2022 ലോകകപ്പിൽ 48 ടീമുകൾ: നടപടിക്ക് ഭൂരിപക്ഷപിന്തുണയെന്ന് ഫിഫ പ്രസിഡൻറ്
text_fieldsദോഹ: 2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യ ൻഷിപ്പിൽ 48 ടീമുകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് ഭൂരിപക്ഷം ഫുട്ബ ോൾ ഫെഡറേഷനുകളുടെയും പിന്തുണയുണ്ടെന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇ ൻഫാൻറിനോ. ഖത്തർ അതോറിറ്റിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെ ന്നും തീരുമാനം വൈകാതെയുണ്ടാകുമെന്നും ഇൻഫാൻറിനോ വ്യക്തമാക്കി. മൂ ന്ന് ദിവസം നീണ്ടുനിന്ന ഫിഫ ഉച്ചകോടിക്ക് ശേഷം ദോഹയിൽ വാർത്താ സമ്മേള നത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ഫെഡറേഷനുകളിൽ നിന്നുള്ള അംഗങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും അവരിൽ ഭൂരി പക്ഷം പേരും ഖത്തർ ലോകകപ്പിൽ തന്നെ ടീമുകളുടെ എണ്ണം 32ൽ നിന്നും 48 ആക്കുന്നതിനോട് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഫിഫ പ്രസിഡൻറ് ചൂണ്ടിക്കാട്ടി. ഓരോ ഭൂഖണ്ഡങ്ങളിൽ നിന്നും കൂടുതൽ ടീമുകൾക്ക് ലോകകപ്പിലേക്ക് യോഗ്യത നേടാൻ ഇത് സഹായിക്കുമെന്നതാണ് ഇതിന് സ്വീകാര്യത ലഭിക്കുന്നതിന് പിന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ ടീമുകൾക്ക് ലോകകപ്പിൽ പങ്കെടുക്കാൻ അവസരം നൽകുകയെന്നത് ഫുട്ബോളിെൻറ വളർച്ചക്ക് മുഖ്യപങ്ക് വഹിക്കുന്ന ഒന്നാണ്. ഏഷ്യയിൽ നിന്നും നിലവിൽ നാല് ടീമുകൾ മാത്രമാണ് ലോകകപ്പിലേക്ക് യോഗ്യത നേടുന്നതെന്നും പുതിയ തീരുമാനം നടപ്പിലാകുന്ന മുറക്ക് ടീമുകളുടെ എണ്ണം എട്ടായി വർധിക്കുമെന്നും ആഫ്രിക്കയിൽ നിന്നും അഞ്ച് ടീമുകളെന്നത് 10 ആകുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഉപരോധരാജ്യങ്ങളുൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി ലോകകപ്പ് ആതിഥേയത്വം പങ്ക് വെക്കുന്നതിെൻറ സാധ്യതകളും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. 48 ടീമുകളെ വെച്ച് ഖത്തറിന് ടൂർണമെൻറിന് ആതിഥ്യം വഹിക്കാൻ സാധിക്കുമായിരിക്കും.
എന്നാൽ അയൽരാജ്യങ്ങളും ഒരു ഒാപ്ഷനാണ്. മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ സംബന്ധിച്ച് കൃത്യമായും വ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫുട്ബോൾ എന്നത് ചരിത്രത്തെ തന്നെ മാറ്റിമറിച്ചേക്കാം. സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനും അതിന് സാ ധിക്കും. നിലവിൽ ഖത്തർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിരിക്കെ എന്തുകൊണ്ട് സാധ്യമല്ല. കാര്യങ്ങളെങ്ങനെയാണെങ്കിലും 2022ൽ സംഭവബഹുലമായ ലോകകപ്പായിരിക്കും നടക്കുകയെന്നും ഫിഫ പ്രസിഡൻറ് ആത്മവിശ്വാസത്തോടെ വിശദീകരിച്ചു.
അതേസമയം, ടീമുകളുടെ എണ്ണം 32ൽ നിന്നും 48ലേക്ക് ഉയർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം അ ടുത്ത വർഷം മാർച്ചിൽ മിയാമിയിൽ നടക്കുന്ന ഫിഫ എക്സിക്യൂട്ടീവ് യോഗത്തിൽ മാത്രമേ ഉണ്ടാകുകയുള്ളൂ വെന്ന് ജിയാനി ഇൻഫാൻറീനോ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.