ഹോം ടെസ്റ്റ് കിറ്റിന് 35, 25 റിയാൽ
text_fieldsദോഹ: ഖത്തറിലെ കോവിഡ് റാപിഡ് ടെസ്റ്റ് കിറ്റിന്റെ വില നിർണയിച്ചുകൊണ്ട് പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. ഇതുസംബന്ധിച്ച വിലനിർണയം അറിയിച്ചുള്ള സർക്കുലർ ഫാർമസി, സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് എന്നിവർക്ക് നൽകിയതായി അറിയിച്ചു.
റോഷ് ഡയഗ്നോസ്റ്റിക്സിന്റെ ജി.എം.ബി.എച്ച് ടെസ്റ്റ് കിറ്റിന്റെ വില 35 റിയാലും മറ്റെല്ലാ നിർമാതാക്കളുടെയും കിറ്റിന് 25 റിയാലുമായിരിക്കും വില. പുതിയ നിർദേശം രാജ്യത്തെ എല്ലാ ഫാർമസി, സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റുകൾക്കും ബാധകമായിരിക്കും. കോവിഡ് വ്യാപനത്തിനു പിന്നാലെ, പൊതുജനങ്ങൾ ഹോം ടെസ്റ്റ് കിറ്റിനെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് വിലനിർണയം നടത്തി സർക്കാർ ഉത്തരവിറക്കുന്നത്. പല സ്ഥാപനങ്ങളും വ്യത്യസ്ത വില ഈടാക്കുന്നതായും, ചില ഫാർമസികൾ ചില്ലറ വിൽപന നിഷേധിച്ചുകൊണ്ട് കൂട്ടമായി വാങ്ങാൻ നിർബന്ധിക്കുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടൽ.
ഫാർമസികളിൽ ടെസ്റ്റ് വേണ്ട
ഫാർമസികളിൽ കോവിഡ് റാപിഡ് ടെസ്റ്റ് നടത്തരുതെന്ന് മന്ത്രാലയത്തിന്റെ നിർദേശം. 10 ഹോം ടെസ്റ്റ് കിറ്റ് വരെ ഒരാൾക്ക് ഫാർമസികൾക്ക് വിൽക്കാമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
നിലവിൽ 16 റാപിഡ് ഹോം ടെസ്റ്റ് കിറ്റുകൾക്കാണ് മന്ത്രാലയം അംഗീകാരം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.