അർബുദരോഗികളിൽ 42 ശതമാനം സ്ത്രീകൾ, 58 ശതമാനം പുരുഷന്മാർ
text_fieldsദോഹ: രാജ്യത്തെ അർബുദരോഗികളിൽ 42 ശതമാനം സ്ത്രീകളും 58 ശതമാനം പുരുഷൻമാരും. 2016ലെ ഖത്തർ നാഷനൽ കാൻസർ രജിസ്ട്രിയുടെ കണക്ക് പ്രകാരമാണിത്.അർബുദെൻറ കാഠിന്യം മനസ്സിലാക്കുന്നതിനും രോഗത്തെ പ്രതിരോധിക്കുന്നതിനാവശ്യമായ മാർഗങ്ങൾ കണ്ടെത്തുന്നതിനും കാര്യക്ഷമമായ സേവനങ്ങൾ നൽകുന്നതിനും വേണ്ടി ഉപയോഗപ്പെടുത്തിയ വിവരങ്ങളാണിവ.2016ൽ മാത്രം 1566 പുതിയ അർബുദ കേസുകൾ രേഖപ്പെടുത്തി. ഇതിൽ 21 ശതമാനം രോഗികളും സ്വദേശികളാണ്. ആകെ റിപ്പോർട്ട് ചെയ്ത കേസുകളിലാണ് 42 ശതമാനം സ്ത്രീകളും 58 ശതമാനം പുരുഷൻമാരും ഉൾപ്പെടുന്നത്. ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട അർബുദം സ്തനാർബുദമാണ്. 17 ശതമാനം. 10 ശതമാനത്തോളമാണ് മലാശയ കാൻസർ രോഗികളുടെ കണക്ക്. ഒരു ലക്ഷം പേരിൽ 59.8 പേർക്ക് അർബുദം എന്നതാണ് രോഗികളുടെ അനുപാതം.
ഖത്തർ നാഷനൽ രജിസ്ട്രിയുടെ വിവരങ്ങൾ കാൻസർ പ്രതിരോധ മേഖലയിൽ വളരെ പ്രധാന്യത്തോടെയാണ് പൊതുജനാരോഗ്യമന്ത്രാലയം കാണുന്നത്.ഖത്തരികൾക്കിടയിൽ പ്രത്യേകിച്ചും സ്ത്രീകൾക്കിടയിൽ പ്രധാനമായും കാണപ്പെടുന്നത് സ്തനാർബുദമാണ്. ഖത്തരി പുരുഷൻമാർക്കിടയിൽ 12 ശതമാനത്തോളം കാണപ്പെടുന്ന മലാശയ കാൻസറാണ് രണ്ടാം സ്ഥാനത്ത്. ലുക്കീമിയയാണ് ശേഷം അധികം കാണപ്പെടുന്നത്.2016ലെ കണക്കുകൾ പ്രകാരം 14 വയസ്സ് വരെയുള്ളവരിൽ 42 അർബുദ കേസുകളാണ് രേഖപ്പെടുത്തിയത്. ഇതിൽ 38 ശതമാനം ഖത്തരികളും 62 ശതമാനം വിദേശികളും ഉൾപ്പെടുന്നു. ഇതിൽ 43 ശതമാനവും ലുക്കീമിയയാണ്. ശേഷം വരുന്നത് തലച്ചോറിനെ ബാധിക്കുന്ന അർബുദമാണ്.
2015നേക്കാൾ ഏഴ് ശതമാനമാണ് 2016ലെ അർബുദ രോഗികളുടെ വർധനവ്.സ്തനാർബുദ രോഗികളിൽ 89 ശതമാനം പേരും കാൻസറിനെ അതിജീവിച്ചു. മലാശയ കാൻസർ ബാധിച്ചവരിൽ 69 ശതമാനവും ലുക്കീമിയ ബാധിച്ചവരിൽ 67 ശതമാനം പേരും തൈറോയ്ഡ് കാൻസർ ബാധിച്ചവരിൽ 90 ശതമാനവും രോഗത്തെ അതിജീവിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.