Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅപകട ദൃശ്യങ്ങൾ ...

അപകട ദൃശ്യങ്ങൾ പകർത്തിയാൽ പണികിട്ടും

text_fields
bookmark_border
Accident
cancel

ദോ​ഹ: വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കാ​മ​റ​യി​ലാ​ക്കു​ന്ന​വ​ർ സൂ​ക്ഷി​ച്ചാ​ൽ ന​ല്ല​ത്. ​സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ലൈ​ക്കും ഷെ​യ​റും വാ​രി​ക്കൂ​ട്ടാ​ൻ ​ആ​ഗ്ര​ഹി​ച്ച് അ​പ​ക​ട ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നി​റ​ങ്ങി​യാ​ൽ അ​ക​ത്താ​വു​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​ണ് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ.

ഖ​ത്ത​ർ ശി​ക്ഷ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്ക്ൾ 333 പ്ര​കാ​രം വ്യ​ക്തി​ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ അ​വ​രു​ടെ സ്വ​കാ​ര്യ​ത ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യാ​ൽ 10,000 റി​യാ​ൽ പി​ഴ​യും ര​ണ്ടു വ​ർ​ഷം വ​രെ ത​ട​വു​മാ​ണ് അ​നു​ശാ​സി​ക്കു​ന്ന​തെ​ന്ന് ഖ​ത്ത​ർ ടി.​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ജ​ന​റ​ൽ ട്രാ​ഫി​ക് വി​ഭാ​ഗം ട്രാ​ഫി​ക് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫി​സ​ർ ക്യാ​പ്റ്റ​ൻ ഖാ​ലി​ദ് അ​ബ്ദു​ല്ല അ​ൽ കു​വാ​രി ഓ​ർ​മി​പ്പി​ച്ചു. ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​ണെ​ങ്കി​ൽ പോ​ലും അ​നു​മ​തി​യി​ല്ലാ​തെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

അ​തേ​സ​മ​യം, വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​കു​മ്പോ​ൾ ആ​ളു​ക​ൾ​ക്ക് അ​പ​ക​ട​ത്തി​ന്റെ സാ​ക്ഷ്യ​മാ​യി ഹാ​ജ​രാ​ക്കാ​നും ട്രാ​ഫി​ക് വി​ഭാ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും ഫോ​ട്ടോ എ​ടു​ക്കാ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം ഫോ​ട്ടോ​ക​ൾ മെ​ട്രാ​ഷ് ര​ണ്ട് ആ​പ്പി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാം. ഇ​ത് മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്ക്‌ ഉ​പ​യോ​ഗി​ക്ക​രു​ത്.

മെ​ട്രാ​ഷ് വ​ഴി ട്രാ​ഫി​ക് ലം​ഘ​നം റി​പ്പോ​ർ​ട്ട് ചെ​യ്യു​മ്പോ​ൾ പോ​ലും ആ​ളു​ക​ളു​ടെ ഫോ​ട്ടോ എ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ക്യാ​പ്റ്റ​ൻ അ​ൽ-​കു​വാ​രി പ​റ​ഞ്ഞു. മെ​ട്രാ​ഷി​ൽ അ​പ് ലോ​ഡ് ചെ​യ്യാ​ൻ വാ​ഹ​ന ന​മ്പ​ർ പ്ലേ​റ്റും അ​പ​ക​ട​ത്തി​ലെ കേ​ടു​പാ​ടു​ക​ളും പ​ക​ർ​ത്തി​യാ​ൽ മ​തി​യെ​ന്നും, അ​പ​ക​ട കാ​ര​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നും തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കു​മാ​യി പി​ന്നീ​ട് ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി അ​ധി​കൃ​ത​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ചി​ത്രീ​ക​ര​ണ​ത്തി​ന്റെ ഉ​ദ്ദേ​ശ്യ​മെ​ങ്കി​ലും അ​ത് കു​റ്റ​ക​ര​മാ​ണെ​ന്നും, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം, പ​ബ്ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന് കീ​ഴി​ലെ ഗ​താ​ഗ​ത സു​ര​ക്ഷ-​ബോ​ധ​വ​ത്ക​ര​ണ വി​ഭാ​ഗം തു​ട​ങ്ങി​യ പ്ര​ത്യേ​ക വ​കു​പ്പു​ക​ൾ ഇ​തി​നാ​യി ഔ​ദ്യോ​ഗി​ക സ്വ​ഭാ​വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FineAccidentQatar NewsRecording
News Summary - A fine of 10,000 Riyals and a fine for recording a vehicle accident scene
Next Story