Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മരുഭൂമിയിലൊരു നിലക്കാത്ത കാരുണ്യ സ്പർശം
cancel
camera_alt

 ഖ​ത്ത​ർ സ്പ​ർ​ശം പ്ര​വ​ർ​ത്ത​ക​ർ

ദോ​ഹ: 33309086, ഖ​ത്ത​റി​ൽ ഇ​ത്​ വെ​റു​മൊ​രു മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​റ​ല്ല. വേ​ദ​ന​ക​ൾ തി​രി​ച്ച​റി​യാ​ൻ ഹൃ​ദ​യ​വും ആ​ർ​​ദ്ര​ത​യും ക​രു​ണ​യു​മെ​ല്ലാം പ്ര​ക​ട​മാ​ക്കു​ന്ന എ​ട്ട​ക്ക ന​മ്പ​ർ. വെ​റു​മൊ​രു ന​മ്പ​റാ​ണെ​ങ്കി​ലും ഈ ​അ​ക്ക​ങ്ങ​ൾ മൊ​ബൈ​ലി​ൽ കു​ത്തി വി​ളി​ക്കു​മ്പോ​ൾ അ​തി​ന്​​ ജീ​വ​ൻ വെ​ക്കും.

വേ​ദ​ന​യൊ​പ്പി​യും വി​ശ​പ്പും ദാ​ഹ​വു​മ​ക​റ്റി​യും അ​റേ​ബ്യ​ൻ മ​രു​ഭൂ​മി​യി​ൽ ക​രു​ണ​യു​ടെ നി​ല​ക്കാ​ത്ത പ്ര​വാ​ഹ​മാ​യി അ​വ ഉ​റ​വ​ക​ൾ തീ​ർ​ക്കും. ക​ഴി​ഞ്ഞ നാ​ല​ഞ്ചു വ​ർ​ഷ​മാ​യി, ഖ​ത്ത​റി​ലെ​യും നാ​ട്ടി​ലെ​യും മ​ല​യാ​ളി​ക​ളും അ​ല്ലാ​ത്ത​വ​രു​മാ​യ ഒ​രു​പാ​ട്​ മ​നു​ഷ്യ​രു​ടെ മ​ന​സ്സു​ക​ളി​ലേ​ക്ക്​ ഈ ​എ​ട്ട​ക്ക ന​മ്പ​റി​ൽ​നി​ന്ന്​ തെ​ളി​നീ​രു​റ​വ​ക​ൾ ഊ​ർ​ന്നി​റ​ങ്ങി​യി​ട്ടു​ണ്ട്. നാ​ടാ​കെ പ്ര​ള​യ​ത്തി​ൽ മു​ങ്ങി ശ്വാ​സം മു​ട്ടി​യ​​പ്പോ​ൾ വ​സ്ത്ര​വും ഭ​ക്ഷ​ണ​വു​മാ​യെ​ത്തി, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ ക​ണ്ണീ​രൊ​പ്പാ​ൻ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. മ​ഹാ​മാ​രി​യി​ൽ പ്ര​വാ​സി​ക​ൾ വി​റ​ങ്ങ​ലി​ച്ച​പ്പോ​ൾ, വീ​ട​ക​ങ്ങ​ളി​ലേ​ക്ക്​ അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളു​മ​ട​ങ്ങി​യ കി​റ്റു​ക​ളാ​യി വ​ന്നു. പി​ന്നെ, നോ​മ്പു​കാ​ല​ങ്ങ​ളി​ൽ അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക്​ ഇ​ഫ്താ​ർ ഗി​ഫ്​​റ്റു​ക​ളു​മാ​യെ​ത്തി...

​തു​ള്ളി​ക്കൊ​രു​കു​ടം എ​ന്ന പോ​ലെ മ​ഴ​നി​ല​ക്കാ​തെ പെ​യ്തി​റ​ങ്ങി​യ 2018ൽ ​കേ​ര​ളം പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ​പ്പോ​ഴാ​ണ്​ മ​രു​ഭൂ​മി​യി​ലെ ഈ ​മ​ണ്ണി​ൽ​നി​ന്നും 'ഖ​ത്ത​ർ സ്പ​ർ​ശം' നാ​മ്പി​ടു​ന്ന​ത്. പി​ന്നെ, അ​ത്​​ ത​ണ്ടു​ക​ളും ഇ​ല​ക​ളും ശി​ഖ​ര​ങ്ങ​ളു​മാ​യി വ​ള​ർ​ന്നൊ​രു ത​ണ​ലാ​യി പ​ന്ത​ലി​ച്ചു. ഇ​ന്ന്​ അ​ൽ​ഖോ​ർ മു​ത​ൽ ദു​ഖാ​നും ഷ​ഹാ​നി​യ​യും ഉ​ൾ​​പ്പെ​ടെ ഖ​ത്ത​റി​ന്‍റെ ഏ​തു​ കോ​ണി​ലും ഒ​രു വി​ളി​പ്പു​റ​ത്തു​ണ്ട്​ സ്​​നേ​ഹ സ്പ​ർ​ശം. ഈ ​റ​മ​ദാ​ൻ കാ​ല​ത്ത്​ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന 500ഓ​ളം പേ​രി​ലേ​ക്കാ​ണ്​ ദോ​ഹ​യി​ൽ​നി​ന്ന്​ ഖ​ത്ത​ർ സ്പ​ർ​ശ​ത്തി​ന്‍റെ സ്​​നേ​ഹ​സ​മ്മാ​നം ദി​വ​സ​വും ഓ​ടി​യെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യു​ള്ള പ​തി​വ്, ഇ​ന്നൊ​രു ശീ​ല​മാ​യി മാ​റി. ക​മ്പ​നി​ക​ളും സ്വ​യം സ​ന്ന​ദ്ധ​രാ​യ വ​ള​ന്‍റി​യ​ർ​മാ​രും സം​ഘ​ട​ന​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​പാ​ട്​ മ​നു​ഷ്യ​രു​ടെ വ​റ്റാ​ത്ത സ്​​നേ​ഹ​മാ​യി മാ​റി 'ഖ​ത്ത​ർ സ്പ​ർ​ശം'.

2018ലെ ​പ്ര​ള​യ​കാ​ല​ത്ത്​ കേ​ര​ളം പ്ര​തി​സ​ന്ധി​യി​ലാ​യ​പ്പോ​ൾ, സ്വ​ന്തം നാ​ടി​നു​വേ​ണ്ടി എ​ന്തു ചെ​യ്യാ​ൻ ക​ഴി​യും എ​ന്ന ആ​ലോ​ച​ന​യി​ൽ നി​ന്നാ​ണ്​ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​യു​ടെ പി​റ​വി​യെ​ന്ന്​ സ്ഥാ​പ​ക​ൻ​കൂ​ടി​യാ​യി റേ​ഡി​യോ മ​ല​യാ​ളം മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ നൗഫൽ അബ്ദുൽ റഹ്മാൻ 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തോ​ട്​ പ​റ​യു​ന്നു.

അ​ന്ന്, ഏ​താ​നും സു​മ​ന​സ്സു​ക​ളു​മാ​യി ആ​ലോ​ചി​ച്ച്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും റേ​ഡി​യോ വ​ഴി​യും ന​ട​ത്തി​യ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ പ്ര​വാ​സി​ക​ളി​ൽ​നി​ന്ന്​ വ​സ്ത്ര​വും അ​വ​ശ്യ​വ​സ്തു​ക്ക​ളും ബി​സ്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​മെ​ല്ലാ​മാ​ണ്​ നാ​ട്ടി​ലെ​ത്തി​ച്ച​ത്. ര​ണ്ടാ​ഴ്ച​യോ​ളം നീ​ണ്ടു​നി​ന്ന പ്ര​ചാ​ര​ണ​ത്തി​ൽ, പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ഈ ​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കൈ​ക​ളി​ൽ ചെ​റി​യ ബാ​ഗു​ക​ളാ​ക്കി ന​ൽ​കി​യ 'ഖ​ത്ത​റി​ന്‍റെ സ്പ​ർ​ശം' സം​സ്ഥാ​ന​ത്തെ മൂ​ന്നു​ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ അ​ർ​ഹ​രി​ലേ​ക്ക്​ എ​ത്തി. അ​ങ്ങ​നെ ആ​ദ്യ​വ​ർ​ഷം നാ​ട്ടി​ലെ​ത്തി​ച്ച​ത്​ 12 ട​ണ്ണോ​ളം സ​ഹാ​യ​വ​സ്തു​ക്ക​ൾ.

അ​ടു​ത്ത വ​ർ​ഷം വീ​ണ്ടും പ്ര​ള​യ​മെ​ത്തി​യ​പ്പോ​ഴും അ​തേ മാ​തൃ​ക​യി​ൽ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച്​ ഒ​രാ​ഴ്ച​കൊ​ണ്ട്​ നാ​ട്ടി​ലേ​ക്ക്​ എ​ത്തി​ച്ചു.

അ​തേ​വ​ർ​ഷം, ഖ​ത്ത​റി​ലെ സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക്​ വ​ല്ല​തും ചെ​യ്യ​ണ​മെ​ന്ന ആ​ലോ​ച​ന​യി​ൽ​നി​ന്നാ​ണ്​ റ​മ​ദാ​ൻ കാ​ല​ത്ത്​ ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ആ​രം​ഭി​ക്കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ച മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക്​ ആ​വ​ശ്യ​ക്കാ​രു​ടെ​യും, സ​ഹാ​യം ചെ​യ്യാ​ൻ മ​ന​സ്സു​ള്ള​വ​രു​ടെ​യും സ​ന്ന​ദ്ധ സേ​വ​ന​ത്തി​ന്​ ത​യാ​റാ​യ​വ​രെ​യു​മെ​ല്ലാം ബ​ന്ധി​പ്പി​ച്ചു.

മ​ല​ബാ​ർ ഗോ​ൾ​ഡ്, ടീ ​ടൈം, ട്രൂ​ത്ത്​ ഗ്രൂ​പ്​ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളും നി​ര​വ​ധി സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും വ്യ​ക്​​തി​ക​ളും മ​റ്റും ചേ​ർ​ന്ന​തോ​ടെ സം​രം​ഭം വ​ൻ വി​ജ​യ​മാ​യി. 35,000ത്തോ​ളം ഇ​ഫ്താ​ർ കി​റ്റു​ക​ളാ​ണ്​ 2019ലെ ​റ​മ​ദാ​നി​ൽ വി​ത​ര​ണം ചെ​യ്ത​ത്. അ​ടു​ത്ത വ​ർ​ഷം കോ​വി​ഡ്​ മ​ഹാ​മാ​രി പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​പ്പോ​ൾ സ്പ​ർ​ശ​ത്തി​ന്‍റെ സാ​ന്നി​ധ്യം കൂ​ടു​ത​ൽ വി​ല​പ്പെ​ട്ട​താ​യി.

റൂ​മു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​വ​രും തൊ​ഴി​ൽ ന​ഷ്ട​മാ​യ​വ​രു​മാ​യ പ​തി​നാ​യി​ര​ങ്ങ​ളി​ലേ​ക്ക്​ ഒ​രു മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​രു​ന്നും അ​ങ്ങ​നെ എ​ല്ലാ​മെ​ത്തി​ച്ചു. തു​ട​ർ​ന്ന്, 2021ലും, ​ഇ​പ്പോ​ൾ ഈ ​റ​മ​ദാ​നി​ലു​മെ​ല്ലാം ഖ​ത്ത​റി​ന്‍റെ സ്പ​ർ​ശം ഈ ​രാ​ജ്യ​മൊ​ട്ടാ​കെ സ​ജീ​വ​മാ​യി വി​ശ​പ്പ​ക​റ്റു​ന്നു.

ഇ​ത്ത​വ​ണ ഇ​തു​വ​രെ​യാ​യി 5000ത്തോ​ളം കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യി മു​ഹ​മ്മ​ദ്​ നൗ​ഫ​ൽ പ​റ​ഞ്ഞു.

സ​ദാ​സ​ന്ന​ദ്ധ​രാ​യി, സ്വ​ന്തം ചെ​ല​വി​ൽ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ ത​യാ​റാ​യ 35ഓ​ളം ഡെ​ലി​വ​റി ഹീ​റോ​സാ​ണ്​ സ്പ​ർ​ശ​ത്തി​ന്‍റെ ന​ട്ടെ​ല്ല്. അ​വ​ശ്യ​ക്കാ​രെ ക​ണ്ടെ​ത്താ​നും അ​ർ​ഹ​രെ​ന്ന്​ ഉ​റ​പ്പാ​ക്കാ​നു​മെ​ല്ലാ​മാ​യി അ​ഞ്ചോ​ളം വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളു​മാ​യും ഈ ​സ്പ​ർ​ശം മ​രു​ഭൂ​മി​യി​ൽ​നി​ന്നും നി​ല​ക്കാ​ത്തൊ​രു നീ​രു​റ​വ​യാ​യി പ്ര​വ​ഹി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A touch of endless mercy
News Summary - A 'touch of endless mercy in the desert
Next Story