പൊതു, സ്വകാര്യമേഖലകളിൽ 3798 ഒഴിവുകൾ
text_fieldsദോഹ: പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി വിവിധ തസ്തികകളിൽ 3798 ഒഴിവുകൾ ഭരണനിർവ ഹണ വികസന, തൊഴിൽ സാമൂഹിക മന്ത്രാലയം പ്രസിദ്ധപ്പെടുത്തി. പൊതുമേഖലയിൽ 3337 ഒഴിവുകളും സ്വകാര്യമേഖലയിൽ 461 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി ഡോ. ഈസ ബിൻ സഅദ് അൽ ജഫാലി അൽ നുഐമി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ തസ്തികകളിലേക്കുമുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചുവെന്നും ജോലി തേടുന്നവർ തങ്ങളുടെ വി വരങ്ങൾ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രി പറഞ്ഞു. പൊതുസ്വകാര്യമേഖലകളിൽ ലഭ്യമായ എല്ലാ ഒഴിവുകളുമായി ബന്ധപ്പെട്ട് ജോലിയന്വേഷകർക്ക് പരിശോധന നടത്താം.
തങ്ങളുടെ യോഗ്യതക്കനുസരിച്ച ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനാണിത്. ഇതിന് ശേ ഷമുള്ള തൊഴിൽ നടപടിക്രമങ്ങൾ പിന്നീട് നടക്കുമെന്നും അദ്ദേഹം വ്യക്തമക്കി. 2016ലെ 15ാം നമ്പർ മാനവിക വിഭവശേഷി നിയമത്തിെൻറ അടിസ്ഥാനത്തിലാണ് ഈ തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സ്വദേശികളിലെ മികച്ച യോഗ്യതയുള്ളവർക്ക് തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനായി തൊഴിൽ മന്ത്രാലയം പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചിരുന്നു.
തസ്തികകളിലേക്ക് അർഹരായ സ്വദേശികളില്ലെങ്കിൽ ജിസിസി പൗ രന്മാരെയും പിന്നീട് അറബ് വംശജരെയുമാണ് പരിഗണിക്കുകയെന്ന് നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. അറബ് പൗരന്മാരിലും യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താനായില്ലെങ്കിൽ മാത്രമേ ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾക്ക് പരിഗണന ലഭിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.