ലോക ഹാന്‍ഡ്ബോളില്‍ ഖത്തര്‍ ക്വാര്‍ട്ടറില്‍
text_fieldsദോഹ: 2016ലെ ഒളിംപിക് വെങ്കല മെഡല്‍ ജേതാക്കളും നിലവിലെ യൂറോ കപ്പ് ജേതാക്കളുമായ ജര്‍മനിയെ തറപറ്റിച്ച് ലോകഹാന്‍ഡ്ബോളില്‍ നിലവിലെ രണ്ടാം സ്ഥാനക്കാരായ ഖത്തര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ 21-20നാണ് ജര്‍മ്മനിയെ ഖത്തര്‍ പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഖത്തര്‍ ക്വാര്‍ട്ടറിലത്തെുന്നത്. ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ സ്ളോവേനിയയാണ് ഖത്തറിന്‍െറ എതിരാളി. റഷ്യയെ തോല്‍പിച്ചാണ് സ്ളോവേനിയ പരാജയപ്പെടുത്തിയത്. പ്രതിരോധത്തിലൂന്നി കളിച്ച ഇരുടീമുകളും അവസരങ്ങള്‍ മുതലെടുത്ത് സ്കോര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഗോള്‍കീപ്പര്‍മാരുടെ അവസരോചിത ഇടപെടലകുളും മികച്ച സേവുകളും സ്കോര്‍ നിലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയില്ല. ജര്‍മനിയാണ് സ്കോര്‍ നില ചലിപ്പിച്ച് തുടങ്ങിയത്. 10 മിനുട്ട് കളി പിന്നിട്ടപ്പോള്‍ ഖത്തര്‍ പിന്നിലായിരുന്നു. 18ാം മിനുട്ടില്‍ 7-7ന് ഇരു ടീമുകളും തുല്യത പാലിച്ചെങ്കിലും ആദ്യപകുതി അവസാനിച്ചപ്പോള്‍ ജര്‍മനി 10-9ന് ലീഡ് ചെയ്യുകയായിരുന്നു.
രണ്ടാം പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയപ്പോള്‍ കളി ആവേശത്തിലാണ്ടു. അവസാനത്തോടടുക്കുമ്പോള്‍ ഓരോ ഗോളും ടീമുകള്‍ക്ക് നിര്‍ണായകമായി. 52ാം മിനുട്ടില്‍ 18-17നും തുടര്‍ന്ന് 19-18നും ജര്‍മനി ലീഡ് നേടിയപ്പോള്‍ നേരിയ വ്യത്യാസത്തില്‍ ഖത്തര്‍ കളി കൈവിടുമെന്ന നിമിഷത്തില്‍ 57ാം മിനുട്ടില്‍ ഖത്തര്‍ 20-20ന് തുല്യ നിലയിലത്തെി. 58ാം മിനുട്ടില്‍ ഖത്തര്‍ താരം കപോടിന്‍െറ മികച്ച പ്രകടനമാണ് അവസാന നിമിഷം ഖത്തറിനെ മുന്നിലത്തെിയച്ചതും ക്വാര്‍ട്ടറിലേക്കുള്ള വഴി തുറന്നു കൊടുത്തതും. കളിയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഖത്തറിന്‍െറ റാഫേല്‍ കാപോടാണ് മത്സരത്തിലെ മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ടത്.
ഒമ്പത് തവണയാണ് കപോട് ഖത്തറിനായി സ്കോര്‍ ചെയ്തത്. ഗ്രൂപ്പില്‍ നാലാം സ്ഥാനക്കാരായി നേരിയ മാര്‍ജിനില്‍ പ്രീക്വാര്‍ട്ടറിലത്തെിയ ഖത്തര്‍ ഏറ്റവും മിക്ച്ച പ്രകടനത്തിലൂടെയാണ് ജര്‍മനിയെ തുരത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.