ദേശസ്നേഹ സന്ദേശങ്ങൾ ശ്രദ്ധേയമാകുന്നു
text_fieldsദോഹ: സമകാലിക രാഷ്ട്രീയ അന്തരീക്ഷത്തിൽ രാജ്യസ്നേഹവും അമീറിനുളള ജനങ്ങളുടെ െഎക്യദാർഢ്യവും വ്യാപകമാവുന്നു.
വാഹനങ്ങളിലും വീടുകളിലും ദേശീയ പതാകകളും അമീറിെൻറ ചിത്രങ്ങളും സ്ഥാനം പിടിച്ചതിന് പിന്നാലെ രാജ്യസ്നേഹത്തിെൻറ വിവിധ കാഴ്ച്ചകൾ ശ്രദ്ധേയമാകുകയാണ്. ടീഷർട്ടുകൾ,കേക്കുകൾ എന്നിവയിലും ദേശസ്നേഹം ഉയർത്തുന്ന സന്ദേശങ്ങൾ പതിക്കുന്നുണ്ട്.
ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററി (ഡി ഇ സി സി)ലെ എൻ്റർടെയ്ൻമെൻ്റ് സിറ്റിയിൽ കഴിഞ്ഞ ദിവസം ദേശസ്നേഹ സന്ദേശങ്ങളെഴുതിയ കേക്കുകളും മഗുകളും മൊബൈൽ കവറുകളുമൊക്കെ ഏറെ ശ്രദ്ധേയമായി.
എൻററർടെയ്ൻമെൻ്റ് സിറ്റി മാളിലേക്ക് പ്രത്യേകമായാണ് ‘തമീം അൽ മജ്ദ്’ കേക്കുകൾ നിർമിച്ചതെന്ന് ദരീൻ സ്വീറ്റ്സിലെ സെയിൽസ്മാൻ പറഞ്ഞതായി ‘ദി പെനിൻസുല’ റിപ്പോർട്ട് ചെയ്തു. തമീം അൽ മജ്ദ് ചിത്രങ്ങളുള്ള മഗിന് 60 ഖത്തർ റിയാലാണ് വില. ട്രാവൽ മഗ് 100 റിയാലിനും കീ ചെയിൻ 35 റിയാലിനും കാർ കീ ചെയിൻ 50 റിയാലിനും നോട്ട്ബുക്ക് 50 റിയാലിനും ക്ലോക്ക് 150 റിയാലിനും പെൻ ഹോൾഡർ 50 റിയാലിനും മൗസ്– കോസ്റ്റർ 50 റിയാലിനും വിൽപ്പന നടക്കുന്നു. ഉപഭോകതാക്കളെ ആകർഷിക്കുന്നതിനൊപ്പം അമീർ തമീം ബിൻ ഹമദ് ആൽഥാനിക്കുള്ള തങ്ങളുടെ ഉറച്ച പിന്തുണ കൂടിയാണിതെന്നും വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.