ശരീഅ-ഇസ്ലാമിക് സ്റ്റഡീസ് കോളജിൽ 835 രജിസ്ട്രേഷൻ
text_fieldsദോഹ: ഖത്തർ സർവകലാശാലക്ക് കീഴിലെ ശരീഅ ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് കോളജിൽ 780 വിദ്യാർഥിനികളുൾപ്പെടെ 835 പേർ രജിസ്റ്റർ ചെയ്തതായി കോളജ് മേധാവി ഡോ. ഇബ്റാഹീം അബ്ദുല്ല അൽ അൻസാരി പറഞ്ഞു.
ഫിഖ്ഹ് ആൻഡ് ഫണ്ടമെൻറൽസ്, ക്രീഡ് ആൻഡ് പ്രൊപഗേഷൻ, ഖുർആൻ ആൻഡ് സുന്ന, ഇസ്ലാമിക് സ്റ്റഡീസ് എന്നീ നാലു വിഭാഗങ്ങളിലേക്കാണ് വിദ്യാർഥികൾ പ്രവേശനം നേടിയിരിക്കുന്നത്. ഡോക്ടറേറ്റ് പ്രോഗ്രാമിലേക്ക് രണ്ടു വിദ്യാർഥികളാണ് പ്രവേശനം നേടിയിരിക്കുന്നത്. നാലു വിദ്യാർഥികൾ ഡോക്ടറൽ സ്റ്റേജിലുള്ള അംഗീകൃത പ്രോഗ്രാമായ ജൂറിസ്പ്രുഡൻസ് ആൻഡ് ഫൗണ്ടേഷൻ പ്രോഗ്രാമിലേക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശരീഅ വിദ്യാഭ്യാസം, ഇസ്ലാമിക് സ്റ്റഡീസ്, സയൻറിഫിക് റിസർച്ച്, കമ്യൂണിറ്റി സർവിസ് എന്നീ വിഭാഗങ്ങളിൽ ഖത്തർ സർവകലാശാലക്ക് കീഴിലെ ശരീഅ ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് കോളജ് ആഗോളതലത്തിലും മേഖലയിലും ഏറെ പ്രശസ്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.