Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം...

കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ച്ച്​ സു​സ്​​ഥി​ര​ത പാ​ലി​ച്ച്​; പു​തു​ച​രി​ത​മാ​വാ​ൻ ലോ​ക​ക​പ്പ്

text_fields
bookmark_border
കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ച്ച്​ സു​സ്​​ഥി​ര​ത പാ​ലി​ച്ച്​; പു​തു​ച​രി​ത​മാ​വാ​ൻ ലോ​ക​ക​പ്പ്
cancel
camera_alt

സു​പ്രീം ക​മ്മി​റ്റി സു​സ്​​ഥി​ര​ത വി​ഭാ​ഗം മേ​ധാ​വി എ​ൻ​ജി. ബു​ദൂ​ർ അ​ൽ മീ​ർ - ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സ്​​പോ​ർ​ട് ഫോ​ർ ഡെ​വ​ല​പ്മെൻറ് ആ​ൻ​ഡ് പീ​സി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി

Listen to this Article

ദോഹ: കാർബൺ ബഹിർഗമനം ഒഴിവാക്കിയും സുസ്ഥിരതക്ക്​ മുൻതൂക്കം നൽകിയുമുള്ള ലോകകപ്പിനായിരിക്കും ഖത്തർ വേദിയാവുകയെന്ന്​ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സുസ്​ഥിരത വിഭാഗം മേധാവി എൻജി. ബുദൂർ അൽ മീർ. തീർത്തും പരിസ്​ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനവും സുസ്​ഥിരത അടിസ്​ഥാനമാക്കിയുള്ള സ്​റ്റേഡിയങ്ങളും അവ തമ്മിലുള്ള അകലവും ഖത്തർ ലോകകപ്പിന്‍റെ മാത്രം സവിശേഷതകളാണ്. ചരിത്രത്തിലെ പ്രഥമ കാർബൺ ന്യൂട്രൽ ലോകകപ്പെന്ന ഖ്യാതിയും ഇനി ഖത്തറിന് മാത്രമായിരിക്കും.

വലിയ കായിക ചാമ്പ്യൻപ്പിഷിന്​ തയാറെടുക്കുമ്പോഴും ലോകകപ്പിന്‍റെ സ്​റ്റേഡിയങ്ങൾക്ക് രൂപരേഖ തയാറാക്കുമ്പോഴും പരിസ്​ഥിതി ആഘാത പഠനത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും 2022ൽ അന്തരീക്ഷ താപനില അറിയുന്നതിനായി ക്ലൈമറ്റ്

മോഡലിങ് സംഘടിപ്പിച്ചിരുന്നുവെന്നും എൻജി. ബുദൂർ അൽ മീർ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഇൻറർനാഷനൽ ഡേ ഓഫ് സ്​പോർട്ട് ഫോർ ഡെവലപ്മെൻറ് ആൻഡ് പീസ്​ 2022നോടനുബന്ധിച്ച് സംഘടിപ്പിച്ച ആഗോള വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.ലോകകപ്പ് പോലുള്ള കായിക ചാമ്പ്യൻഷിപ് സംഘടിപ്പിക്കു

മ്പോൾതന്നെ കാലാവസ്​ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ഖത്തർ മാതൃകയാണ്​. പുറന്തള്ളപ്പെടുന്ന കാർബണിന്‍റെ അളവ് കുറക്കുന്നതിനുള്ള എല്ലാ നടപടികളും ഖത്തർ കൈക്കൊണ്ടതായും അൽ മീർ വ്യക്തമാക്കി. സ്​റ്റേഡിയ നിർമാണം പരിസ്​ഥിതി സൗഹൃദമാക്കുന്നതിന് നടപടി സ്വീകരിച്ചതായും അവർ ചൂണ്ടിക്കാട്ടി.

കാർബൺ പ്രസാരണം കുറക്കുന്നത് സംബന്ധിച്ച് പങ്കാളികളുമായി നേരത്തേതന്നെ ധാരണയിലെത്തിയിട്ടുണ്ട്.

പരിസ്​ഥിതി സുസ്​ഥിരത എന്നത് എല്ലാവരുടെയും ചുമതലയാണ്. ചെറിയ കാര്യത്തിൽനിന്നും അത് തുടങ്ങുന്നു. ആരാധകരും കാഴ്ചക്കാരും പുനരുപയോഗിക്കാൻ കഴിയുന്ന വെള്ളക്കുപ്പികൾ ഉപയോഗിക്കുന്നതിലൂടെയും പരിസ്​ഥിതി സൗഹൃദ ഗതാഗത സംവിധാനം വഴി യാത്രചെയ്യുന്നതിലൂടെയും പരിസ്​ഥിതി സുസ്​ഥിരതയുടെ വലിയ ഭാഗമാവുകയാണ് -ബുദൂർ അൽ മീർ വിശദീകരിച്ചു.

ലോകകപ്പിനായി നിർമാണം പൂർത്തിയാക്കിയ എട്ട് വേദികളും പൂർണമായും പരിസ്​ഥിതി സൗഹൃദ മാനദണ്ഡങ്ങൾക്കനുസൃതമായാണ് പൂർത്തീകരിച്ചിരിക്കുന്നത്. വേദികളെല്ലാം 30 ശതമാനത്തോളം ഊർജക്ഷമതയുള്ളതും 40 ശതമാനം ജല ഉപഭോഗ ക്ഷമതയുള്ളതുമാണ്. പുനരുൽപാദിപ്പിക്കപ്പെട്ട അസംസ്​കൃത വസ്​തുക്കളും നിർമാണ സാമഗ്രികളുമാണ് സ്​റ്റേഡിയ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പുറത്തേക്ക് തള്ളപ്പെടുന്ന കാർബണിന്റെ അളവ് കുറക്കുന്നതിന് കാർബൺ ഓഫ്സെറ്റ് സംരംഭങ്ങളിലൂടെ സുസ്​ഥിരത പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും ഏറ്റവും ദുർഘടപാതയാണ് ഇതിന് വേണ്ടി താണ്ടിയിരിക്കുന്നതെന്നും എൻജി. ബുദൂർ അൽ മീർ നേരത്തേ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cupcarbon emissions and prioritizes sustainability
News Summary - A World Cup that avoids carbon emissions and prioritizes sustainability
Next Story