കടലിൽവീണയാൾക്ക് രക്ഷയായി സേന
text_fieldsദോഹ: ഖത്തർ ഉൾക്കടൽ വഴി യാത്രചെയ്യുകയായിരുന്ന കപ്പലിൽനിന്ന് തെറിച്ചുവീണ കൊറിയൻ പൗരനെ ആഭ്യന്തരമന്ത്രാലയത്തിനു കീഴിൽ സംയുക്ത രക്ഷാപ്രവർത്തനത്തിലൂടെ കരയിലെത്തിച്ചു. ഖത്തർ സമുദ്രാതിർത്തിയിൽ പ്രവേശിച്ച ചരക്കുകപ്പലിൽനിന്ന് ഒരാൾ കടലിൽവീണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ സേനാവിഭാഗങ്ങൾ സംയുക്ത രക്ഷാപ്രവർത്തനം ആരംഭിച്ചത്.
ആഭ്യന്തരസുരക്ഷ സേനയായ ലഖ്വിയ, അതിർത്തി സേന വിഭാഗമായ കോസ്റ്റ് ആൻഡ് ബോർഡർ സെക്യൂരിറ്റി, അമീരി നാവികസേന, അമീരി വ്യോമസേന എന്നിവരുടെ സംയുക്ത വിഭാഗമായിരുന്നു തിരച്ചിലിന് നേതൃത്വം നൽകിയത്. ഹെലികോപ്ടറുകളും രക്ഷാ ബോട്ടും സമുദ്ര രക്ഷാപ്രവർത്തന ഉപകരണങ്ങളുമായി കപ്പൽ സഞ്ചരിച്ച മേഖലകളിൽ നടത്തിയ 24 മണിക്കൂർ തിരച്ചിലിനൊടുവിൽ ഇയാളെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രക്ഷപ്പെടുത്തിയ ഉടൻ പ്രാഥമിക ചികിത്സ നൽകിയശേഷം ഹമദ് മെഡിക്കൽ കോർപറേഷനിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.