Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right498 പുതിയ കോവിഡ്​...

498 പുതിയ കോവിഡ്​ രോഗികൾ

text_fields
bookmark_border
Covid rises
cancel

ദോഹ: പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ബുധനാഴ്ച 498 ൽ എത്തി. 442 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധ. 56 പേർ വിദേശങ്ങളിൽനിന്ന്​ മടങ്ങിയെത്തിയവർ. രണ്ടു മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്​. ഒമിക്രോൺ വ്യാപനത്തിനു ശേഷം 500നു​ താഴെ എത്തുന്നതും ആദ്യമായി. 918 പേർ ബുധനാഴ്ച രോഗമുക്തി നേടി. 7335 പേരാണ്​ നിലവിലെ രോഗികൾ​. 24 മണിക്കൂറിനിടെ 23,817 പേർ പരിശോധനക്ക്​ വിധേയരായി. ആശുപത്രികളിൽ 49 പേർ ചികിത്സയിൽ. ആറുപേരെയാണ്​ ബുധനാഴ്​ച പ്രവേശിപ്പിച്ചത്​. ഐ.സി.യുകളിൽ 35​ പേരുമുണ്ട്​. 24 മണിക്കൂറിനിടെ 19,384 പേർ കൂടി വാക്​സിനെടുത്തു. 10,82,529 ഡോസ്​ ബൂസ്റ്റർ വാക്സിനും ഇതുവരെയായി നൽകി. ഇതുവരെ 61.43 ലക്ഷം ഡോസ്​ വാക്​സിനാണ്​ രാജ്യത്ത്​ ആകെ നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaCovid patients
News Summary - 498 new Covid patients
Next Story