Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2018 12:25 PM GMT Updated On
date_range 8 Feb 2018 12:25 PM GMT92 പൊതുപാർക്കുകളിൽ സൗജന്യ ൈവഫൈ പദ്ധതി വരുന്നു
text_fieldsbookmark_border
ദോഹ: രാജ്യത്തെ പൊതുപാർക്കുകളിൽ സൗജന്യ ൈവഫൈ പദ്ധതി വരുന്നു. പാർക്കുകളിൽ പൊതുജനങ്ങൾക്ക് കൂടുതൽ വിനോദത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിെൻറ ഭാഗമായാണ് മുനിസിപ്പാലിറ്റി^പരിസ്ഥിതി മന്ത്രാലയത്തിെൻറ പൊതുപാർക്ക് വകുപ്പ് സൗജന്യ വൈഫൈ പദ്ധതി നടത്തുന്നത്.
വകുപ്പ് ഇതിനകം 92 പൊതുപാർക്കുകൾ തുറന്നിട്ടുണ്ട്. 2018ൽ തന്നെ 92 പാർക്കുകളിലും സൗജന്യ ഇൻറർനെറ്റ് കണക്ഷൻ ഒരുക്കും. പാർക്കുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും ആലോചനയുണ്ടെന്ന് വകുപ്പ് ഡയറക്ടർ മുഹമ്മദ് അലി അൽ ഖോരി പറഞ്ഞു.
റൗദത്ത് അൽ ഫറാസ് കാഴ്ചബംഗ്ലാവ് തുറക്കാൻ തയാറായിട്ടുണ്ട്. അൽഖോർ പാർക്കിൽ പുതിയ മൃഗങ്ങളെയും വ്യത്യസ്ത ജനുസുകളെയും ഉടൻ എത്തിക്കുകയും ചെയ്യും. 92 പാർക്കുകളിൽ 11 എണ്ണം കഴിഞ്ഞ വർഷമാണ് തുറന്നത്. 38 പാർക്കുകളും ദോഹ മേഖലയിലാണ് ഉള്ളത്. അൽറയ്യാൻ ഭാഗത്ത് 20 പാർക്കുകളുമുണ്ട്. ഷഹാനിയ ഭാഗത്താകെട്ട മൂന്ന് പാർക്കുകൾ ആണുള്ളത്.
പുതുതായി തുറന്ന പാർക്കുകളിൽ നിരവധി സൗകര്യങ്ങളുണ്ട്. ഫിറ്റ്നസ് ഉപകരണങ്ങൾ, ജലധാര, ലൈറ്റുകൾ, ഫുട്ബാൾ, ബാസ്ക്കറ്റ്ബാൾ സ്റ്റേഡിയങ്ങൾ തുടങ്ങിയവയാണ് പുതിയ പാർക്കുകളുടെ പ്രത്യേകതകൾ. വൈദ്യുതി ഉപഭോഗം കുറക്കാൻ എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിക്കുന്നുണ്ട്. ആധുനിക ജലേസചന മാർഗങ്ങൾ അവലംബിക്കുന്നുണ്ട്. ഇതിലൂടെ ജലത്തിെൻറ ഉപയോഗം കുറക്കാനാകും. പുതിയ ജലസേചന മാർഗത്തിന് പബ്ലിക് പാർക്ക് വകുപ്പിെൻറ അനുമതി ലഭിച്ചിട്ടുണ്ട്.
വെള്ളത്തിെൻറ ഉപഭോഗം അമ്പത് ശതമാനം വരെ കുറക്കാൻ ഇതിലൂടെ കഴിയുന്നുണ്ട്. ചെടികളെ കൂടുതൽ ആരോഗ്യത്തോടെയും പച്ചപ്പോടെയും പ്രസരിപ്പോടെയും നിലനിർത്താനും ഇൗ രീതി സഹായിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story