ഹൃദയാഘാതം: അരിക്കുളം സ്വദേശി നിര്യാതനായി
text_fieldsദോഹ: കൊയിലാണ്ടി അരിക്കുളം സ്വദേശി എലങ്കമൽ കളത്തികണ്ടി ജുബേഷ് (41) ഖത്തറിൽ നിര്യാതനായി. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണം സംഭവിച്ചു. ഭാര്യക്കും മക്കൾക്കുമൊപ്പം കുടുംബസമേതം ഖത്തറിലായിരുന്ന ജുബേഷ് സ്വകാര്യ കമ്പനിയുടെ ജീവനക്കാരനായിരുന്നു.
പിതാവ്: കുഞ്ഞായി. മാതാവ്: ആമിന. ഭാര്യ: ഹിബ ബാസിത് ഖാൻ. വിദ്യാർഥികളായ ഹെസ്സ ജുബേഷ് (നാലാംതരം), ഇലാന സെറിൻ (രണ്ടാം തരം) എന്നിവർ മക്കളാണ്. സഹോദരിമാർ: സിനിജ മുഹമ്മദ്, മിനു ആഷിഖ്. ഇൻകാസ് ഖത്തർ പേരാമ്പ്ര മണ്ഡലം സ്പോർട്സ് കമ്മിറ്റി കൺവീനർ എന്ന നിലയിൽ പൊതുരംഗത്തും സജീവമായിരുന്നു. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.