ജീവിച്ചിരിക്കുന്നയാളില്‍ നിന്നുള്ള കരള്‍ രോഗിക്ക് മാറ്റിവെച്ചു
text_fieldsദോഹ: ജീവിച്ചിരിക്കുന്നയാളില്‍ നിന്നുള്ള കരള്‍, രോഗിക്ക് മാറ്റിവെച്ച ശസ്ത്രക്രിയ വിജയമായതോടെ ഹമദ് ജനറല്‍ ആശുപത്രി ചരിത്രത്തില്‍ ഇടംപിടിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചതാണിത്. ഹമദിലെ അവയവം മാറ്റിവെക്കല്‍ വിഭാഗമാണ് ഈ നേട്ടം കൈവരിച്ചത്. രാജ്യത്ത് ഇത്തരത്തിലുളള ശസ്തക്രിയ ആദ്യമാണ്. ജീവിച്ചിരിക്കുന്നവരില്‍ നിന്നും കരള്‍ സ്വീകരിച്ച് രോഗികളിലേക്ക് മാറ്റിവെക്കുന്ന ശസ്ത്രക്രിയയുടെ പ്രകൃയ കഴിഞ്ഞ നവംബര്‍ മുതലാണ് ആരംഭിച്ചത്. ഇതുവരെ 17 പേരില്‍ നിന്നാണ് കരള്‍ സ്വീകരിച്ചതും പുതിയതായി വെച്ചുപിടിപ്പിച്ചതും. ഓരോ വര്‍ഷവും 20 മുതല്‍ 25 വരെ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനുളളവരുടെ പേരുകള്‍ വെയിറ്റിംങ് ലിസ്റ്റില്‍ ചേര്‍ക്കപ്പെടുന്നുണ്ട്.
ഒരാള്‍ കരള്‍ ദാനം ചെയ്യാന്‍ തയ്യാറായാല്‍ അതിനുള്ള ശസ്തക്രിയക്കും ഒപ്പം സ്വീകരിക്കുന്ന രോഗിയുടെ കരള്‍ മാറ്റാനും എട്ട് മണിക്കൂര്‍ സമയമാണ് വേണ്ടത്. തുടര്‍ന്ന് കരള്‍ വച്ചുപിടിപ്പിക്കാനും രോഗി സുരക്ഷിതാവസ്ഥയിലേക്കും എത്തിച്ചേരാനും 12 മണിക്കൂറാണ് വേണ്ടത്. സര്‍ജന്‍മാര്‍, അനസ്തേഷ്യ ഡോക്ടര്‍മാരും വിദഗ്ധരും, നഴ്സുമാര്‍, ടെക്നീഷ്യന്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് നേതൃത്വം നല്‍കുന്നത്. ഹമദില്‍ നടന്ന ലിവര്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് കൊറിയയില്‍ നിന്നുള്ള ട്രാന്‍സ്പ്ളാന്‍്റ് സര്‍ജന്‍മാരും ഉള്‍പ്പെട്ടിരുന്നതായും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ലിവര്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ മികച്ച പരിശീലനം നേടിയ സംഘത്തിന്‍്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയകള്‍ നടന്നതെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടറും ഓര്‍ഗന്‍ ട്രാന്‍സ്പ്ളാന്‍്റ് കമ്മിറ്റി മേധാവിയുമായ ഡോ. യൂസുഫ് അല്‍ മുസല്‍മാനി പറഞ്ഞു.
ജീവിച്ചിരിക്കുന്നവരില്‍നിന്നും കൂടുതല്‍ കരളുകള്‍ സ്വീകരിക്കാനുള്ള ആലോചനയുണ്ട്. കരള്‍ ദാനം ചെയ്യാന്‍ സന്നദ്ധരാകുന്നവരെ പരമാവധി പ്രോത്സാഹിപ്പിക്കും. ദാനം ചെയ്യുന്നവര്‍ അത് നിസ്വാര്‍ഥമായി ചെയ്യുന്ന രീതിയിലാകണം. അതിനൊപ്പം സ്വീകര്‍ത്താവിന്‍െറ കരളുമായി ചേരുന്നതാണോ എന്നതും ഉറപ്പാക്കണം.
ഇതിനെല്ലാം സൂക്ഷ്മമായ നിരീക്ഷണവും പരിശോധനകളും ആവശ്യമാണ്. ദാനം ചെയ്യുന്നയാളുടെ ആരോഗ്യവും രോഗങ്ങളില്ല എന്നതും ഉറപ്പാക്കേണ്ടതുണ്ട്. 18നും 45നും ഇടയില്‍ പ്രായമുള്ളവരുടെ കരളാണ് സ്വീകരിക്കുന്നത്. ശസ്ത്രക്രിയക്കു ശേഷം ദാനം ചെയ്യുന്നയാള്‍ക്ക് ഒരാഴ്ചക്കു ശേഷം ആശുപത്രി വിടാം. എന്നാല്‍ സ്വീകരിക്കുന്നയാള്‍ രണ്ടാഴ്ച ആശുപത്രിയില്‍ കഴിയണം. ഒപ്പം രോഗിക്ക് വിശ്രമമവും പരിചരണവും നല്‍കണം. ഒപ്പം വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണവും ആവശ്യമാണ് എന്ന് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.