കടൽകടന്നൊരു കാട് വരുന്നു
text_fieldsദോഹ: വേരോടെ പിഴുതെടുത്ത കൂറ്റൻ മരങ്ങളുമേന്തി മലേഷ്യയിൽനിന്ന് ഒരു കപ്പൽ ഖത്തറിലേക്കുള്ള യാത്രയിലാണ്. 3600 കൂറ്റൻ മരങ്ങളുമായി സഞ്ചരിക്കുന്ന കാടായിമാറിയ കപ്പൽ, രണ്ടാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന യാത്രക്കൊടുവിൽ അടുത്ത ആഴ്ച ദോഹയുടെ തീരത്ത് നങ്കൂരമിടും. 3600 മരങ്ങളാണ് എലഗാൻസിയ ഗ്രൂപ് ഖത്തറിനെ പച്ചപ്പണിയിക്കാനാണ് മലേഷ്യയിൽനിന്ന് കയറ്റി അയക്കുന്നത്. 18 മീറ്റർ നീളവും, 20ഓളം മീറ്ററിലേക്ക് താഴ്ന്നിറങ്ങിയ വേരുകളുമുള്ള മരങ്ങൾ കേടുപാടുകളില്ലാതെ എത്തിക്കാനായി വലിയ സന്നാഹങ്ങളാണ് അധികൃതർ ഒരുക്കിയത്. കടലിെൻറ കാറ്റിലും കോളിലും ഇളക്കം തട്ടാതിരിക്കാനായി പ്രത്യേകമായി തന്നെ കപ്പൽ സജ്ജീകരിച്ചു. വേരുകൾ അടരാതിരിക്കാനായി വലിയ കവറുകളിലായി പാക്ക് ചെയ്താണ് യാത്രക്കൊരുക്കിയത്.
വെല്ലുവിളിയേറിയ ദൗത്യത്തെ കുറിച്ച് എലഗാൻസിയ ഗ്രൂപ് സി.ഇ.ഒ ഹെൻറിക് ക്രിസ്റ്റ്യൻസെൻ പറയുന്നത് ഇങ്ങനെ -'3000 നോട്ടിക്കൽ മൈൽ അകലേക്ക് ഇത്രയേറെ മരങ്ങൾ എത്തിക്കുന്നത് ഞങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമാണ്. വെല്ലുവിളിയേറിയ ദൗത്യം എന്ന നിലയിൽ ഏറ്റവും പരിചയ സമ്പന്നരായ സംഘത്തെയാണ് ഇതിന് നിയോഗിച്ചത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിനും ഏകോപനത്തിനുമൊടുവിലാണ് മരങ്ങൾ ശേഖരിച്ചതും കപ്പലിൽ കയറ്റിയതും'. മരം ഇളക്കിമാറ്റുേമ്പാൾ വേരുകൾക്ക് കേടുപാട് സംഭവിക്കുന്നത് ഒഴിവാക്കാൻ വിദഗ്ധരുെട സേവനം ഉറപ്പാക്കി.
വേണ്ടത്ര തയാറെടുപ്പുകളും ചെയ്തു. പുതിയ സാഹചര്യത്തിൽ പച്ചപിടിക്കാൻ മൂന്നു നാലു മാസം സമയമെടുക്കും. മരങ്ങൾ കയറ്റും മുേമ്പ കപ്പൽ അണുനശീകരണം നടത്തുകയും ശുചീകരിക്കുകയും ചെയ്തു. യാത്രയ്ക്കിടയില്‍ ഉയരമുള്ള മരങ്ങള്‍ കാറ്റുമൂലം ഒടിയാതിരിക്കാനായി ചുറ്റിലും മരത്തടികള്‍ കൊണ്ട് സംരക്ഷണം നല്‍കുകയും, കൂറ്റൻ കയറുകളാൽ വരിഞ്ഞു ബന്ധിക്കുകയും ചെയ്തിട്ടുണ്ട്. വലിയ മരങ്ങൾ സുരക്ഷിതാമായി കപ്പലിൽ കയറ്റുന്നതിനും ദോഹയിൽ ഇറക്കുന്നതിനുമായി പ്രത്യേകം പരിശീലനം സിദ്ധിച്ച ഒരു സംഘത്തെ തന്നെ എലഗാൻസിയ യാത്രയിൽ ഒപ്പം കൂട്ടിയിട്ടുണ്ട്. യാത്രയിലുടനീളം ആവശ്യമായ ജലസേചനം നടത്തിയും പരിപാലിച്ചും ഇവർ മരങ്ങൾക്കൊപ്പമുണ്ടാവും.
ഖത്തറിെൻറ പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് പിന്തുണയേകിക്കൊണ്ടാണ് ഖത്തറിലെ പ്രമുഖരായ എലഗാൻസിയ ഗ്രൂപ് മരങ്ങൾ എത്തിക്കുന്നത്. ഖത്തർ ദേശീയ വിഷൻ 2030െൻറ ഭാഗമായി 10 ലക്ഷം മരങ്ങൾ വെച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യത്തിെൻറ ഭാഗമായാണ് വിവിധ ഇനങ്ങൾ ഉൾപ്പെടുന്ന മരങ്ങൾ എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.