ഡിസംബറിൽ ഖത്തറിൽ 304 വിവാഹം; 106 വിവാഹമോചനങ്ങൾ
text_fieldsദോഹ: കഴിഞ്ഞ വർഷം ഡിസംബറിൽ രാജ്യത്ത് 306 വിവാഹം രജിസ്റ്റർ ചെയ്തപ്പോൾ 106 വിവാഹ മോചന കേസുകളും രജിസ്റ്റർ ചെയ്തതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി. ഓരോ മൂന്നാമത്തെ വിവാഹം രജിസ്റ്റർ ചെയ്യുമ്പോഴും ഒരു വിവാഹ മോചനവും നടക്കുന്നുവെന്നും പി.എസ്.എ ചൂണ്ടിക്കാട്ടി.
അതേസമയം, 2021 ഡിസംബർ മാസത്തെ അപേക്ഷിച്ച് (2.68 ദശലക്ഷം) 2022 ഡിസംബറിൽ രാജ്യത്തെ ജനസംഖ്യ 2.91 ദശലക്ഷമായി ഉയർന്നതായും പി.എസ്.എ അറിയിച്ചു. രാജ്യത്തെ ആകെ ജനസംഖ്യയിൽ 2.1 ദശലക്ഷം (72 ശതമാനം) പുരുഷന്മാരും 807851 സ്ത്രീകളും ഉൾപ്പെടുന്നു. 2022 ഡിസംബറിൽ രാജ്യത്ത് 437 കപ്പലുകളിലായി 6.18 ദശലക്ഷം ടൺ ചരക്ക് ഖത്തറിലെത്തിയതായും കപ്പലുകളുടെ നീക്കത്തിൽ പ്രതിമാസ അടിസ്ഥാനത്തിൽ 10.4 ശതമാനം വർധനവുണ്ടായതായും പി.എസ്.എ വ്യക്തമാക്കി.
ഡിസംബറിൽ സ്വദേശികൾക്ക് 546ഉം പ്രവാസികൾക്ക് 2738ഉം ഉൾപ്പെടെ ആകെ 3284 ലൈസൻസുകൾ അനുവദിച്ചു. 4558 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. പ്രതിവർഷാടിസ്ഥാനത്തിൽ 36.8 ശതമാനവും വർധനവും മുൻമാസത്തെ അപേക്ഷിച്ച് 51 ശതമാനം വർധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 12000 വാഹനാപകടങ്ങൾ ഡിസംബർ മാസം രേഖപ്പെടുത്തിയപ്പോൾ 992 പേർക്ക് പരിക്കേറ്റു. അഞ്ചു ശതമാനം പേർക്ക് സാരമായ പരിക്കേറ്റപ്പോൾ രണ്ടു ശതമാനം പേർക്ക് ഗുരുതര പരിക്കും സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.