വിദൂര പഠനദിനത്തിൽ ഭാഗമാകാൻ 60 സ്കൂളുകൾ
text_fieldsദോഹ: വിദൂര പഠനദിനത്തിൽ പങ്കെടുക്കുന്ന സ്കൂളുകളുടെ പട്ടിക പുറത്തിറക്കി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഫെബ്രുവരി 20 ചൊവ്വാഴ്ചയാണ് വിദൂര പഠനദിനമായി ആചരിക്കുന്നത്. ആധുനിക വിദ്യാഭ്യാസ സാങ്കേതികവിദ്യയിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രാവീണ്യം വർധിപ്പിക്കുന്നതിനാണ് പുതിയ സംരംഭം രൂപകൽപന ചെയ്തിരിക്കുന്നത്. ഇ-ലേണിങ് കഴിവുകൾ മെച്ചപ്പെടുത്തുകയും ആധുനിക പഠനരീതികളെ പിന്തുടരുകയും ചെയ്യുന്നതിെൻറ ഭാഗമായാണ് മന്ത്രാലയത്തിെൻറ ഈ നീക്കം. മിഡിൽ, ഹൈസ്കൂൾ വിഭാഗങ്ങളിൽനിന്ന് 60 സ്കൂളുകളാണ് വിദൂര പഠന ദിനത്തിൽ പങ്കെടുക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ നിരവധി പരിഷ്കാരങ്ങളാണ് മന്ത്രാലയം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളുടെ തോൽവി കുറക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ മൂല്യനിർണയ നയം നടപ്പാക്കിയതാണ് ഇതിലെ ഏറ്റവും പുതിയ നീക്കം.
വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വർഷം മേയിൽ ഈ മാറ്റങ്ങൾ പ്രഖ്യാപിക്കുകയും അതേ അധ്യായന വർഷത്തിൽ അവ നടപ്പാക്കുകയും ചെയ്തിരുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ മാറ്റങ്ങളെന്ന് മന്ത്രാലയത്തിലെ മൂല്യനിർണയ വിഭാഗം അസി.അണ്ടർ സെക്രട്ടറി ഖാലിദ് അബ്ദുല്ല അൽ ഹർഖാൻ പറഞ്ഞു. കഴിഞ്ഞ വർഷം മേയ് മാസത്തിൽ പ്രഖ്യാപിച്ച പ്രീ-കിൻറർഗാർട്ടൻ, ആഗസ്റ്റിൽ ആരംഭിക്കുന്ന അധ്യയന വർഷത്തിൽ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.