വാക്സിൻ സ്വീകരിച്ചവരിൽ 98.4 ശതമാനം പേരും സുരക്ഷിതർ
text_fieldsദോഹ: കോവിഡ്-19 വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരിൽ 98.4 ശതമാനം പേരും കോവിഡിൽനിന്ന് സുരക്ഷിതരെന്ന് കമ്യൂണിക്കബിൾ ഡിസീസ് സെൻറർ മെഡിക്കൽ സെൻറർ ഡോ. മുന അൽ മസ്ലമാനി.
മാർച്ച് 28 വരെ നാല് ലക്ഷത്തിലധികം പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ഇവരിൽ 1.5 ശതമാനം പേർക്ക് മാത്രമാണ് വൈറസ് ബാധിച്ചത്. 98.4 ശതമാനം പേർ സുരക്ഷിതരാണെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഡോ. അൽ മസ്ലമാനി കൂട്ടിച്ചേർത്തു.
ജനുവരി മാസത്തിൽ 7796 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അവരിൽ 57 പേർക്ക് മാത്രമാണ് വാക്സിൻ എടുത്തിട്ടും രോഗബാധ ഉണ്ടായത്. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട 1160 പേരിൽ ഏഴുപേർ മാത്രമാണ് വാക്സിനെടുത്തവരുണ്ടായിരുന്നതെന്നും അവർ പറഞ്ഞു.
രാജ്യത്ത് കോവിഡ് വാക്സിനേഷൻ കാമ്പയിൻ പുരോഗമിക്കുകയാണ്. നിലവിൽ ഖത്തറിെൻറ വിവിധ ഭാഗങ്ങളിലുള്ള 27 പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ക്യു.എൻ.സി.സി കേന്ദ്രത്തിലും ലുൈസലിലെയും വക്റ ജനൂബ് സ്റ്റേഡിയത്തിലെയും ഡ്രൈവ് ത്രൂ സെൻററുകളിലും വാക്സിൻ ലഭ്യമാണ്. കഴിഞ്ഞ തിങ്കളാഴ്ച ഇൻഡസ്ട്രിയൽ ഏരിയയിൽ പുതിയ വാക്സിേനഷൻ കേന്ദ്രം പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഇൻഡസ്ട്രിയൽ ഏരിയയിലെ മുൻമെഡിക്കൽ കമീഷൻ കെട്ടിടത്തിലാണ് പുതുതായി വാക്സിനേഷൻ കേന്ദ്രം തുറന്നത്. ഇൻഡസ്ട്രിയൽ ഏരിയയിലും സമീപപ്രദേശങ്ങളിലും തൊഴിലെടുക്കുന്ന നൂറുകണക്കിന് ആളുകൾക്ക് പുതിയ കേന്ദ്രത്തിെൻറ പ്രയോജനം ലഭിക്കും. മുൻഗണന പട്ടികയിലുള്ളവർക്ക് ആദ്യഡോസും രണ്ടാം ഡോസും ഇവിടെ നിന്ന് ലഭിക്കും. ആഴ്ചയിൽ ആറുദിവസമാണ് ഈ കേന്ദ്രം പ്രവർത്തിക്കുക.
രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെയാണ് പ്രവർത്തന സമയം. മുൻകൂട്ടി അപ്പോയ്ൻറ്മെൻറ് ലഭിച്ചവർക്കാണ് ഇവിടെനിന്ന് വാക്സിൻ ലഭിക്കുക. കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനുള്ള മുൻഗണന പട്ടികയിൽ 40 വയസ്സുള്ളവരെയും ആരോഗ്യമന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ട്. 40 വയസ്സും അതിന് മുകളിലുമുള്ളവർ, ദീർഘകാല രോഗമുള്ളവർ, ആരോഗ്യ പ്രവർത്തകർ, പ്രധാന മന്ത്രാലയങ്ങളുമായി ബന്ധെപ്പട്ടവർ, സ്കൂൾ അധ്യാപകരും ജീവനക്കാരും എന്നിവരാണ് നിലവിൽ മുൻഗണന പട്ടികയിലുള്ളവർ.
ഇൗ ഗണത്തിലുള്ളവരെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽനിന്ന് നേരിട്ട് ബന്ധപ്പെടും. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലൂടെ വാക്സിനേഷൻ അപ്പോയ്ൻറ്മെൻറിനായി രജിസ്റ്റർ ചെയ്യാം.
മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താം. ഫൈസർ ബയോൻടെക്, മൊഡേണ വാക്സിനുകളാണ് രാജ്യത്ത് സൗജന്യമായി നൽകുന്നത്. ൈഡ്രവ് ത്രൂ കേന്ദ്രങ്ങളിൽ സെക്കൻഡ് ഡോസ് മാത്രമേ നൽകുന്നുള്ളൂ. ഫൈസർ, മൊഡേണ വാക്സിനുകളാണ് എല്ലാവർക്കും സൗജന്യമായി നൽകുന്നത്. രണ്ട് വാക്സിനും 95 ശതമാനം രോഗപ്രതിരോധശേഷിയാണുള്ളത്. ജനസംഖ്യയിലെ ഭൂരിഭാഗം ആളുകളും വാക്സിൻ സ്വീകരിക്കുന്നതുവരെ വാക്സിൻ എടുത്തവരും കോവിഡ് പ്രതിരോധ മാർഗങ്ങളെല്ലാം തുടരണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.