2022 ലോകകപ്പ്: സാവോപോളോയിൽ ഖത്തറിെൻറ പ്രദർശനം 14 മുതൽ
text_fieldsദോഹ: 2022 ലോകകപ്പ് ഫുട്ബോളിന് ആതിഥ്യമരുളുന്ന ഖത്തർ ഫുട്ബോളിെൻറ രാജാക്കന്മാരുടെ നാട്ടിൽ പ്രദർശനം സംഘടിപ്പിക്കുന്നു. 2022 ലോകകപ്പിെൻറ തയ്യാറെടുപ്പുകൾ വിശദീകരിച ്ചും ഖത്തറിെൻറ നേട്ടങ്ങൾ വ്യക്തമാക്കിയുമുള്ള പ്രദർശനം ജൂൺ 14 മുതൽ 24 വരെ സാവോപോളോ യിലെ ജെ കെ ഇഗ്വറ്റാമി മാളിൽ നടക്കും. ദി ജേണി ടു 2022 എന്ന പ്രമേയത്തിലൂന്നിയുള്ള പ്രദർശനത്തിൽ ഫിഫ ലോകകപ്പിലെ അവിസ്മരണീയ മുഹൂർത്തങ്ങളോടൊപ്പം, ഖത്തറിലെ കാൽപന്തുകളി സംസ്കാരം വിളിച്ചോതുന്ന ചിത്രങ്ങളും ലോകകപ്പിനുള്ള എട്ട് സ്റ്റേഡിയങ്ങളുടെ കുഞ്ഞു മാതൃകകളും ഏഷ്യൻ കപ്പ് വിജയഗാഥയും ബ്രസീൽ ജനതക്ക് മുന്നിൽ അവതരിപ്പിക്കും. കാൽപന്തുകളിയുമായി ബന്ധപ്പെട്ട് ഖത്തരി കാൽപന്ത്േപ്രമിയായ മുഹമ്മദ് അബ്ദുല്ലതീഫിെൻറ അപൂർവ ശേഖരവും പ്രദർശനത്തിലുൾപ്പെടുത്തിയിട്ടുണ്ട്. സുപ്രധാന മത്സരങ്ങളിലുപയോഗിച്ചിരുന്ന ജെഴ്സികൾ, പന്തുകൾ, ടിക്കറ്റുകൾ തുടങ്ങിയവാണ് മുഹമ്മദിെൻറ ശേഖരത്തിലുള്ളത്.
ഖത്തറിെൻറ കോപ അമേരിക്ക അരങ്ങേറ്റത്തോടനുബന്ധിച്ചാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കോപ അമേരിക്ക ചാമ്പ്യൻഷിപ്പിൽ അതിഥി രാജ്യമെന്ന നിലയിൽ ജപ്പാനോടൊപ്പമാണ് ഏഷ്യൻ ചാമ്പ്യൻമാരുടെ വരവ്. ഗ്രൂപ്പ് ബിയിൽ അർജൻറീന, പരാഗ്വേ, കൊളംബിയ ടീമുകൾക്കൊപ്പമാണ് ഖത്തറിെൻറ സ്ഥാനം. ജൂൺ 16ന് പരാഗ്വേയുമായാണ് അന്നാബികളുടെ ആദ്യ പോരാട്ടം.
കോപ അമേരിക്ക, ഖത്തർ 2022 പ്രദർശനം എന്നിവയുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി, ഖത്തർ ഫുട്ബോൾ അസോസിയേഷൻ, ഖത്തർ സ്റ്റാർസ് ലീഗ്, ജുസൂർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ നിന്നുള്ള പത്തംഗ പ്രതിനിധി സംഘവും ബ്രസീലിലേക്ക് തിരിക്കും. കോപ അമേരിക്കയിലെ ഖത്തറിെൻറ പങ്കാളിത്തം ലാറ്റിനമേരിക്കയിലെ കാൽപന്തുേപ്രമികളുമായി കൂടുതൽ അടുത്തിടപഴകാനുള്ള സുവർണാവസരമാണ് ഒരുക്കിയിരിക്കുന്നതെന്ന് ഫിഫ ലോകകപ്പ് ഖത്തർ സി ഇ ഒ നാസർ അൽ ഖാതിർ പറഞ്ഞു. ലാറ്റിനമേരിക്കയും ഫുട്ബോളും തമ്മിലുള്ള ബന്ധം പ്രസിദ്ധമാണെന്നും 2022 ലോകകപ്പിനായി ലാറ്റിനമേരിക്കയിൽ നിന്നും ആയിരക്കണക്കിന് ഫുട്ബോൾ േപ്രമികൾ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൽ ഖാതിർ കൂട്ടിച്ചേർത്തു. സാംസ്കാരിക വാർപ്പുമാതൃകകളെ തട്ടിത്തകർത്ത് കിഴക്കിനും പടിഞ്ഞാറിനുമിടയിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള അവസരമാണ് ലോകകപ്പിലൂടെ ഖത്തറിന് ലഭിച്ചിരിക്കുന്നതെന്നും ശതകോടി വരുന്ന ഫുട്ബോൾ േപ്രമികൾ ആദ്യമായി അറബ് ലോകകപ്പ് ആസ്വദിക്കാനിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.