Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right46 രാജ്യങ്ങൾ, 80...

46 രാജ്യങ്ങൾ, 80 ചിത്രങ്ങൾ; ലോകസിനിമ വസന്തവുമായി വീണ്ടും അജ്​യാൽ

text_fields
bookmark_border
46 രാജ്യങ്ങൾ, 80 ചിത്രങ്ങൾ; ലോകസിനിമ വസന്തവുമായി വീണ്ടും അജ്​യാൽ
cancel

ദോഹ: ദോഹ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട് (ഡി.എഫ്​.ഐ) അവതരിപ്പിക്കുന്ന അജ്​യാൽ ചലച്ചിത്രമേളയുടെ പ്രഥമ ഹൈബ്രിഡ് എഡിഷനിൽ 46 രാജ്യങ്ങളിൽനിന്നായി പ്രദർശനത്തിനെത്തുന്നത് 80 ചിത്രങ്ങൾ. 22 ഫീച്ചർ ഫിലിമുകളും 58 ഹ്രസ്വ ചിത്രങ്ങളുമാണ് മേളയിൽ പ്രദർശിപ്പിക്കുകയെന്ന് വാർത്തസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.

അറബ് ലോകത്തുനിന്ന്​ 31 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. വനിത ചലച്ചിത്ര നിർമാതാക്കളുടെ 30 ചിത്രങ്ങളും ദോഹ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടി​െൻറ പിന്തുണയോടെ നിർമിച്ച 24 ചിത്രങ്ങളും മേളയിൽ എത്തുന്നുണ്ട്.നവംബർ എട്ടു മുതൽ 23 വരെ കതാറയിലാണ്​ എട്ടാമത് അജ്​യാൽ ചലച്ചിത്രമേള നടക്കുക. കോവിഡ് -19 സാഹചര്യത്തിൽ അധിക പരിപാടികളും ഒൺലൈൻ വഴിയാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്​. വിർച്വലായും നേരിട്ടുമുള്ള രീതിയിലുള്ള വൈവിധ്യമാർന്ന രീതിയിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്.

ഇറ്റലിയിലെ ഗിഫോനി ഫിലിം ഫെസ്​റ്റിവൽ മേധാവിയും സ്​ഥാപകനുമായ ക്ലോഡിയോ ഗുബിട്ടോസി, ഇന്ത്യൻ നടനും മനുഷ്യാവകാശ പ്രവർത്തകനുമായ കുനാൽ കപൂർ, ബോസ്​നിയൻ നടൻ ഗോരാൻ ബോദ്ഗാൻ, അമേരിക്കൻ ഹാസ്യനടൻ സാക് വുഡ്സ്​ എന്നിവർ ഇത്തവണ അജ്​യാലിലെത്തുന്നുണ്ട്. വിഖ്യാത ഇറാനിയൻ സംവിധായകനായ മാജിദ് മജീദിയുടെ സൺ ചിൽഡ്രനാണ് ഉദ്ഘാടന ചിത്രം.

കോവിഡ്​ സാഹചര്യത്തിൽ സിനിമ ആസ്വാദകർക്കായി സുരക്ഷിതമായ മേളയാണ്​ ഇത്തവണ ഒരുക്കുകയെന്ന്​ ഫെസ്​റ്റിവെൽ ഡയറക്​ടറും ഡി.എഫ്​.ഐ സി.ഇ.ഒയുമായ ഫത്​മ ഹസൻ അൽറുമൈഹി പറയുന്നു. യുവ ജൂറിമാരുടെ സുരക്ഷക്കും മറ്റുമായി ആരോഗ്യമന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ്​ ഡി.എഫ്​.ഐ പ്രവർത്തിക്കുന്നത്​. സിനിമപ്രദർശനം കാണാനെത്തുന്നവരെ കർശനമായ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​ പ്രവേശിപ്പിക്കുക. ഇഹ്​തിറാസ്​ ആപ്പിൽ പച്ച സ്​റ്റാറ്റസ്​ വേണം. ശാരീരിക അകലം പാലിച്ച്​ ജൂറികൾക്കും സുഹൃത്തുക്കൾക്കും സിനിമകൾ ആസ്വദിക്കാനാകും. കുട്ടികളു​െട വിഭാഗത്തിൽ രജിസ്​റ്റർ ചെയ്യുന്നവർക്ക്​ സിനിമകൾ ഓൺലൈനിൽ കാണാനാകും. എന്നാൽ, നേരിട്ട്​ കതറായിൽ എത്തി സിനിമകൾ കാണാനാ​ഗ്രഹിക്കുന്നവർക്കായി അതിനുള്ള സുരക്ഷിതമായ സൗകര്യങ്ങളുമുണ്ട്​. എല്ലാ രക്ഷിതാക്കൾക്കും തങ്ങളു​െട മക്കൾ കോവിഡിൽ നിന്ന്​ സുരക്ഷിതരായിരിക്കുമെന്ന്​ ഉറപ്പിക്കാനാകും. എല്ലാ സുരക്ഷമാനദണ്ഡങ്ങളും പാലിച്ചാണ്​ നടപടിക്രമങ്ങൾ ഉണ്ടാവുകയെന്നും അവർ പറഞ്ഞു. ജൂറി അംഗങ്ങൾക്കും കാണാനും സംവദിക്കാനുമുള്ള 'ഓൺലൈൻ ജൂറോസ്​ ഹബ്'​ ആണ്​ ഇത്തവണത്തെ മ​െറ്റാരു പ്രത്യേകത. ജൂറി അംഗങ്ങൾക്ക്​ ഓൺലൈനിൽ സംവദിക്കാനും ഒത്തുകൂടാനുമുള്ള സൗകര്യമാണ്​ ഇതിലൂടെ സജ്ജമാവുക. ഇത്തവണ ജൂറി ​പ്രോഗ്രാമിലേക്കുള്ളവരുടെ പ്രായം എട്ടുമുതൽ 25 വരെ ആക്കിയിട്ടുണ്ട്​. നേരത്തേ ഇത്​ എട്ട്​ മുതൽ 21 ആയിരുന്നു.

ഇത്തവണ അജ്​യാൽ ​മേളയുടെ ഭാഗമായി നടക്കുന്ന ജൂറി ​േപ്രാഗ്രാമിൽ 450നും 500നും ഇടയിൽ ജൂറോകൾ പ​ങ്കെടുക്കും. ഫെസ്​റ്റിവെൽ ജൂറി പ്രോഗ്രാം നവംബർ 11 മുതൽ 23 വരെയാണ്​. ക്യുറേറ്റഡ്​ ശിൽപശാലകൾ, ഫിലിം പ്രദർശനങ്ങൾ, ജൂറി ചർച്ചകൾ, ആഗോളതലത്തിലുള്ള പ്രമുഖ സിനിമപ്രവർത്തകരുമായുള്ള ആശയസംവാദം, ചർച്ചകൾ തുടങ്ങിയവയാണ്​ ഈ വിഭാഗത്തിൽ നടക്കുക. മൊഹാഖ്​ വിഭാഗത്തിൽ എട്ട്​ മുതൽ 12 വരെ വയസ്സുള്ളവർ, ഹിലാൽ വിഭാഗത്തിൽ 13 മുതൽ 17 വരെ വയസ്സുള്ളവർ, ബാദർ വിഭാഗത്തിൽ 18 മുതൽ 25 വരെ വയസ്സുള്ളവർ എന്നിങ്ങനെ മൂന്ന്​ വിഭാഗങ്ങളിലായാണ്​ അജ്​യാൽ ജൂറി ​േപ്രാഗ്രാം നടക്കുക.

ലുസൈലിൽ 'ൈഡ്രവ് ഇൻ സിനിമ' സൗകര്യം

ദോഹ: അജ്​യാൽ ചലച്ചിത്രമേളയുടെ ഭാഗമായി ലുസൈലിൽ ൈഡ്രവ് ഇൻ സിനിമ സൗകര്യമൊരുക്കുന്നു. വാഹനത്തിൽ നിന്ന്​ ഇറങ്ങാ​െതത്തന്നെ വലിയ സ്​ക്രീനിൽ സിനിമ കാണാനുള്ള സംവിധാനമാണിത്​.നവംബർ 18 മുതൽ 23 വരെ നടക്കുന്ന അജ്​യാൽ ചലച്ചിത്രമേളയിൽ മിന മേഖലയിൽനിന്നും ഖത്തറിൽനിന്നുമായി നിരവധി ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. 46 രാജ്യങ്ങളിൽനിന്ന് 22 ഫീച്ചർ ഫിലിമുകളടക്കം 80 ചിത്രങ്ങളാണ് മേളയിലുള്ളത്. ഇതിൽ 31 ചിത്രങ്ങൾ അറബ് ചലച്ചിത്ര നിർമാതാക്കളുടേതാണ്. ചലച്ചിത്രമേളയുടെ ടിക്കറ്റുകൾ ഇന്നലെ മുതൽ വിതരണമാരംഭിച്ചു.

വിഖ്യാത ഇറാനിയൻ സംവിധായകനായ മാജിദ് മജീദിയുടെ സൺ ചിൽഡ്രനാണ് ഉദ്ഘാടന ചിത്രം. ഇതോടൊപ്പം വിവിധ സംഗീത പരിപാടികളും സംഘാടകർ ആസൂത്രണം ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cinemaajyal
Next Story