കോവിഡ് കാലത്ത് ഒരു സ്കൂൾ യാത്ര
text_fieldsദോഹ: സ്കൂളുകൾ എല്ലാവരുടെയും ഓർമയിലെ ആഘോഷകാലമാണ്. പഠനവും അധ്യാപകരും സുഹൃത്തുക്കളും കളിയും ബഹളങ്ങളുമായി നൂറ് ഓർമകൾ പൂക്കുന്ന ഇടം. എന്നാൽ, കോവിഡ് കാലത്തെ സ്കൂൾ അനുഭവം വേറിട്ടതാണ്. ഒരുപാട് പുതുമകളും കരുതലുകളുമുള്ള സ്കൂൾ കാലം. കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടി സ്കൂളുകൾ സജീവമായി തുടങ്ങുകയാണിപ്പോൾ. വിവിധ ഗൾഫ് രാജ്യങ്ങളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സ്കൂൾ അധ്യയനങ്ങൾ തുടങ്ങി. ഖത്തറിൽ കഴിഞ്ഞ അധ്യയനവർഷം പകുതിയോടെ സ്കൂളുകളിൽ ക്ലാസ് തുടങ്ങിയിരുന്നു. െബ്ലൻഡിഡ് സംവിധാനത്തിൽ 30 ശതമാനം കുട്ടികൾക്ക് പ്രവേശനം നൽകി നിയന്ത്രണങ്ങളോടെയായിരുന്നു പഠനം. എന്നാൽ, ഈ വർഷം കുട്ടികൾക്കും കോവിഡ് വാക്സിൻ നൽകി ആത്മവിശ്വാസത്തോടെയാണ് സ്കൂളുകൾ പുതിയ അധ്യയന വർഷത്തെ വരവേറ്റത്. ഓൺലൈൻ-ഓഫ് ലൈൻ ആയി നടക്കുന്ന ക്ലാസുകളിലേക്ക് 50 ശതമാനം വിദ്യാർഥികൾക്ക് പ്രവേശനം നൽകി ക്ലാസുകൾ തുടങ്ങി. മഹാമാരിക്കാലത്തെ സ്കൂൾ അനുഭവങ്ങളിലേക്ക് വായനക്കാർക്കും ഒരു യാത്ര പോകാം...
ദോഹ വുഖൈറിലെ പേൾ മോഡേൺ സ്കൂളിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. രാവിലെ ഏഴിനു മുേമ്പതന്നെ കുട്ടികളെ വരവേൽക്കാനായി സ്കൂൾ സജ്ജം. കളിസ്ഥലങ്ങളും ബഹുനില കെട്ടിടങ്ങളുമായി വിശാലമായ കോമ്പൗണ്ട് ഗേറ്റുകൾ മലർക്കെ തുറന്ന് കുട്ടികളെ കാത്തിരിക്കുന്നു. സ്കൂൾ കെട്ടിടത്തിലേക്കുള്ള കവാടത്തിൽ തെർമൽ സ്കാനറുമായി സെക്യൂരിറ്റി ജീവനക്കാരനുണ്ട്. ഒരുക്കങ്ങൾ വിലയിരുത്തിക്കൊണ്ട് അഡ്മിനിസ്ട്രേഷൻ മാനേജർ ജോയ് ഫെർണാണ്ടസിന്റെ നേതൃത്വത്തിലുള്ള സ്കൂൾ ജീവനക്കാരും രാവിലെയുണ്ട്. 7.30ന് ആരംഭിക്കുന്ന ക്ലാസിനായി അരമണിക്കൂർ മുമ്പുതന്നെ കുട്ടികൾ എത്തിത്തുടങ്ങുന്നു. 26 പേർക്ക് ഇരിക്കാവുന്ന സ്കൂൾ ബസിൽ 13 പേർ മാത്രമാണുള്ളത്. കുട്ടികളെ രക്ഷിതാക്കൾതന്നെ വാഹനത്തിൽ എത്തിക്കുകയും ചെയ്യുന്നു. സ്കൂൾ കവാടത്തിൽ വെച്ചുതന്നെ തെർമൻ സ്കാനിങ്ങിന് വിധേയരാക്കിയാണ് കുട്ടികളെ കടത്തിവിടുന്നത്. രക്ഷിതാക്കൾക്ക് അകത്തേക്ക് പ്രവേശനമില്ല. തിരക്കൊഴിവാക്കാനും പ്രത്യേക ക്രമീകരണങ്ങൾ. കോമ്പൗണ്ടിനുള്ളിൽ കടന്നാൽ, കുട്ടികൾക്കിടയിൽ സാമൂഹിക അകലം ഉറപ്പാക്കാനായി അധ്യാപകരുടെയും സ്കൂൾ ജീവനക്കാരുടെയും പ്രത്യേക ശ്രദ്ധയുമുണ്ട്.
ഓരോ ക്ലാസ്മുറികളിലും സാനിറ്റൈസർ സജ്ജീകരിച്ചിട്ടുണ്ട്. കൈകൾ അണുമുക്തമാക്കിയ ശേഷം മാത്രം വിദ്യാർഥികൾ ഇരിപ്പിടത്തിലേക്ക്. ഒരു ക്ലാസിൽ പരമാവധി 15 പേർ. ആെക ശേഷിയുടെ 50 ശതമാനം മാത്രം. ഒരു കുട്ടിക്ക് ഒരു കസേരയും ടേബിളും എന്ന നിലയിൽ ക്രമീകരണം. പരസ്പരം ഒന്നര മീറ്റർ അകലം. ശേഷിച്ച 15 പേർ ഓൺലൈനിലൂടെ ക്ലാസിൽ ഹാജരാവുന്നു. മൈക്രോസോഫ്റ്റ് ടീംസ് വഴിയാണ് ഓൺലൈൻ ക്ലാസുകൾ നടക്കുന്നത്. ക്ലാസ്മുറിയിലുള്ള വിദ്യാർഥിയോടും ഓൺലൈനിലിരിക്കുന്ന വിദ്യാർഥിയോടും മാറിമാറി ചോദ്യങ്ങൾ ചോദിച്ച് ക്ലാസുകൾ പുരോഗമിക്കുന്നു. ഓരോ പിരിയഡും 45 മിനിറ്റ് ദൈർഘ്യം. 8.35 മുതൽ ഒമ്പത് വരെ ഇടവേള. വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം മാത്രം കഴിക്കാം. ഈ സമയങ്ങളിൽ കുട്ടികൾ ഇടകലരാതിരിക്കാനും സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്താനും അധ്യാപകരുടെ പ്രത്യേക നിരീക്ഷണമുണ്ട്. രാവിലെ ക്ലാസിലേക്ക് പ്രവേശിച്ചാൽ ഇരിപ്പിടം മാത്രം ലോകം. ഇടവേളക്കു ശേഷം വീണ്ടും പഠനത്തിരക്കിലേക്ക്. ഉച്ച 1.30ഓടെ ഒരു ദിവസത്തെ സ്കൂൾ പഠനം അവസാനിക്കുന്നു. ബയോ സുരക്ഷാ ബബ്ളിനുള്ളിൽതന്നെ കുട്ടികളുടെ വരവും പോക്കും.
പഠനം സുരക്ഷിതം
ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഓരോ സ്കൂളുകളും പ്രവർത്തിക്കുന്നത്. അധ്യാപകരും ജീവനക്കാരും സമ്പൂർണ വാക്സിനേറ്റഡ്. ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നത് അനുസരിച്ച് സ്കൂളിൽ അധ്യാപകർക്കായി കോവിഡ് പരിശോധന നടക്കുന്നു. കുട്ടികളുടെ ആരോഗ്യ സുരക്ഷക്കായി നഴ്സിന്റെ സേവനം മുഴുവൻ സമയവുമുണ്ട്. ശാരീരിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളെ മാറ്റാനായി സ്കൂളുകളിലെല്ലാം പ്രത്യേക ഐസൊലേഷൻ മുറികൾ സജ്ജീകരിച്ചിരിക്കുന്നു.
'വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും നിർദേശങ്ങൾ അനുസരിച്ചാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
െബ്ലൻഡഡ് ലേണിങ് സംവിധാനത്തിൽ 50 ശതമാനം ശേഷിയോടെയാണ് ക്ലാസുകൾ. സാമൂഹിക അകലം പാലിക്കാനും പ്രോട്ടോകോൾ സുഖമമായി നടപ്പാക്കാനും ഇത് സഹായിക്കുന്നു. പരിശീലനം ലഭിച്ച അധ്യാപകർ, നഴ്സിങ് സ്റ്റാഫ്, ഐസൊലേഷൻ മുറി തുടങ്ങിയ സൗകര്യങ്ങളുണ്ട്. കുട്ടികൾ സ്കൂളിൽ വരുേമ്പാഴും ക്ലാസിലിരിക്കുേമ്പാഴും വീട്ടിലേക്ക് മടങ്ങുേമ്പാഴുമെല്ലാം കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നു. 12ന് വയസ്സിന് മുകളിലുള്ള വിദ്യാർഥികളിൽ വലിയൊരു ശതമാനം കോവിഡ് വാക്സിൻ എടുത്തു കഴിഞ്ഞു.
എല്ലാ അധ്യാപകരും ജീവനക്കാരും ഏപ്രിൽ-മേയ് മാസത്തോടെതന്നെ വാക്സിനേറ്റഡായി. മുൻവർഷത്തേക്കാൾ, രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ അയക്കാൻ താൽപര്യപ്പെടുന്നുണ്ട്. കോവിഡെല്ലാം മാറി, എല്ലാ വിദ്യാർഥികളും സ്കൂളിലെത്തുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ഞങ്ങൾ'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.