2021 ഖത്തർ-യു.എസ്.എ സാംസ്കാരിക വർഷം
text_fieldsദോഹ: 2021 വർഷം ഖത്തർ-യു.എസ്.എ സാംസ്കാരിക വർഷമായി ആഘോഷിക്കും. ഖത്തർ മ്യൂസിയംസ് ആണ് ഇക്കാര്യം അറിയിച്ചത്. 2021 സാംസ്കാരിക വർഷത്തിെൻറ ഔദ്യോഗിക പങ്കാളികളാണ് അമേരിക്കയെന്ന് ഖത്തർ മ്യൂസിയംസ് അറിയിച്ചു. വാഷിങ്ടണിൽ നടക്കുന്ന 2020 ഖത്തർ-അമേരിക്ക തന്ത്രപ്രധാന ചർച്ചയുടെ ഭാഗമായി സാംസ്കാരിക വർഷത്തിെൻറ സഹകരണ കരാർ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക കലാ സാഹിത്യ കായിക കൈമാറ്റവും സഹകരണവുമാണ് അടുത്ത വർഷം ഇതുമായി ബന്ധപ്പെട്ട് നടക്കുക. ഇത്തരത്തിലുള്ള നിരവധി പരിപാടികൾ സാംസ്കാരിക വർഷാചരണവുമായി ബന്ധപ്പെട്ട് നടക്കും. പ്രദർശനങ്ങൾ, മേളകൾ, ഉഭയകക്ഷി കൈമാറ്റങ്ങൾ തുടങ്ങിയവ ഇരുരാജ്യങ്ങളിലും ഇതുമായി ബന്ധപ്പെട്ട് നടക്കും. അമേരിക്കയുമായി സാംസ്കാരിക വർഷാചരണത്തിൽ സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഖത്തർ മ്യൂസിയംസ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.