോള്‍ ഉള്ള തൊഴിലുകളില്‍ തുടരുന്ന നല്ളൊരു ശതമാനം പേരുണ്ടെന്നും സൂചനകളുണ്ട്.
അത്തരത്തില്‍ പൊതുമാപ്പ് അപേക്ഷയുടെ സമയം വൈകിപ്പിക്കുന്നത് ശരിയല്ല എന്നതാണ് പ്രവാസി സംഘടന പ്രവര്‍ത്തകരുടെ ഉപദേശം. എന്തെങ്കിലും കാരണവശാല്‍ പൊതുമാപ്പിന്‍െറ അപേക്ഷകരില്‍ കുറവുണ്ടായാല്‍ ഗവണ്‍മെന്‍റ് സമയപരിധിയില്‍ പുനര്‍ചിന്തനം നടത്തിയാല്‍ അത് ഇത്തരത്തില്‍ അപേക്ഷകള്‍ വൈകികൊടുക്കാം എന്ന് കരുതുന്നവര്‍ക്ക് തിരിച്ചടിയാകുമെന്നും പ്രവാസി സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.
അതിനിടെ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ദ്വിഭാഷികളേയും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് . നിയമക്കുരുക്കില്‍ പെടാതെ രാജ്യം വിടാനുള്ള അവസരം എളുപ്പമാക്കാനായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നിരവധി സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമ്പോഴും ഒൗട്ട് പാസിനായി ഇന്ത്യന്‍ എംബസിയെ സമീപിക്കുന്നവരില്‍ നിന്ന് 60 റിയാല്‍ ഈടാക്കുന്നത് തുടരുകയാണ് .ഇതിനു പുറമെ താങ്ങാനാവാത്ത വിമാനടിക്കറ്റ് നിരക്കും നാടണയാന്‍ കൊതിക്കുന്ന പ്രവാസിക്ക് തിരിച്ചടിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.