2021 ബജറ്റ്: രണ്ടാം ദേശീയ വികസന നയ പദ്ധതികൾക്ക് മുൻഗണന
text_fieldsദോഹ: 2021ലെ സാമ്പത്തിക വർഷത്തേക്കുള്ള കരട് പൊതുബജറ്റിന് മന്ത്രിസഭ അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദീവാനിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് കരട് ബജറ്റിനും കരട് ബജറ്റ് നിയമത്തിനും അംഗീകാരം നൽകിയിരിക്കുന്നത്.
രണ്ടും മന്ത്രിസഭ ശൂറ കൗൺസിലിന് കൈമാറി.2021-2023 കാലയളവിലേക്കുള്ള രാജ്യത്തിെൻറ സാമ്പത്തിക ആസൂത്രണം ഉറപ്പുവരുത്തിയാണ് കരട് തയാറാക്കിയിരിക്കുന്നത്. എല്ലാ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും 2021-2023 കാലയളവിലേക്കുള്ള സാമ്പത്തിക ആസൂത്രണം തയാറാക്കാനും രണ്ടാം ദേശീയ വികസന നയം 2018-2023 ഉൾപ്പെടെയുള്ള പദ്ധതികളിൽ മുൻഗണന അർഹിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കാനും ബജറ്റിൽ വ്യക്തമാക്കുന്നതായി ഖത്തർ വാർത്ത ഏജൻസി വ്യക്തമാക്കി.
ഖത്തർ ദേശീയ വികസന മാർഗരേഖ 2030 പദ്ധതികൾക്കും 2022ലെ ഫിഫ ലോകകപ്പ് പദ്ധതികളിലേക്കും ആരോഗ്യ, വിദ്യാഭ്യാസ പദ്ധതികളിലേക്കും പുതിയ ബജറ്റിൽ ഫണ്ട് അനുവദിക്കുന്നുണ്ട്. കൂടാതെ പൗരന്മാർക്കായി പുതിയ ഭൂമി, രാജ്യത്തിെൻറ സാമ്പത്തിക വ്യവസ്ഥയിൽ സ്വകാര്യ മേഖലയുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭങ്ങൾ, രാജ്യത്തിെൻറ െക്രഡിറ്റ് റേറ്റിങ് നിലനിർത്തുന്നതിനുള്ള പരിപാടികൾ എന്നിവക്കും കരട് ബജറ്റ് മുൻതൂക്കം നൽകിയിട്ടുണ്ട്. കോവിഡ്-19 സംബന്ധിച്ച പ്രതിരോധ പ്രവർത്തനങ്ങൾ, ഏറ്റവും പുതിയ വിവരങ്ങൾ, സംഭവവികാസങ്ങൾ എന്നിവ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി മന്ത്രിസഭക്ക് മുമ്പാകെ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.