Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2017 9:54 AM GMT Updated On
date_range 13 July 2017 9:54 AM GMTഅരങ്ങറിഞ്ഞ് യൂത്ത് ഫോറം ‘അഭിനയക്കളരി’
text_fieldsbookmark_border
ദോഹ: യൂത്ത് ഫോറം ഡ്രാമാക്ലബ്ബിന് കീഴില്‍ അഭിനയം, സ്ക്രിപ്റ്റ് റൈറ്റിങ്, സംവിധാനം തുടങ്ങിയവയിൽ തൽപരരായവർക്ക് പരിശീലനക്കളരി സംഘടിപ്പിച്ചു.
മുഴുദിന ക്യാമ്പില്‍ ദോഹയിലെ പ്രശസ്ത സംവിധായകരും അഭിനേതാക്കളുമായ ഫിറോഷ് മൂപ്പന്‍, കൃഷ്ണനുണ്ണി, നൗഫല്‍ ഷംസ് തുടങ്ങിയവര്‍ പരിശീലനം നല്‍കി. ആഹാര്യം, സ്വാത്വികം, വാചികം, ആംഗികം തുടങ്ങി വ്യത്യസ്ത ശീർഷകങ്ങളിൽ പരിശീലന പരിപാടികൾ നടന്നു. നാടകം എന്ന കലയുടെ സാമൂഹിക ഇടപെടലുകളും സ്വാധീനവും എന്ന പരിശീലന സെഷൻ മികവുറ്റതായി.
നാടകമെന്നത് ആസ്വാദനത്തിനപ്പുറം അനീതിക്കെതിരായ സമരമുറയാണെന്ന് നൗഫൽ ഷംസും സ്വയം കഥാപാത്രമായി അനുവാചകരുടെ മുഴുവൻ ശ്രദ്ധയും തന്നിലേക്കാവാഹിക്കുന്നിടത്താണ് ഒരു കലാകാരൻ പിറവിയെടുക്കുന്നതെന്ന് ഫിറോഷ് മൂപ്പനും കലയും കലാകാരനും സമൂഹത്തിെൻറ ദർപണമാണെന്ന് കൃഷ്ണനുണ്ണിയും വിവിധ സെഷനുകളിലൂടെ ബോധ്യപ്പെടുത്തി.
വിവിധ വിഷയങ്ങളിലായി ആറ് ചെറു സ്കിറ്റുകളുടെ രചനയും സംവിധാനവും കളരിയിലൂടെ അരങ്ങിലെത്തി. ദോഹയിൽ നടക്കുന്ന വ്യത്യസ്ത നാടക മൽസര പരിപാടികളിൽ യൂത്ത് ഫോറം നാടകവേദിയുടെ സാന്നിധ്യം ഉറപ്പാക്കുമെന്ന് കലാവിഭാഗം കൺവീനർ അനൂപ് അലി സ്വാഗത ഭാഷണത്തിൽ അറിയിച്ചു.
ദോഹയിലെ കലാകാരന്മാർക്ക് നല്ല പരിശീലനങ്ങളും മികച്ച അരങ്ങുകളും ഒരുക്കി പ്രവാസലോകത്തെ സർഗാത്മക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ യൂത്ത് ഫോറം പ്രതിജ്ഞാബദ്ധമാണെന്ന് യൂത്ത് ഫോറം സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട സമാപന സംഗമത്തില്‍ പറഞ്ഞു. അനസ് എടവണ്ണ, കെ.പി. ലുഖ്മാന്‍, നിയാസ് മുഹമ്മദ്, തൗഫീഖ് അബ്ദുല്ല തുടങ്ങിയവര്‍ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story