ഖത്തറിന് അതിവേഗം നൽകി അശ്ഗാൽ
text_fieldsദോഹ: ഖത്തറിൽ എക്സ്പ്രസ്വേകളും ഹൈവേകളും ഉൾപ്പെടെ 841 കി.മീറ്റർ പാതയുടെ നിർമാണം പൂർത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി 'അശ്ഗാൽ'അറിയിച്ചു. യാത്ര സമയവും ദൂരവും കുറക്കുന്നതിന് ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് പുതിയ പാതകളുടെ നിർമാണമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനു പുറമെ, കെട്ടിട നിർമാണ പദ്ധതികൾക്കു കീഴിൽ 71സ്കൂളുകൾ, 13 ആരോഗ്യ കേന്ദ്രങ്ങൾ, ഏഴ് ആശുപത്രികൾ എന്നിവയുടെ നിർമാണവും പൂർത്തിയാക്കിയതായി അറിയിച്ചു. സബാഹ് അൽ അഹമ്മദ് കോറിഡോർ ഉൾപ്പെടെ എക്സ്പ്രസ് വേ, ഹൈവേ എന്നിങ്ങനെ 841 കി.മീറ്റർ റോഡിെൻറ നിർമാണം പൂർത്തിയാക്കി. ഹമദ് രാജ്യാന്തര വിമാനത്താവളം മുതൽ ഉം ലെക്ബ ഇൻറർചേഞ്ച് വരെയാണ് ഏറ്റവും സുപ്രധാനമായ സബാഹ് അൽ അഹമ്മദ് കോറിഡോർ -അശ്ഗാൽ റോഡ്സ് പ്രോജക്ട്സ് ഡിപ്പാര്‍ട്മെൻറിലെ വെസ്റ്റേണ്‍ ഏരിയ മേധാവി എൻജിനീയർ ഫഹദ് അല്‍ ഒതൈബി പറഞ്ഞു.
ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് രാജ്യത്തിന് സമർപ്പിച്ച സബാഹ് അൽ അഹമ്മദ് കോറിഡോർ നഗരഗതാഗതം സുഗമമാക്കുന്നതിൽ നിർണായകമാണ്. 2022 ലോകകപ്പുമായി ബന്ധപ്പെട്ടും അശ്ഗാലിനു കീഴിൽ നിരവധി നിർമാണങ്ങൾ പൂർത്തിയാക്കിയതായും എൻജി. ഫഹദ് അൽ ഒതൈബി പറഞ്ഞു. എട്ട് സ്റ്റേഡിയങ്ങളെയും ബന്ധിപ്പിക്കുന്ന റോഡ് ശൃഖല ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. അത്യാധുനിക സാങ്കേതിക വിദ്യകൾ കൂടി സജ്ജീകരിച്ചാണ് റോഡും ട്രാഫിക്കും പൂർത്തിയാക്കിയത്. നിർമാണപ്രവർത്തനങ്ങൾ 99 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. മെട്രോ സ്റ്റേഷനുകൾ, വാണിജ്യ കേന്ദ്രങ്ങളിലെയും വിനോദ സഞ്ചാര മേഖലകളിലെയും ബസ് സ്റ്റോപ്പുകൾ എന്നിവർ ബന്ധപ്പെട്ട വിഭാഗങ്ങളുമായി ഏകോപിപ്പിച്ചാണ് പ്രവർത്തനം പൂർത്തീകരിക്കുന്നത്. പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള നിർമാണങ്ങളിൽ വലിയൊരു പങ്കും നിർവഹിച്ചു. ശേഷിക്കുന്നത് വൈകാതെ തന്നെ പൂർത്തിയാകുകം -ഫഹദ് അൽ ഒതൈബി പറഞ്ഞു.
വടക്കൻ പ്രദേശങ്ങളെ ദക്ഷിണ മേഖലയുമായി ബന്ധിപ്പിക്കുന്ന അൽ മജ്ദ റോഡ് എക്സ്പ്രസ് വേ, മോട്ടോർബൈക്കുകൾക്ക് ഉൾപ്പെടെ പ്രത്യേക പാതകളുമായി നിരവധി നിരകളായി പണിപൂർത്തിയാക്കിയ അൽ ഷമാൽ റോഡ് എന്നിവ അശ്ഗാലിെൻറ പ്രവർത്തന നേട്ടങ്ങളിൽ ഉൾപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. േറാഡ് നിർമാണങ്ങൾ, നവീകരണം, ലൈറ്റിങ്, ഉദ്യാന നിർമാണം, മഴവെള്ളവും മലിനജലവും ഒഴുകാനുള്ള അഴുക്ക്ചാലുകളുടെ നിർമാണം എന്നിങ്ങനെ വിവിധ പദ്ധതികളുമായി അശ്ഗാൽ സജീവമാണ്. വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അൽ ഒതൈബി പറഞ്ഞു. റോഡ് നിർമാണങ്ങൾക്കൊപ്പം സൈക്കിൾ യാത്രക്കാർക്ക് പരിഗണന നൽകിയും പച്ചപ്പുകൾ ഒരുക്കിയും പരിസ്ഥിതി സൗഹൃദമാക്കുന്നതിൽ അശ്ഗാലിെൻറ റോഡ്സ് ആൻഡ് പബ്ലിക് േപ്ലസ് സൗന്ദര്യവൽകരണ സൂപ്പർവൈസറി കമ്മിറ്റി സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.