ഉപരോധ രാജ്യങ്ങളുടെത് അടിസ്ഥാന രഹിതമായ ആരോപണം -ഖത്തർ
text_fieldsദോഹ: ഖത്തറിന് മേൽ അയൽ രാജ്യങ്ങൾ ഉന്നയിച്ചത് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ മാത്രമാണെന്ന് ഖത്തർ വ്യക്തമാക്കി. അയൽ രാജ്യങ്ങളുടെ ഉപാധികൾക്ക് മേൽ വിലപേശൽ നടത്തണമെന്ന് അമേരിക്കയും അഭിപ്രായപ്പെട്ടു. എന്നാൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചവരോട് അതിൻമേൽ വിലപേശാൻ തങ്ങളില്ലെന്ന് ഖത്തർ അമേരിക്കയെ അറിയിച്ചതായാണ് അറിയുന്നത്. ഇന്നലെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റിക്സ് ടെൽസണും ഖത്തർ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും നടത്തിയ ചർച്ചയിലാണ് തെൻറ രാജ്യത്തിെൻറ നിലപാട് വിദേശകാര്യ മന്ത്രി അമേരിക്കയെ അറിയിച്ചത്. ഉപാദി വെച്ച രാജ്യങ്ങൾ അന്താരാഷ്ട്ര നീതിയെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി കാര്യങ്ങൾ ചർച്ച ചെയ്യാൻ തങ്ങൾ ഒരുക്കമാണ്.
എന്നാൽ വിലപേശാനാണ് ശ്രമമെങ്കിൽ തങ്ങളതിന് ഒരുക്കമല്ലെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. അമേരിക്കൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച മികച്ചതും ക്രിയാത്മകവുമായിരുന്നു. ഉപരോധ രാജ്യങ്ങളുടെ ഉപാധികൾ ബുദ്ധിക്ക് യോജിക്കാൻ കഴിയുന്നതാകണമെന്ന് അമേരിക്കയും അഭിപ്രായപ്പെട്ടതായി ശൈഖ് മുഹമ്മദ് ആൽഥാനി പിന്നീട് മാധ്യമ പ്രവർത്തകരെ അറിയിച്ചു. കുവൈത്ത് കാബിനറ്റ് മന്ത്രി മുഹമ്മദ് അൽഅബ്ദുല്ല അസ്സബാഹ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. ഒരാഴ്ച നീണ്ട് നിൽക്കുന്ന അമേരിക്കൻ സന്ദർശനത്തിെൻറ ഭാഗമായാണ് അദ്ദേഹത്തിെൻറ സന്ദർശനമെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്ത് അമീർ നടത്തുന്ന മാധ്യസ്ഥ ശ്രമങ്ങൾക്ക് എല്ലാ വിധ പിന്തുണയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി അറിയിച്ചു. അതിനിടെ പ്രശ്ന പരിഹാരത്തിന് ഉപേരാധ രാജ്യങ്ങൾ മുൻപോട്ട് വെച്ച ഉപാധികൾ ഖത്തറിനെ സംബന്ധിച്ച് അംഗീകരിക്കാൻ എളുപ്പമായ കാര്യങ്ങളല്ലെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും വിദേശകാര്യ വക്താവും ഒുരു പോലെ വ്യക്തമാക്കി. എങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിെൻറ ഭാഗമായി ചില നീക്ക് പോക്കുകൾ നടക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. ഇനിയുള്ള ദിവസങ്ങൾ ചർച്ചകൾ തുടരുമെന്നും അമേരിക്കൻ വൃത്തങ്ങൾ സൂചന നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.