സാംസങ് ഗ്യാലക്സി നോട്ട്-7 മൊബൈല്‍ ഫോണുകള്‍ മാറ്റി നല്‍കാന്‍ സംവിധാനം
text_fieldsദോഹ: തകരാറുകള്‍ കണ്ടത്തെിയ സാംസങ് ഗ്യാലക്സി നോട്ട്-7 മൊബൈല്‍ ഫോണുകള്‍ മാറ്റി നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഖത്തര്‍ സാമ്പത്തിക വാണിജ്യ മന്ത്രാലയവും (എം.ഇ.സി), സാംസങ് കമ്പനിയും സഹകരിച്ചാണിത്. സെപ്റ്റംബര്‍ പതിനഞ്ച് മുമ്പായി വില്‍പ്പന നടത്തിയതും മോഡല്‍ നമ്പര്‍-എസ്.എം-എന്‍930, സ്ക്രീന്‍ ഡയമെന്‍ഷന്‍ 5.7 ഇഞ്ചും ആയ ഫോണുകള്‍ ഉളളവരാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തേണ്ടതെന്ന് സാമ്പത്തിക വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സാംസങിന്‍െറ അംഗീകൃത വെബ് സൈറ്റിലൂടെ (www.samsung.com) തങ്ങളുടെ കൈവശമുള്ള സാംസങ് ഗ്യാലക്സി നോട്ട്-7 മൊബൈല്‍ ഫോണുകളുടെ ബാറ്ററിക്ക് പ്രശ്നങ്ങളുണ്ടോ എന്ന് തിരിച്ചറിയാനും സംവിധാനമുണ്ട്. കൈവശമുള്ള സാംസങ് ഗ്യാലക്സി നോട്ട്-7 തകരാറുള്ളതോ അല്ലാത്തതോ എന്ന് തിരിച്ചറിയാന്‍ സഹായകമായ വിവരങ്ങള്‍ സാംസങ് കമ്പനിയും എം.ഇ.സിയും ചേര്‍ന്ന് പുറത്തിറക്കിയിട്ടുണ്ട്. മൊബൈലിലും പുതിയ മൊബൈല്‍ അടങ്ങിയ പെട്ടിയിലെ വിവരങ്ങളെയും അടിസ്ഥാനമാക്കി ഇവ കണ്ടത്തൊം. പത്രങ്ങളിലൂടെയും, മൊബൈല്‍ വില്‍പ്പന കേന്ദ്രങ്ങളിലൂടെയും വിവരങ്ങളടങ്ങിയ ബുള്ളറ്റിനുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. സാംസങ് ഗ്യാലക്സി നോട്ട്-7 മൊബൈല്‍ ഫോണുകള്‍ തിരിച്ചുവിളിക്കുന്നത് ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. തകരാറു വന്ന മൊബൈല്‍ ഫോണുകള്‍ തിരിച്ചുനല്‍കി പുതിയവ കരസ്ഥമാക്കുകയോ, മൊബൈല്‍ ഫോണ്‍ തിരിച്ചു നല്‍കി മറ്റു മൊബൈല്‍ ഫോണ്‍ വാങ്ങുകയോ (ഇതില്‍ അധികമായി വരുന്ന സംഖ്യ ഉപഭോക്താവ് നല്‍കേണ്ടതുണ്ട്), മൊബൈല്‍ ഫോണിന് നല്‍കിയ പണം തിരിച്ചുവാങ്ങുകയോ ചെയ്യാവുന്നതാണ്.
ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഏജന്‍റിനെ ബന്ധപ്പെടാനുള്ള നമ്പര്‍ 8002255. മന്ത്രാലയത്തിന്‍െറ ഉപഭോക്തൃ സംരക്ഷണ പദ്ധതിയുടെ ഭാഗമാണ് ഇത്തരം നീക്കങ്ങള്‍.
ഉപഭോക്തൃ പരാതികളുള്ളവര്‍ക്ക് മന്ത്രാലയത്തിന്‍െറ കാള്‍ സെന്‍റര്‍ നമ്പറായ 16001ല്‍ ബന്ധപ്പെടാവുന്നതാണ്. സാംസങ് ഗ്യാലക്സി നോട്ട്-7 മൊബൈല്‍ ഫോണുകളുടെ ബാറ്ററികളില്‍ തകരാറുകള്‍ കണ്ടത്തെിയതിനത്തെുടര്‍ന്നാണ് അവ തിരിച്ചുവിളിക്കാന്‍ കമ്പനി തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.