Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2018 9:26 AMUpdated On
date_range 16 July 2018 9:26 AMഇനി ഖത്തറാണ് ലോകം
text_fieldsbookmark_border
camera_alt????????????????????? ???????????? ????????????????????? ????? ???????????? ??????????? ????? ???? ????? ???? ??? ????? ??????????? ????? ??????????????????????????
ദോഹ: റഷ്യൻ ലോകകപ്പിന് മോസ്കോയിൽ ഫൈനൽ വിസിൽ. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറീനോയുടെ സാന്നിദ്ധ്യത്തിൽ 2022 ലോകകപ്പിനായുള്ള ഹോസ്റ്റിംഗ് മാൻറിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനിൽ നിന്നും ഏറ്റുവാങ്ങിയതോടെ അടുത്ത നാലര വർഷത്തേക്ക് ലോക ഫുട്ബോളിെൻറ കണ്ണും കാതും ഇനി ഖത്തറിലേക്ക്.
മോസ്കോയിലെ െക്രംലിൻ കൊട്ടാരത്തിലെ പ്രൗഢമായ ചടങ്ങിലാണ് 2022 ലോകകപ്പിെൻറ ആതിഥേയ പദവി പുടിൻ ഖത്തറിന് കൈമാറിയത്.
2018 ലോകകപ്പ് എല്ലാ അർഥത്തിലും വിജയകരമായിരുന്നുവെന്നും റഷ്യൻ പ്രസിഡൻറിനും റഷ്യൻ ജനതക്കും അഭിനന്ദനങ്ങൾ നേരുന്നുവെന്നും അമീർ ശൈഖ് തമീം പറഞ്ഞു.
മുഴുവൻ കായിക ലോകത്തിനു വേണ്ടിയും ഫുട്ബോൾ േപ്രമികൾക്ക് വേണ്ടിയും സ്വന്തം പേരിലും റഷ്യൻ ലോകകപ്പ് വിജയമാക്കിയതിന് റഷ്യൻ ജനതക്ക് ഒരിക്കൽ കൂടി നന്ദിയും അഭിനന്ദനവും അറിയിക്കുകയാണ്.
2022ൽ ഖത്തറിൽ നടക്കുന്ന ലോക ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് എല്ലാവരെയും ഹാർദമായി സ്വാഗതം ചെയ്യുന്നുവെന്നും അമീർ പറഞ്ഞു.
റഷ്യയിലെ സുഹൃത്തുക്കൾക്കും പ്രത്യേകിച്ച് റഷ്യൻ ലോകകപ്പ് സംഘാടക സമിതിക്കും നന്ദി അറിയിച്ച അമീർ, ഖത്തർ ലോകകപ്പ് സംഘാടകസമിതിയായ സുപ്രീം കമ്മിറ്റിയുമായി വളരെ സഹകരിച്ചാണ് റഷ്യ പ്രവർത്തിച്ചതെന്നും പറഞ്ഞു.
ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറീനോക്ക് അമീർ പ്രത്യേകം നന്ദി അറിയിച്ചു.
2022 ലോകകപ്പ് വിജയമാക്കുന്നതിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അമീർ വ്യക്തമാക്കി.
2022 ഖത്തറിന് മാത്രമുള്ളതല്ലെന്നും മുഴുവൻ അറബികൾക്കും ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും അറബ് യുവാക്കളിലാണ് തെൻറ പ്രതീക്ഷയെന്നും അമീർ പറഞ്ഞു. ഈ ലോകകപ്പ് വിജയകരമായി പരിസമാപ്തി കുറിക്കുന്നതിൽ അഭിമാനമുണ്ടെന്നും ലോകത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കും ഖത്തറിൽ നടക്കാനിരിക്കുന്നതെന്നും ചടങ്ങിൽ ആദ്യം സംസാരിച്ച റഷ്യൻ പ്രസിഡ ൻറ് വ്ളാദിമിർ പുടിൻ പറഞ്ഞു. റഷ്യൻ ലോകകപ്പിെൻറ പരിചയസമ്പത്തും അനുഭവങ്ങളും പങ്കുവെക്കാൻ സന്നദ്ധമാണെന്നും പുടിൻ കൂട്ടിച്ചേർത്തു.
ഫിഫയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ചടങ്ങാണ് നടക്കുന്നതെന്നും 2022ലെ സംഘാടകരായ ഖത്തറിനുള്ള ആതിഥേയ പദവി കൈമാറുകയാണിവിടെയെന്നും ചടങ്ങിൽ സംസാരിച്ച ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറീനോ വ്യക്തമാക്കി. 2022ലെ ഖത്തർ ലോകകപ്പ് വൻ വിജയകരമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ചടങ്ങിൽ ഖത്തർ ഒളിംപിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ, വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ്, റഷ്യൻ പ്രതിനിധികൾ, ഫിഫ പ്രതിനിധികൾ തുടങ്ങിയവരും സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story