ഖത്തറിലെ വീട്ടിൽ കളിക്കിടയിൽ പരിക്കേറ്റ മലയാളി ബാലിക മരിച്ചു
text_fieldsദോഹ: വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലിക മരിച്ചു. കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റ് ആരിഫിന്‍റെ മകളും ഐഡിയൽ ഇന്ത്യൻ സ്കൂൾ കെ.ജി വിദ്യാർഥിനിയുമായ ഐസ മെഹ്രിഷ് (നാലു വയസ്സ്) ആണ് വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടത്.
മലപ്പുറം പൊന്നാനി എരമംഗലം പഴങ്കാരയിലാണ് വീട്. മൂന്ന് ദിവസം മുമ്പായിരുന്നു വീട്ടിൽ വെച്ച് കളിക്കിടയിൽ കുട്ടിക്ക് പരിക്കേറ്റത്. ഉടൻ സിദ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടു.
ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ ജീവനക്കാരനാണ് പിതാവ് ആരിഫ് അഹമ്മദ്. മാതാവ് മാജിദ. ഇവരുടെ ഏക മകളാണ് ഐസ മെഹ്രിഷ്. ഹമദ് മെഡിക്കൽ കോർപ്പറേഷൻ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് കൾച്ചറൽ ഫോറം പ്രവർത്തകർ അറിയിച്ചു.
ഐസ മെഹ്രിഷിന്റെ നിര്യാണത്തിൽ കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.