Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആസ്​പയർ സോണും​...

ആസ്​പയർ സോണും​ െഎ.എസ്​.എൽ ക്ലബ് ഡൽഹി ഡൈനാമോസും തമ്മിൽ കരാറൊപ്പിട്ടു

text_fields
bookmark_border
ആസ്​പയർ സോണും​ െഎ.എസ്​.എൽ ക്ലബ് ഡൽഹി ഡൈനാമോസും തമ്മിൽ കരാറൊപ്പിട്ടു
cancel
ദോഹ: വളർന്നു വരുന്ന ഇന്ത്യൻ ഫുട്ബോൾ വിപണിയിലേക്ക് ഖത്തറിൽ നിന്നും ആദ്യ ചുവടുവെപ്പ്. ദോഹ ആസ്​പയർ അക്കാദമിയും ഇന്ത്യൻ സൂപ്പർ ലീഗിലെ ഡൽഹി ഡൈനാമോസുമാണ് സാങ്കേതിക സഹകരണരംഗത്ത് കരാറിലൊപ്പിട്ടത്. കരാറിൽ ഒപ്പുവെച്ചതോടെ സ്​കൗട്ടിംഗ്, ൈട്രനിംഗ്, സ്​പോർട്സ്​ സയൻസ്​ തുടങ്ങിയ മേഖലകളിലെ തങ്ങളുടെ പരിചയസമ്പത്ത് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുമായി ആസ്​പയർ സോൺ പങ്ക് വെക്കും. ഇതി​െൻറ ഭാഗമായി പരിശീലകർ, കഴിവു തെളിയിച്ച ടെക്നിക്കൽ സ്​റ്റാഫുകൾ തുടങ്ങിയവരെ ആസ്​പയർ അക്കാദമി ഇന്ത്യയിലേക്കയക്കും. അതോടൊപ്പം ഡൽഹി ഡൈനാമോസിൽ നിന്നുള്ള യുവതാരങ്ങൾ ആസ്​പയർ റെസിഡൻഷ്യൽ േപ്രാഗ്രാമിൽ പങ്കെടുക്കും. ഫുട്ബോളിലെ യുവതാരങ്ങൾക്ക് ദോഹ അക്കാദമിയിൽ പരിശീലനം ലഭിക്കുന്നതിനുള്ള അവസരമാണ് ആസ്​പയർ റെസിഡൻഷ്യൽ േപ്രാഗ്രാം. ലോകത്തെ മുൻനിര കോച്ചുമാർക്ക് മുമ്പിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിലൂടെ വമ്പൻ ക്ലബുകളുടെ പരിശീലന പരിപാടിയിലും പങ്കെടുക്കാൻ ഇതുവഴി അവസരമൊരുങ്ങും. ദീർഘകാലാടിസ്​ഥാനത്തിലുള്ള കരാർ ഉടൻ തന്നെ ആരംഭിക്കുമെന്നും ആസ്​പയറിൽ നിന്നുള്ള കോച്ചുമാർ ഡൽഹിയിൽ ഉടനെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
പ്രവർത്തനങ്ങൾ മികച്ചരീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതിന് ഡൽഹി ഡൈനാമോസ്​ ക്ലബി​െൻറ ചട്ടക്കൂട് തന്നെ മാറ്റിമറിക്കുന്ന തരത്തിൽ ആസ്​പയർ അക്കാദമിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതോടൊപ്പം ഇന്ത്യൻ തലസ്​ഥാനത്ത് പ്രാദേശികവും അന്തർദേശീയവുമായ ഫുട്ബോൾ ശൃംഖല കെട്ടിപ്പടുക്കാനും ഇരുഭാഗവും ശ്രമിക്കും. സമീപഭാവിയിൽ ഇന്ത്യൻ ദേശീയ ടീമിലേക്ക് ഒരുകൂട്ടം മികച്ച പ്രതിഭകളെ സംഭാവന ചെയ്യുന്നതിന് ആസ്​പയറുമായുള്ള കരാറിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഡൽഹി ഡൈനാമോസുമായുള്ള കരാർ ആവേശം കൊള്ളിക്കുന്നതാണെന്ന് ആസ്​പയർ അക്കാദമി ഡയറക്ടർ ജനറൽ ഇവാൻ ബ്രാവോ പറഞ്ഞു. ആസ്​പയർ അക്കാദമിയെയും ഡൽഹി ഡൈനാമോസിനെയും സംബന്ധിച്ച് ഇന്നത്തെ കരാർ സുപ്രധാനമായ നാഴികക്കല്ലാണെന്നും ഖത്തറിനും ഇന്ത്യക്കുമിടയിലുള്ള ഫുട്ബോൾ വികസനത്തിൽ ദീർഘകാലാടിസ്​ഥാനത്തിലുള്ള പ്രസ്​തുത കരാർ സ്വാധീനം ചെലുത്തുമെന്നും ബ്രാവോ പ്രതീക്ഷ പ്രകടിപ്പിച്ചു. 
ഡൽഹിക്ക് പുറത്ത് ഉത്തരേന്ത്യയിലൊന്നാകെ ഫുട്ബോളി​െൻറ വളർച്ചക്ക് ലോകത്തിലെ മുൻനിര സ്​പോർട്സ്​ അക്കാദമിയായ ആസ്​പയർ അക്കാദമിയുമായുള്ള ഡൽഹി ക്ലബി​െൻറ പങ്കാളിത്തം മികച്ച പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ക്ലബെന്ന ഖ്യാതി നേടാൻ കരാറിലൂടെ ഡൽഹി ഡൈനാമോസിന് കഴിയുമെന്നും ക്ലബ് ഉടമ അനിൽ ശർമ പറഞ്ഞു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi dynamos FCaspire academy
News Summary - -
Next Story