ഉംറ വിസ 180 ശതമാനം നിരക്ക് വര്‍ധിക്കും
text_fieldsദോഹ: സൗദി ഗവണ്‍മെന്‍റ് പുതുതായി ഏര്‍പ്പെടുത്തിയ വിസ നിരക്കിലെ വര്‍ധനവ് ഉംറ തീര്‍ത്ഥാടകര്‍ക്ക് ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പായി. നിലവിലെ നിരക്കില്‍ നിന്ന് 180 ശതമാനമെങ്കിലും വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
നീലവില്‍ ഉംറ വിസക്ക് പ്രത്യേക നിരക്ക് സൗദി ഗവണ്‍മെന്‍്റ് ഈടാക്കിയിരുന്നില്ല. എന്നാല്‍ നേരിട്ട് വിസ നല്‍കുന്നത് നിര്‍ത്തി വിസ നല്‍കുന്നത് ഏജന്‍സി മുഖേനെയാക്കിയതിനാല്‍ 250 റിയാല്‍ വരെ ഏജന്‍സികള്‍ വിസക്ക് ഈടാക്കിയിരുന്നു. പുതിയ തീരുമാനം അനുസരിച്ച് ഉംറ വിസക്ക് സൗദി ഗവണ്‍മെന്‍്റിന് 2000 റിയാല്‍ നല്‍കയിരിക്കണം. ഇത് ഏജന്‍സി മുഖേനെയാകുമ്പോള്‍ എത്രയാകുമെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. ആദ്യ തവണ ഉംറക്ക് പോകുന്നവരില്‍ നിന്ന് ഈ നിരക്ക് ഈടാക്കുന്നതല്ലയെന്ന ആനുകൂല്യം മാത്രമാണ് ചെറിയൊരു ആശ്വാസമായിട്ടുള്ളത്. പുതിയ നിരക്ക് പീതിയ ഹിജ്റ വര്‍ഷം ഒന്നാം തിയ്യതി മുതല്‍ നടപ്പിലാകുമെന്ന് അധികൃത്വ വ്യക്തമാക്കി. നിലവില്‍ 1200 റിയാല്‍ വരെയാണ് കരമാര്‍ഗം തീര്‍ത്ഥാടനത്തിന് പോകുന്നവരില്‍ നിന്ന് ഏജന്‍സികള്‍ ഈടാക്കുന്നത്. ഇതേ ഏജന്‍സികള്‍ക്ക് ഇനി ചുരുങ്ങിയത് 3200 റിയാലെങ്കിലും ഒരു തീര്‍ത്ഥാടകനില്‍ നിന്ന് ഈടാക്കേണ്ടതായി വരും.
നിലവിലെ നിരക്കില്‍ നിന്ന് 180 ശതമാനം വരെ വര്‍ധനവാണ് അടുത്ത സീസണ്‍ മുതല്‍ പ്രതീക്ഷിക്കുന്നത്. ഹജ്ജ്-ഉംറ ഏജന്‍സികള്‍ കഴിഞ്ഞ നാല് വര്‍ഷമായി വലിയ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഹറം വികസനം കാരമായി ഖത്തറില്‍ നിന്നുള്ള ഹാജിമാരില്‍ വലിയ കുറവാണ് വരുത്തിയിട്ടുള്ളത്. നിലവില്‍ മുപ്പത് ഏജന്‍സികളാണ് ഖത്തറിലുള്ളത്. അതില്‍ നിലവില്‍ ഒന്‍പത് ഏജന്‍സികള്‍ മാത്രമാണ് ഇപ്പോള്‍ തീര്‍ത്ഥാടകരെയും കൊണ്ട് പോകുന്നത്. നേരത്തെ വിദേശികള്‍ക്ക് തങ്ങളുടെ അടുത്ത ബന്ധുക്കളെ വിസിറ്റ് വിസയില്‍ ഇവിടെ എത്തിച്ച് ഉംറക്ക് കൊണ്ട് പോകാനുള്ള അവസരം നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം മുതല്‍ വിസിറ്റ് വിസക്കാര്‍ക്ക് ഉംറ വിസ നല്‍കേണ്ടതില്ളെന്ന് സൗദി അധികൃതര്‍ തീരുമാനിച്ചതോടെ ആ അവസരം ഇല്ലാതായിരിക്കുകയാണ്. നിരവധി ആളുകളാണ് ഇങ്ങനെ ഉംറ നിര്‍വഹിക്കാന്‍ മാതാപിതാക്കളെയും മറ്റ് അടുത്ത ബന്ധുക്കളെയും ഇവിടെ കൊണ്ട് വന്നിരുന്നത്. ഇത് മുഖേനെ ഏജന്‍സികള്‍ക്ക് മിക്ക ആഴ്ചകളിലും തീര്‍ത്ഥാടകരെ യഥേഷ്ടം ലഭിച്ചിരുന്നു. എന്നാല്‍ ഈ സൗകര്യം അവസാനിച്ചതോടെ ഏജന്‍സികളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
ഈ സാഹചര്യത്തില്‍ നേരത്തെ ഉംറക്ക് പോയവര്‍ രണ്ടാമത് തവണ പോകുന്നതിന് മുമ്പ് പുനരാലോചന നടത്തുമെന്നുറപ്പ്.
പുതിയ തീരുമാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.