72ാം റിപ്പബ്ലിക് ദിനം: ഇന്ത്യൻ എംബസിയിൽ പരിപാടികൾ
text_fieldsദോഹ: ചൊവ്വാഴ്ച ഇന്ത്യയുടെ 72ാം റിപ്പബ്ലിക് ദിനം. ഖത്തറിലെ ഇന്ത്യൻ എംബസിയിൽ രാവിലെ 7.55ഓടെ റിപ്പബ്ലിക് ദിനപരിപാടികൾ നടക്കും. രാവിലെ എട്ടിന് അംബാസഡർ ഡോ. ദീപക് മിത്തൽ പതാക ഉയർത്തും. തുടർന്ന് ദേശീയഗാനം ആലപ്പിക്കും. രാഷ്ട്രപതിയുടെ സന്ദേശം അംബാസഡർ വായിക്കും. എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ തത്സമയം പരിപാടികൾ കാണാം. കോവിഡ് സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരിപാടികളിൽ പങ്കെടുക്കാനാവില്ല.
ഇന്ത്യയും ഖത്തറും തമ്മിൽ എപ്പോഴും ആഴത്തിലുള്ള ബന്ധമാണുള്ളതെന്ന് അംബാസഡർ ഡോ. ദീപ്ക മിത്തൽ റിപ്പബ്ലിക് ദിനസന്ദേശത്തിൽ പറഞ്ഞു. ഖത്തറുമായി കൂടുതൽ ശക്തമായ ബന്ധം ഉണ്ടാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഊർജമേഖലയിൽ ശക്തമായ സഹകരണം നിലവിലുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഉഭയകക്ഷി വ്യാപാരത്തിൽ നിർണായകമായ വളർച്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനസൗകര്യം, വിവരസാങ്കേതികമേഖല, ഭക്ഷ്യസുരക്ഷ, ഊർജം, വിനോദസഞ്ചാരം, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിക്ഷേപം നടത്താനും ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും നടപടികളെടുക്കുകയാണ്. ഖത്തറിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമതാണ്.
2019-20 കാലയളവിൽ ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരബന്ധം 10.95 ബില്യൻ ഡോളർ കടന്നിരുന്നു. ഊർജ, നിക്ഷേപ മേഖലകളിലടക്കം ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുന്നതിന് പ്രതിജ്ഞാബദ്ധരാണ്. 2027 ആകുമ്പോഴേക്കും ദ്രവീകൃത പ്രകൃതിവാതകശേഷി 126 മില്യണ്‍ ടണ്ണായി ഉയര്‍ത്താന്‍ ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. 2018-'19 കാലയളവില്‍ ഇരുരാജ്യത്തിനുമിടയിലെ ഉഭയകക്ഷിവ്യാപാരം 12 ബില്യണിലധികം ഡോളറിേൻറതാണ്. ഖത്തറിെൻറ ഇന്ത്യയിലേക്കുള്ള പ്രധാന കയറ്റുമതി പെട്രോകെമിക്കല്‍സ്, എല്‍.എന്‍.ജി, രാസവളങ്ങള്‍, സള്‍ഫര്‍, ഇരുമ്പ് പൈറൈറ്റുകള്‍ തുടങ്ങിയവയാണ്.
അക്സസറികള്‍, മനുഷ്യനിര്‍മിത നൂല്, തുണിത്തരങ്ങള്‍, കോട്ടണ്‍ നൂല്, ഗതാഗത ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ലോഹങ്ങള്‍, അയിരുകള്‍, ധാതുക്കള്‍ എന്നിവയാണ് ഖത്തര്‍ പ്രധാനമായും ഇന്ത്യയില്‍നിന്നും ഇറക്കുമതി ചെയ്യുന്നത്. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ കഴിഞ്ഞ ഡിസംബർ 27 മുതൽ 28 വരെ ഖത്തറിൽ സന്ദർശനം നടത്തിയിരുന്നു.ഇരുകക്ഷികളും ചേർന്ന് നിക്ഷേപ ഊർജമേഖലയിൽ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാനും തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.