സ്കിയ ഖത്തർ അഭയാദരം സംഘടിപ്പിച്ചു
text_fieldsദോഹ: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘അഭയ കേന്ദ്രം’ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഖത്തറിലെ സൗത്ത് കേരള എക്സ്പാറ്റ് അസ്സോസിയേഷൻ (സ്കിയ) അഭയാദരം പരിപാടി സംഘടിപ്പിച്ചു.
ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടി എച്ച്.എം.സി സാംക്രമിക രോഗവിഭാഗം അസി. എക്സിക്യൂട്ടിവ് ഡയറക്ടർ എറിക് അമോഹ് ഉദ്ഘാടനം ചെയ്തു. സ്കിയ പ്രസിഡന്റ് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. അഭയകേന്ദ്രം ചെയർമാൻ പ്രഫ. കെ.എം. ജലീൽ ഡോക്യുമെന്ററി പ്രകാശനം നിർവഹിച്ചു. മികച്ച സാമൂഹിക പ്രവർത്തനത്തിന് അഭയകേന്ദ്രം നൽകുന്ന ഈ വർഷത്തെ പ്രഫ. സഹീദ് പുരസ്കാര ജേതാവ് ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞിക്ക് സ്കിയയുടെ ആദരവ് നൽകി .
ഇന്ത്യൻ എംബസി അപെക്സ് സംഘടനകളായ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി ഭാരവാഹികളും വിവിധ സാമൂഹിക സാംസാരിക സംഘടനാ നേതാക്കളും ആശംസ നേർന്നു.
അഭയകേന്ദ്രം പ്രവർത്തക സമിതി അംഗം കെ.എം ബഷീർ ചടങ്ങിൽ പങ്കെടുത്തു. ‘കാൻസർ നേരത്തെ കണ്ടെത്തലും അവബോധവും’ എന്ന വിഷയത്തിൽ ഡോ. ഡാനിഷ് സലിം സംസാരിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉപഹാരം നൽകി. വിദ്യാഭ്യാസ മേഖലയിൽ 2024ൽ വിജയം നേടിയ സ്കിയ കുട്ടികൾക്കുള്ള പുരസ്കാര വിതരണം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.