മനുഷ്യമനസ്സുകളെ ചേർത്തുപിടിച്ച പ്രസ്ഥാനമാണ് കെ.എം.സി.സി -എ. അബ്ദുറഹ്മാൻ
text_fieldsദോഹ: കോവിഡ് കാലത്ത് പ്രവാസലോകത്തെ സഹജീവികളെ ചേർത്തുപിടിക്കാൻ ശ്രമിച്ച പ്രസ്ഥാനമാണ് കെ.എം.സി.സിയെന്ന് മുസ്ലിം ലീഗ് കാസർകോട് ജില്ല സെക്രട്ടറി എ. അബ്ദുറഹ്മാൻ. ഹ്രസ്വസന്ദർശനത്തിന് ഖത്തറിലെത്തിയ എ. അബ്ദുറഹ്മാൻ, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ്, കാസർകോട് മുനിസിപ്പൽ ചെയർമാൻ അഡ്വ. വി. മുനീർ എന്നിവർക്കുള്ള കെ.എം.സി.സി ഖത്തർ കാസർകോട് ജില്ല കമ്മിറ്റി സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർണാടകയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായത്തിന്റെ മതേതര നിലപാടുകളുടെ പ്രതികരണമാണ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എ പറഞ്ഞു. ആരോഗ്യ സേവന രംഗത്തുനിന്ന് വിരമിച്ച നിസ്താർ പട്ടേൽ, മുഹമ്മദ് കുഞ്ഞി സൗത്ത് ചിത്താരി, ബഷീർ ചാലക്കുന്ന് എന്നിവരെ ആദരിച്ചു. ജില്ല വൈസ് പ്രസിഡന്റ് മൊയ്ദു ബേക്കലിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച യോഗത്തിൽ ജില്ല പ്രസിഡന്റ് ലുക്മാനുൽ ഹകീം അധ്യക്ഷത വഹിച്ചു. ഷാഫി ഹാജി, എം.വി. ബഷീർ, കെ.എസ്. മുഹമ്മദ് കുഞ്ഞി, സാദിഖ് പാക്യാര, ജില്ല നേതാക്കന്മാരായ ആദം കുഞ്ഞി, നാസ്സർ കൈതക്കാട്, ഷാനിഫ് പൈക്ക, മൊയ്തു ബേക്കൽ, കെ.സി. സാദിഖ്, അഷ്റഫ് ആവിയിൽ, സഗീർ ഇരിയ എന്നിവർ സംബന്ധിച്ചു. ജില്ല ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല സ്വാഗതവും ട്രഷറർ സിദ്ദീഖ് മണിയൻപാറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.