അബാറ്റ് എ.എസ് അൽ സലാമ കോളജ് അലുംനി ഗ്രാൻഡ് മീറ്റ് അപ്പ്
text_fieldsദോഹ: അബാറ്റ് എ.എസ് അൽ സലാമ കോളജ് ഖത്തർ അലുംനി ഗ്രാൻഡ് മീറ്റ് അപ്പ് 2023 മതാർ ഖദീം എം.ആർ.എ റെസ്റ്ററന്റിൽ നടന്നു. പുതുതായി ഖത്തറിൽ എത്തുന്ന അബാറ്റ് എ.എസ് അൽ സലാമ കോളജ് വിദ്യാർഥികൾക്ക് ജോലി നേടാനുള്ള ഹെൽപ് ഡെസ്ക് സംവിധാനവും ചടങ്ങിൽ ആരംഭിച്ചു. 2006 മുതൽ 2018 വരെയുള്ള ബാച്ചുകളിലെ 80 ഓളം പൂർവവിദ്യാർഥികൾ പങ്കെടുത്തു. വിവിധ കലാ പരിപാടികളും അരങ്ങേറി.
അൽ സലാമ അലുംനി വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി റിയാദാ മെഡിക്കൽ സെന്ററുമായി ചേർന്ന് നൽകുന്ന റിയാദാ മെഡ് കാർഡും ചടങ്ങിൽ ലോഞ്ച് ചെയ്തു. റിയാദാ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടറും അലുംനി മെമ്പറുമായ ജംഷീർ ഹംസ സംസാരിച്ചു. അമീർ ഷാജി അധ്യക്ഷത വഹിച്ചു.
മുഹമ്മദ് മുസ്തഫ, അൻവർ, സഫീർ, മുർഷിദ് അലി, സാദിഖ് ചാലിൽ, അലീന, ഷഹന ഫെമി തുടങ്ങിയവർ വിവിധ ബാച്ചുകളെ പ്രതിനിധാനംചെയ്ത് സംസാരിച്ചു. മുഹമ്മദ് അൻസാർ, ആഷിഖ്, നജ്മ, ജുഫിത തുടങ്ങിയവർ നേതൃത്വം നൽകി. മുഹമ്മദ് റഫ്നാസ് സ്വാഗതവും മുഹമ്മദ് ശകീൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.